അങ്കമാലിയിൽ നിന്ന് മൂന്ന് ശ്രീലങ്കന്‍ സ്വദേശികളെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് പിടികൂടി; ഇന്റര്പോളിെന്റെ ലുക്കൗട്ട് നോട്ടീസുള്ളതായി സംശയിക്കുന്ന വ്യക്തികളെ പിടികൂടിയത് തീവ്രവാദ വിരുദ്ധ സ്ക്വാഡും ഐ.ബിയും തമിഴ്നാട് ക്യു ബ്രാഞ്ച് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിൽ

ഇന്റര്‍പോളിെന്റ ലുക്കൗട്ട് നോട്ടീസുള്ളതായി സംശയിക്കുന്ന ശ്രീലങ്കന്‍ സ്വദേശികളായ മൂന്നുപേരെ രണ്ടിടത്തുനിന്ന് തീവ്രവാദ വിരുദ്ധ സ്ക്വാഡ് പിടികൂടി. അങ്കമാലി കിടങ്ങൂര്‍ കപ്പേള കവലയില്‍ ആക്സിലീയം സ്കൂളിന് സമീപം വാടകക്ക് താമസിച്ചിരുന്ന സുരേഷ് രാജയെയും നെടുമ്ബാശ്ശേരി അത്താണി എയര്‍പോര്‍ട്ട് റോഡില്‍ പെട്രോള്‍ പമ്ബിന് സമീപം വാടകക്ക് താമസിച്ചുവന്ന രമേശ്, ശരവണന് എന്നിവരെയുമാണ് ശനിയാഴ്ച പുലര്‍ച്ച മിന്നല്‍ പരിശോധനയില്‍ തീവ്രവാദ വിരുദ്ധ സ്ക്വാഡും ഐ.ബിയും തമിഴ്നാട് ക്യു ബ്രാഞ്ച് വിഭാഗവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കൊപ്പം സുഹൃത്തുക്കളും ഉള്‍പ്പെടുന്നതായാണ് അറിയുന്നത്.
https://www.facebook.com/Malayalivartha

























