Widgets Magazine
04
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാന്റെ മരണം: മരണത്തിന്റെ തലേദിവസം ജയനഗറിലെ ഒരു സൈക്യാട്രിസ്റ്റിനെ റോയ് സന്ദർശിച്ചത് എന്തിന്..?


കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ നിയമസഭയിൽ...രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ..ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നൽകിയില്ല..


കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ നിയമസഭയിൽ...രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ..ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നൽകിയില്ല..


ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ജയിലിന് പുറത്തേക്ക്...? കുറ്റപത്രം നൽകാൻ വൈകിയതിനാൽ രണ്ടാം കേസിലും സ്വാഭാവിക ജാമ്യം..


അടുത്ത മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ.. മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..

കരിപ്പൂര്‍ സ്വര്‍ണ ക്വട്ടേഷനും സ്വര്‍ണം തട്ടിയെടുക്കലും ടി.പി.വധക്കേസ് പ്രതികളായ കൊടി സുനിയുടെയും മുഹമ്മദ് ഷാഫിയുടെയും അറിവോടെയും സഹായത്തോടെയുമാണെന്ന് അര്‍ജുന്‍ ആയങ്കി ... കസ്റ്റംസ് സമഗ്രാന്വേഷണത്തിലേക്ക്....

04 JULY 2021 06:33 AM IST
മലയാളി വാര്‍ത്ത

കരിപ്പൂര്‍ സ്വര്‍ണ ക്വട്ടേഷനും  സ്വര്‍ണം തട്ടിയെടുക്കലും ടി.പി.വധക്കേസ് പ്രതികളായ കൊടി സുനിയുടെയും മുഹമ്മദ് ഷാഫിയുടെയും അറിവോടെയും സഹായത്തോടെയുമാണെന്ന് അര്‍ജുന്‍ ആയങ്കി വെളിപ്പെടുത്തിയതോടെ കേസില്‍ ഉന്നത ബന്ധം സംശയിക്കുന്ന കസ്റ്റംസ് സമഗ്രാന്വേഷണത്തിലേക്ക് നീങ്ങുന്നു.


സുനിയുടെയും ഷാഫിയുടെയും ചൊക്‌ളിയിലെ വീടുകളില്‍ ഇന്നലെ അര്‍ജുനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയ കംസ്റ്റംസ് സംഘം, ഏഴിന് കൊച്ചിയിലെ കസ്റ്റംസ് കമ്മിഷണറേറ്റില്‍ ഹാജരാകാന്‍ പരോളില്‍ കഴിയുന്ന ഷാഫിക്ക് നോട്ടീസ് നല്‍കി.

 

 



വിയ്യൂര്‍ ജയിലിലെത്തി നോട്ടീസ് നല്‍കി സുനിയെ ചോദ്യം ചെയ്യും. ഷാഫിയുടെ വീട്ടില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ കിട്ടിയെന്നാണ് കസ്റ്റംസ് നല്‍കുന്ന സൂചന.


ലാപ് ടോപ്പും മൊബൈല്‍ ഫോണുകളും പൊലീസ് യൂണിഫോമിലെ സ്റ്റാറും കണ്ടെടുത്തിട്ടുണ്ട്. സുനിയുടെ വീട്ടില്‍ പരിശോധനക്കെത്തുമ്പോള്‍ അവിടെ ആരുമില്ലായിരുന്നു.സുനിക്കും ഷാഫിക്കും 'പൊട്ടിക്കലുകളിലുള്ള' ബന്ധം, ഇവരുടെ സഹായത്തോടെ വിമാനത്താവളങ്ങള്‍ വഴി കൂടുതല്‍ സ്വര്‍ണക്കടത്ത് നടന്നിട്ടുണ്ടോ, ഇതിന് ഉന്നത രാഷ്ട്രീയ ബന്ധമുണ്ടോ എന്നെല്ലാം കസ്റ്റംസ് അന്വേഷിക്കും.

 

 



എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ച് ഇതിന് മുമ്പും കടത്തുസ്വര്‍ണം കവര്‍ന്നതായി അര്‍ജുന്‍ കസ്റ്റംസിനോട് സമ്മതിച്ചു. കരിപ്പൂര്‍ സംഭവത്തിന് ശേഷം ഒളിവില്‍ പോകാന്‍ ഷാഫിയുടെ സഹായം കിട്ടി.

പാനൂര്‍,ചൊക്‌ളി മേഖലയിലാണ് ഒളിവില്‍ കഴിഞ്ഞത്. സ്വര്‍ണക്കടത്തിനു ഉപയോഗിച്ച കാര്‍ അഴീക്കലിലെ ഉരു ഷെഡില്‍ ഉപേക്ഷിച്ചശേഷം ഷാഫിയാണ് ഒളിയിടം ഒരുക്കിയത്.2232 ഗ്രാം സ്വര്‍ണവുമായി ഷെഫീക്ക് അറസ്റ്റിലായ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത് പണം വാങ്ങാനാണെന്ന മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണ് അര്‍ജുന്‍. എന്നാല്‍,സ്വര്‍ണം അര്‍ജുന് നല്‍കാനായിരുന്നു തനിക്കുള്ള നിര്‍ദേശമെന്ന് ഷെഫീക്ക് വ്യക്തമാക്കിയിട്ടുണ്ട്.

 




ഷെഫീക്കിന്റെ മൊഴിയില്‍ നിന്ന്, സ്വര്‍ണക്കടത്തില്‍ പങ്കുള്ള കരിവള്ളൂരിലെയടക്കം ചിലരുടെ വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കും നോട്ടീസ് നല്‍കും.

അതേസമയം, കസ്റ്റംസ് ചോദ്യംചെയ്തു വിട്ടയച്ച ഡി.വൈ.എഫ്.ഐ മുന്‍ ഭാരവാഹി സി. സജേഷിനെ കേസുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ല.

 



നാളെ കൊച്ചിയില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ അര്‍ജുന്‍ ആയങ്കിയുടെ ഭാര്യക്കും അമ്മയ്ക്കും കസ്റ്റംസ് നോട്ടീസ് നല്‍കി. ആകാശ് തില്ലങ്കേരിയെയും ചോദ്യംചെയ്യും.

സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ കഴിയുന്ന രേഖകളും ഡിജിറ്റല്‍ തെളിവുകളും അര്‍ജുന്റെ വീട്ടില്‍ നിന്ന് കിട്ടിയ പശ്ചാത്തലത്തിലാണ് ഭാര്യയെയും ചോദ്യം ചെയ്യുന്നത്.

 

 

അര്‍ജുന്റെ എ.ടി.എം കാര്‍ഡ്, പെന്‍ ഡ്രൈവ്, വിവിധ ജുവലറികളില്‍ നിന്നു സ്വര്‍ണം വാങ്ങിയതിന്റെ ബില്ലുകള്‍ എന്നിവ കണ്ടെത്തി. ബില്ലുകള്‍ തന്റെ വിവാഹത്തിന് വാങ്ങിയ സ്വര്‍ണത്തിന്റേതാണെന്ന അര്‍ജുന്റെ മൊഴി കസ്റ്റംസ് വിശ്വാസത്തിലെടുക്കുന്നില്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ വരും ദിവസങ്ങളിൽ മുട്ടൻ മഴ അറബിക്കടലിൽ സംഭവിക്കുന്നത് പ്രവചനം ഇങ്ങനെ...!  (3 minutes ago)

ഫർസാന എവിടെ ഉമ്മ...! അർഫാനെ കാണാൻ ജയിലിൽ...! അവൻ കരച്ചിലോട് കരച്ചിൽ..! പച്ചക്കറി വിറ്റ് ഷെമി...!  (14 minutes ago)

പാര്‍ലമെന്റിന്റെ പടിക്കെട്ടില്‍ തെന്നി വീണ് ശശി തരൂര്‍  (23 minutes ago)

ശബരിമല നെയ്‌ക്കൊള്ള കേസില്‍ സുനില്‍കുമാര്‍ പോറ്റി പിടിയില്‍  (55 minutes ago)

ആളറിഞ്ഞ് കളിക്കെടാ!! ചൊറിയാൻ വന്ന മാപ്രയുടെ കിളിപറത്തി വിവി രാജേഷ്, കരകുളത്തെ ഷെൽട്ടറിന്റെ അവസ്ഥയിത്..  (2 hours ago)

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാന്റെ മരണം: മരണത്തിന്റെ തലേദിവസം ജയനഗറിലെ ഒരു സൈക്യാട്രിസ്റ്റിനെ റോയ് സന്ദർശിച്ചത് എന്തിന്..?  (2 hours ago)

എംഎ ഷഹനാസിനെതിരെ കേസ് കൊടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ  (2 hours ago)

അമേരിക്കൻ ജെമോളജിക്കൽ ലബോറട്ടറീസിനെ ഏറ്റെടുത്ത് ഇൻ്റർനാഷണൽ ജെമോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്  (2 hours ago)

നോർവേ സ്ഥാനപതി മെയ് എലിൻ സ്റ്റീനർ ബിനാലെ സന്ദർശിച്ചു...  (2 hours ago)

ആയുര്‍വേദ-വെല്‍നസ് ടൂറിസം മേഖലയിലെ മുന്‍നിരക്കാരായി കേരളത്തെ പ്രദര്‍ശിപ്പിച്ച് പ്രഥമ അന്താരാഷ്ട്ര ആയുര്‍വേദ - വെല്‍നസ് കോണ്‍ക്ലേവിന് സമാപനം: കോണ്‍ക്ലേവില്‍ നടന്നത് 3200 ല്‍പരം ബി2ബി മീറ്റിംഗുകള്‍...  (2 hours ago)

ആത്മഹത്യയിലേക്ക് നയിച്ചത് ആറ് മാസം മുമ്പേ ഉള്ള പ്രശ്നം  (2 hours ago)

കേരളത്തിന് എയിംസ് നൽകിയില്ല  (2 hours ago)

ഈറ്റ് റൈറ്റ് കേരള: സേഫ് ഫുഡ് ഫോര്‍ ബെറ്റര്‍ ലൈഫ് ദ്വിദിന പരിപാടി; മില്ലറ്റ് മേള, സെമിനാര്‍, എക്‌സിബിഷന്‍, ഫുഡ് ഫെസ്റ്റ്, കള്‍ച്ചറല്‍ പ്രോഗ്രാം  (2 hours ago)

കട്ടിളപാളി കേസിൽ വാദം പൂർത്തിയായി, വിധി നാളെ  (2 hours ago)

ഈറ്റ് റൈറ്റ് കേരള: സേഫ് ഫുഡ് ഫോര്‍ ബെറ്റര്‍ ലൈഫ് എന്ന പേരില്‍ ദ്വിദിന സംസ്ഥാനതല പരിപാടി സംഘടിപ്പിക്കുന്നു; ഉദ്ഘാടനം ഫെബ്രുവരി 6ന് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും  (2 hours ago)

Malayali Vartha Recommends