ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരായ കോഴആരോപണം; കേസിൽ എംഎല്‍എയും സിപിഎം നേതാവുമായ സി.കെ.ശശീന്ദ്രന്റെയും ഭാര്യയുടെയും മൊഴിയെടുത്തു

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും സി കെ ജാനുവും ഉള്‍പ്പെട്ട കോഴക്കേസില്‍ മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ സി.കെ.ശശീന്ദ്രന്റെയും ഭാര്യയുടെയും മൊഴിയെടുത്തു. ശശീന്ദ്രന്റെ കല്‍പറ്റയിലെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്.
ജാനുവില്‍ നിന്ന് പണം കൈപ്പറ്റിയത് സംബന്ധിച്ച വിശദാംശങ്ങളാണ് അന്വേഷണ സംഘം തേടിയത്. മുന്‍പ് കടം നല്‍കിയ പണം ജാനു മടക്കി നല്‍കുകയായിരുന്നുവെന്നും ഇടപാട് ബാങ്ക് മുഖേനയെന്നുമാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. 2019 ല്‍ വാഹനം വാങ്ങാനായി ജാനു തന്നോട് മൂന്ന് ലക്ഷം രൂപ വാങ്ങിയിരുന്നതായും അതില്‍ ബാക്കിയുള്ള ഒന്നരലക്ഷം രൂപയാണ് മാര്‍ച്ചില്‍ തിരികെ നല്‍കിയതെന്നും നേരത്തെ ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ .ജാനുവിന്റെ കൈവശം പണമെത്തിയിരുന്നു എന്നത് വെളിവായി. തെരഞ്ഞെടുപ്പ് കാലത്ത് തന്നെയാണ് പണം ശശീന്ദ്രന് നല്‍കിയതെന്നകാര്യവും ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha
























