പുരോഹിതന്റെ പീഡനം; തൃശൂര്‍ ജില്ല പൊലീസ് മേധാവിയോട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി; നടപടി ഇരയുടെ ഹർജിയിൽ

വനിത കമീഷന് മുന്‍ അധ്യക്ഷ ജോസഫൈന് പ്രതിക്കുവേണ്ടി ഇടപെട്ടെന്നതടക്കം പരാതി ഉയര്‍ന്ന പീഡനക്കേസിലെ ഇരയുടെ ഹരജിയില്‍ ഹൈകോടതി അന്വേഷണ റിപ്പോര്‍ട്ട് തേടി. ഒളിമ്ബ്യന്‍ മയൂഖ ജോണി ആരോപണമുന്നയിച്ച പീഡനക്കേസിലെ ഇര അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.
അന്വേഷണ റിപ്പോര്‍ട്ട് നല്കാന് തൃശൂര്‍ ജില്ല പൊലീസ് സൂപ്രണ്ടിനാണ് നിര്‍ദേശം നല്‍കിയത്. 2016ല്‍ തൃശൂര്‍ ജില്ലയിലെ ഒരുപള്ളിയില്‍ പുരോഹിതനായിരുന്ന ചുങ്കത്ത് ജോണ്സണ് വീട്ടില്‍ അതിക്രമിച്ചുകയറി തന്നെ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍, അന്വേഷണം കാര്യക്ഷമമല്ലെന്നും പ്രത്യേകസംഘത്തെ നിയോഗിക്കാന്‍ സര്‍ക്കാറിനോട് നിര്‍ദേശിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
ചുങ്കത്ത് ജോണ്‍സണിനെ പിന്നീട് സാമ്ബത്തികക്രമക്കേടുകളുടെ പേരില്‍ പൗരോഹിത്യത്തില്‍നിന്ന് പുറത്താക്കിയതായും ഹരജിയില്‍ പറയുന്നു. യുവതി വിവാഹിതയായശേഷവും ഇയാള്‍ ഭീഷണിപ്പെടുത്തല്‍ തുടര്‍ന്നു. ഇക്കാര്യങ്ങള്‍ യുവതി സുഹൃത്തായ മയൂഖ ജോണിയോട് വിശദീകരിച്ചിരുന്നു. ഇക്കാര്യം അറിഞ്ഞ പ്രതി മയൂഖയെയും ഭീഷണിപ്പെടുത്താന്‍ തുടങ്ങിയെന്ന് പൊലീസില്‍ നല്കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇൗ ഘട്ടത്തില്‍ വനിത കമീഷന് അധ്യക്ഷയായിരുന്ന ജോസഫൈന് കേസില്‍ ഇടപെട്ടെന്ന് മയൂഖ ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha

























