ജവാന്‍മദ്യം നിര്‍മ്മിക്കാനായി കൊണ്ടുവന്ന മുപ്പതിനായിരം ലിറ്റര്‍ സ്പിരിറ്റ് നഷ്ടമായി.. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്ക്

സ്പിരിറ്റ് കാണാതായ സംഭവത്തിനു പിന്നാലെ ടാങ്കര്‍ലോറി മറിഞ്ഞ് ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലേക്ക് കൊണ്ടുവന്ന മുപ്പതിനായിരം ലിറ്റര്‍ സ്പിരിറ്റ് നഷ്ടമായി. അപകടത്തില്‍ മൂന്നുപേര്‍ക്ക് സാരമായ പരിക്കുണ്ട്.
ദേശീയപാതയില്‍ കലവൂര്‍ ബ്ലോക്ക് ജങ്ഷനുസമീപം ഇന്നലെ രാവിലെ പതിനൊന്നോടെ ആയിരുന്നു അപകടം നടന്നത്. ജവാന്‍മദ്യം നിര്‍മിക്കുന്നതിനാവശ്യമായ എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ ആണ് ലോറിയില്‍ ഉണ്ടായിരുന്നത്.
മൂന്നുമണിക്കൂറോളം ലോറിയില്‍നിന്ന് സ്പിരിറ്റ് നഷ്ടപ്പെട്ടുകൊണ്ടിരുന്നു. മഞ്ചേശ്വരം എക്സൈസ് ചെക്ക്‌പോസ്റ്റിലെ സിവില്‍ എക്സൈസ് ഓഫീസര്‍ പാലക്കാട് പുതുക്കോട് മുതയംകോട് ശ്രീജിഷ്(28), ലോറി ഡ്രൈവര്‍ അമിത്കുമാര്‍, ക്ലീനര്‍ എന്നിവര്‍ക്കാണു പരിക്കേറ്റത്.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണു പോലീസ് പറയുന്നത്. റോഡരികിലെ പാടത്തേക്കാണ് ലോറിമറിഞ്ഞത്. സ്പിരിറ്റ് ഒഴുകി അപകടം ഉണ്ടാക്കാതിരിക്കാന്‍ അഗ്‌നിരക്ഷാസേന വെള്ളം പമ്പ് ചെയ്തുകൊണ്ടിരുന്നു.
മധ്യപ്രദേശിലെ സോം ഡിസ്റ്റലറീസില്‍നിന്നാണ് സ്പിരിറ്റ് എത്തിയത്. ലോറിമറിഞ്ഞതില്‍ അസ്വാഭാവികത ഇല്ലെന്നാണു പ്രാഥമിക നിഗമനം.
"
https://www.facebook.com/Malayalivartha























