ജര്‍മനിയില്‍ 22 കാരിയായ മലയാളി വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ റൂമില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ജര്‍മനിയില്‍ 22 കാരിയായ മലയാളി വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ റൂമില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം കടുത്തുരുത്തി അപ്പാഞ്ചിറ സ്വദേശിനി നിധിക ബെന്നിയാണ് സ്റ്റുഡന്റ് ഹോസ്റ്റലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജര്‍മ്മനിയിലെ കീല്‍ ക്രിസ്റ്റ്യാന്‍ ആല്‍ബഷ് യൂണിവേഴ്‌സിറ്റിയില്‍ ബയോമെഡിക്കല്‍ വിഭാഗത്തില്‍ മെഡിക്കല്‍ ലൈഫ് സയന്‍സ് വിദ്യാര്‍ത്ഥിനി ആയിരുന്നു. 2021 ലെ സമ്മര്‍ സെമസ്റ്ററില്‍ 12 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് നിധികയ്‌ക്കൊപ്പം കില്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്നത്.
നിധികയെ കാണാതിരുന്നതിനെ തുടര്‍ന്ന് മലയാളി സുഹൃത്തുക്കള്‍ അന്വേഷിച്ചപ്പോഴാണ് ഹോസ്റ്റലിലെ സ്വന്തം മുറിയിലെ കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ എമര്‍ജന്‍സി വിഭാഗത്തിലെ ഡോക്ടറെ അറിയിക്കുകയും തുടര്‍ന്ന് പോലീസ് എത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാലേ മരണ കാരണം സ്ഥിരീകരിക്കാനാവൂ എന്ന പോലീസ് അറിയിച്ചു. മറ്റു നടപടികള്‍ തീരുമാനിക്കുന്നത് ജര്‍മ്മനിയിലെ പോലീസ് നടപടികള്‍ പൂര്‍ത്തിയായതിനു ശേഷമാണ്.
കഴിഞ്ഞ ആറ് മാസം മുമ്ബാണ് ജര്‍മനിയില്‍ മാസ്റ്റര്‍ ബിരുദ പഠനത്തിനായി നിധിക എത്തിയത്. ഒരു ഇന്ത്യക്കാരി വിദ്യാര്‍ഥിനിക്കൊപ്പമാണ് നിധിക മുറിയില്‍ താമസിച്ചിരുന്നത്. നിധികയുടെ മരണ വിവരം കില്‍ പോലീസ് നിധികയുടെ വീട്ടില്‍ അറിയിച്ചിട്ടുണ്ട്. മാതാപിതാക്കളുടെ ഏക മകളാണ് നിധിക.
https://www.facebook.com/Malayalivartha

























