Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചൂണ്ടയിൽ കൊളുത്തി ബോട്ടിൽ കെട്ടിത്തൂക്കി കാറ്റാടി തടിയുപയോഗിച്ച് ക്രൂര മർദ്ദനം; നിര്‍ത്താതെയുളള അടിയേറ്റ് വായിലൂടെ രക്തം വാര്‍ന്ന് അവശനിലയിലായി: ബ്രൂണോയെ വലിച്ചിഴച്ച്‌ കടലില്‍ താഴ്ത്തി; സാധു ജീവിയുടെ ജീവനെടുത്ത പ്രതികൾക്ക് സുഖവാസം

03 JULY 2021 02:53 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

തങ്ങളുടെ ബോട്ടിന് കീഴെ വിശ്രമിച്ചതിന്റെ പേരിൽ വളർത്തുനായയുടെ ജീവനെടുത്ത സംഭവത്തിൽ പ്രതികളെ പേരിന് അറസ്റ്റ് ചെയ്ത് വിട്ടതായി ആരോപണം. എന്നാൽ കേസില്‍ നടപടിയെടുത്തില്ലെന്ന വാദം അടിസ്ഥാനരഹിതമെന്ന് വിഴിഞ്ഞം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രതികരിച്ചു. പരാതി കിട്ടിയപ്പോള്‍ അന്വേഷണം ആരംഭിച്ചിരുന്നു. ചാര്‍ജ് ഷീറ്റ് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും, കസ്റ്റഡിയിലെടുത്ത പ്രതികളെ ജാമ്യത്തില്‍ വിട്ടത് നിയമാനുസൃതമാണെന്നും അദ്ദേഹം പറയുന്നു. മൃഗങ്ങളെ കൊല്ലുന്നതിന് ചുമത്തുന്ന ഐപിസി 429 പ്രകാരമാണ് കേസെടുത്തത്. മൃഗങ്ങള്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള വകുപ്പും ചുമത്തിയിട്ടുണ്ട്. ബ്രൂണോയോട് ക്രൂരത കാട്ടിയവര്‍ക്ക് ജയില്‍ വാസമില്ലാതെ ജാമ്യം കിട്ടിയതോടെ ശ്വാന പ്രേമികളടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിട്ടുണ്ട്.

ബ്രൂണോയ്ക്ക് ആദരമര്‍പ്പിച്ച്‌ ഹൈക്കോടതി രാഗത്തെത്തിയിരുന്നു. ഹൈക്കോടതി സ്വമേധയാ ഫയലില്‍ സ്വീകരിച്ച പൊതുതാല്‍പര്യ ഹര്‍ജിക്ക് 'ബ്രൂണോ'യുടെ പേര് നല്‍കുമെന്നാണ് കോടതി വ്യക്തമാക്കിയത്. മനുഷ്യന്റെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ട ഹതഭാഗ്യനായ നായയുടെ പേര് ഹര്‍ജിക്ക് നല്‍കുന്നത് ഉചിതമായ ആദരവായിരിക്കുമെന്ന് കോടതി കരുതുന്നു', ജസ്റ്റിസുമാരായ എ.കെ. ജയശങ്കരന്‍ നമ്ബ്യാര്‍, പി. ഗോപിനാഥ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

നായയ്ക്ക് നേരെയുണ്ടായ ക്രൂരതയില്‍ പൊലീസ് കേസെടുത്ത പ്രതികള്‍ക്ക് ഉടന്‍ കുറ്റപത്രം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിന് പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടു. ബ്രൂണോയുടെ ഉടമ നല്‍കിയ പരാതിയില്‍ ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് അടുത്ത തവണ ഹര്‍ജി പരിഗണിക്കുന്നതിനു മുന്‍പായി സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.

സര്‍ക്കാരിനൊപ്പം അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡും കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണം.സംസ്ഥാനത്തെ മൃഗാശുപത്രികളിലെ സൗകര്യങ്ങളും വ്യക്തമാക്കണം. തെരുവുനായ്ക്കളുടെ അടക്കം സംരക്ഷണം ഉറപ്പുവരുത്തണമെന്നും കോടതി പറഞ്ഞു. ചൂണ്ടയിൽ കൊളുത്തി ബോട്ടിൽ കെട്ടിത്തൂക്കിയശേഷം കാറ്റാടിയുടെ തടിയുപയോഗിച്ച്‌ നായയെ അടിക്കുകയായിരുന്നു. തലയിലും വയറിലും കാലിലും നിര്‍ത്താതെയുളള അടിയേറ്റ് നായയുടെ വായിലൂടെ രക്തം വാര്‍ന്ന് അവശനിലയിലാവുകയിരുന്നു. അടിമലത്തുറ സ്വദേശികളായ സുനില്‍ സില്‍വസ്റ്റര്‍ എന്നിവരെയും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന 17 കാരനെയുമാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചത്.

നായയെ വലിച്ചിഴച്ച്‌ കടലില്‍ താഴ്ക്കുകയായിരുന്നുവെന്നാണ് മൂന്നംഗ സംഘം പൊലീസിന് നല്‍കിയ മൊഴി. പതിവ് പോലെ കടപ്പുറത്തു കളിക്കാന്‍ പോയ ബ്രൂണോ കളിച്ചു കഴിഞ്ഞ് വള്ളത്തിന്റെ അടിയില്‍ വിശ്രമിക്കവെയാണ് ആക്രമണം നടന്നത്. നായയെ കാണാതെ അന്വേഷിച്ചപ്പോഴാണ് ക്രൂരമായി കൊന്ന വിവരം ക്രിസ്തുരാജ് അറിയുന്നത്. ഇതേക്കുറിച്ച് തിരക്കിയപ്പോൾ നിന്റെ നായയ്ക്കു വിശ്രമിക്കാൻ ഞങ്ങളുടെ ബോട്ടിന്റെ തണലേ കിട്ടിയുള്ളോ എന്നായിരുന്നു യുവാക്കളുടെ പ്രതികരണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (2 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (2 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (2 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (2 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (2 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (2 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (2 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (3 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (3 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (3 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (4 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (4 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (4 hours ago)

Malayali Vartha Recommends