കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങള്‍ ഇതുവരെ എന്തിനാണ് ഒളിപ്പിച്ച് വച്ചതെന്ന് വി.ഡി. സതീശന്‍

കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിച്ച ഉത്തരവിനോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവങ്ങള്‍ ഇതുവരെ എന്തിനാണ് ഒളിപ്പിച്ചു വച്ചതെന്ന് വി ഡി സതീശന്‍ ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
'കോവിഡ് മൂലം മരിച്ചവരുടെ പേരുവിവരങ്ങള്‍ ഇന്ന് മുതല്‍ വെളിപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി. സര്‍ക്കാരിനോട് ഒരു ചോദ്യം കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങള്‍ ഇതുവരെ എന്തിനാണ് ഒളിപ്പിച്ച് വച്ചത്' വി.ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങള്‍ ഇന്ന് മുതല്‍ പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞിരുന്നു. ഇതുപ്രകാരം പേരുവിവരങ്ങള്‍ ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. മരിച്ചവരുടെ പേരടക്കമുള്ള വിവരങ്ങള്‍ ഇന്ന് മുതല്‍ ജില്ലാതലത്തിലാണ് പ്രസിദ്ധീകരിക്കുക. കൊവിഡ് മരണങ്ങളെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത് ചര്‍ച്ചയായതോടെ 2020 ഡിസംബറിലാണ് പേരും വിവരങ്ങളും നല്‍കുന്നത് സര്‍ക്കാര്‍ നിര്‍ത്തിയത്.
https://www.facebook.com/Malayalivartha

























