താൻ ചെയ്തത് വധശിക്ഷവരെ ലഭ്യമാകാവുന്ന തെറ്റ് : തൊഴിൽ വകുപ്പിന്റെ പുതിയ നീക്കത്തെ വെളിപ്പെടുത്തി കിറ്റെക്സ് ചെയർമാൻ സാബു ജേക്കബ്

തനിക്കെതിരെ ചുമത്തിയിരിക്കുന്നത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങൾ.കിറ്റെക്സ് ചെയർമാൻ സാബു ജേക്കബിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്.വധശിക്ഷവരെ കിട്ടാവുന്ന കുറ്റമാണ് താൻ ചെയ്തതെന്ന് ചൂണ്ടിക്കാട്ടി തൊഴിൽ വകുപ്പ് കഴിഞ്ഞ ദിവസം വൈകിട്ടും തനിക്കു നോട്ടിസ് നൽകിയെന്നു അദ്ദേഹം വെളിപ്പെടുത്തിയിരിക്കുകയാണ്.
ഇന്ത്യയിലെ 76 നിയമങ്ങൾ ലംഘിച്ചെന്നാണു റിപ്പോർട്ടിലുള്ളത്. സംസ്ഥാനത്തു നടപ്പാക്കാൻ തീരുമാനിച്ചിരുന്ന 3500 കോടിയുടെ പദ്ധതിയിൽനിന്നു പിന്മാറുന്നതായി പ്രഖ്യാപിച്ച ശേഷം ജൂൺ 28ന് തയാറാക്കിയതാണ് ഈ നോട്ടിസെന്നും അദ്ദേഹം തുറന്നടിച്ചു.
പദ്ധതിയിൽനിന്നു പിന്മാറുന്നതായി അറിയിച്ചു മൂന്നാം ദിവസമാണു വ്യവസായ വകുപ്പിൽനിന്നുള്ള ഉദ്യോഗസ്ഥർ ചർച്ചയ്ക്കായി കൂടിയത്. എന്താണു സംഭവിച്ചതെന്ന് അന്വേഷിച്ചപ്പോൾ താൻ കൃത്യമായ മറുപടിയും അവർക്ക് കൊടുത്തു. തന്റെ പരാതി കേൾക്കാനും, സംഭവിച്ച കാര്യങ്ങളെക്കുറിച്ചു റിപ്പോർട്ടു നൽകാനുമാണ് ഉദ്യോഗസ്ഥർ എത്തിയത്. മന്ത്രിയുടെ പ്രത്യേക നിർദേശത്തെ തുടർന്നായിരുന്നു സന്ദർശനമെന്നു ഉദ്യോഗസ്ഥർ പറഞ്ഞത്. മാത്രമല്ല റിപ്പോർട്ട് വ്യവസായ സെക്രട്ടറിക്കു സമർപ്പിക്കുമെന്നുo പറഞ്ഞിരുന്നു.
കമ്പനിയെ ദ്രോഹിക്കാനുള്ള ശ്രമമാണ് ഇപ്പോഴും പലഭാഗത്തുനിന്നും നടക്കുന്നത് എന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച എന്തെല്ലാമാണെന്നു തെളിവു സഹിതം പറയാനാകും. ഇനി ചർച്ചകൾ നടത്തുമ്പോൾ തനിക്കെതിരെ ആരോപണങ്ങളുമായി എത്തുന്ന ഉദ്യോഗസ്ഥരെ കൂടി വിളിക്കണമെന്നും സാബു തുറന്നടിച്ചു.
എന്നാൽ, കടമ്പ്രയാർ മലിനീകരണവുമായി ബന്ധപ്പെട്ട് കിറ്റെക്സിൽ നിന്നുള്ള മാലിന്യങ്ങൾ നദിയിൽ എത്തുന്നില്ലെന്നാണു പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥരിൽ നിന്നുള്ള വിവരമെന്നു കമ്പനി ഉദ്യോഗസ്ഥർ വ്യക്തമാക്കി. സന്ദർശിച്ച ശേഷമായിരുന്നു ഉദ്യോഗസ്ഥർ ഈ കാര്യം വ്യക്തമാക്കിയത്.
തമിഴ്നാട്ടിൽനിന്നു നിക്ഷേപ സൗഹൃദ വാഗ്ദാനങ്ങളുമായി ക്ഷണം ലഭിച്ചെന്ന സാബുവിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു വ്യവസായ മന്ത്രി പി.രാജീവ്, കിറ്റെക്സ് കേരളം വിടരുതെന്നും പദ്ധതിയിലേക്കു തിരിച്ചു വരണമെന്നും ആവശ്യപ്പെട്ടു രംഗത്തെത്തിയത്. വിഷയം ഗൗരവമായാണു കാണുന്നതെന്നും നാടിനു ക്ഷീണമുണ്ടാകുന്ന പ്രവൃത്തികൾ അംഗീകരിക്കില്ലെന്നും മന്ത്രി തുറന്നടിക്കുന്ന സാഹചര്യം ഉണ്ടായി.
https://www.facebook.com/Malayalivartha























