Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രസവിച്ചകുഞ്ഞിനെ രേഷ്മ അപ്പോള്‍ത്തന്നെ ഉപേക്ഷിച്ചത്, ഒരിക്കല്‍പ്പോലും കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ലാത്ത 'കാമുകനു'വേണ്ടി.... ഗ്രീഷ്മ തന്റെ രഹസ്യങ്ങളെല്ലാം സുഹൃത്തിനെ അറിയിച്ചിരുന്നതായി സൂചന... ഗ്രീഷ്മയുടെ സഹപാഠിയും സുഹൃത്തുമായ പരവൂര്‍ സ്വദേശിയെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്താനൊരുങ്ങി പോലീസ്

04 JULY 2021 07:24 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

പ്രസവിച്ചകുഞ്ഞിനെ രേഷ്മ അപ്പോള്‍ത്തന്നെ ഉപേക്ഷിച്ചത്, ഒരിക്കല്‍പ്പോലും കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ലാത്ത 'കാമുകനു'വേണ്ടി.... ഗ്രീഷ്മ തന്റെ രഹസ്യങ്ങളെല്ലാം സുഹൃത്തിനെ അറിയിച്ചിരുന്നതായി സൂചന... ഗ്രീഷ്മയുടെ സഹപാഠിയും സുഹൃത്തുമായ പരവൂര്‍ സ്വദേശിയെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്താനൊരുങ്ങി പോലീസ്.

പ്രസവിച്ചകുഞ്ഞിനെ രേഷ്മ അപ്പോള്‍ത്തന്നെ ഉപേക്ഷിച്ചത്, ഒരിക്കല്‍പ്പോലും കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ലാത്ത 'കാമുകനു'വേണ്ടിയാണ് . ഗര്‍ഭവും പ്രസവവും ഇതിനുവേണ്ടി ഭര്‍ത്താവില്‍നിന്നും ബന്ധുക്കളില്‍നിന്നും യുവതി മറച്ചുവെച്ചു.



ഫെയ്സ്ബുക്ക് കാമുകനായി അഭിനയിച്ചത് ബന്ധുവായ ഗ്രീഷ്മയാണെന്ന് രേഷ്മ തിരിച്ചറിഞ്ഞതുമില്ല. കളിച്ച് കളിച്ച് കളി കാര്യമായി. പക്ഷേ, ഗ്രീഷ്മ തന്റെ രഹസ്യങ്ങളെല്ലാം സുഹൃത്തിനെ അറിയിച്ചിരുന്നതായാണ് സൂചന.

ആത്മഹത്യചെയ്യുംമുന്‍പ് ഗ്രീഷ്മ സുഹൃത്തിനെ വിളിച്ചിരുന്നു. പക്ഷേ, ഒന്നും മിണ്ടിയില്ല. പലതവണ തിരിച്ചുവിളിച്ചെങ്കിലും കിട്ടിയില്ല. പോലീസ് സൈബര്‍സെല്‍ നടത്തിയ അന്വേഷണത്തില്‍, ഗ്രീഷ്മ രഹസ്യമായി സിം കാര്‍ഡ് സംഘടിപ്പിച്ച് അനന്ദു എന്ന അക്കൗണ്ടുണ്ടാക്കി 'കാമുകനാ'യത് കണ്ടെത്തിയിരുന്നു.

 



വ്യാജ അക്കൗണ്ട് വെളിപ്പെടാത്തരീതിയില്‍ തെളിവുകള്‍ നശിപ്പിച്ചാണ് ഗ്രീഷ്മ ഫെയ്സ്ബുക്ക് ഉപയോഗിച്ചിരുന്നത്. ഓരോതവണയും രേഷ്മയോട് ചാറ്റുചെയ്തശേഷം അക്കൗണ്ട് ബ്ലോക്ക് ചെയ്യും.

പിന്നീട് ഇത് ഡിലീറ്റാക്കും. വീണ്ടും പുതിയ അക്കൗണ്ട് തുറന്ന് ചാറ്റുചെയ്തശേഷം ഡിലീറ്റ് ചെയ്യും. ഒരു അക്കൗണ്ട് ഡിലീറ്റ് ചെയ്തുകഴിഞ്ഞാല്‍ 14 ദിവസം കഴിയുമ്പോള്‍ ഫെയ്‌സ്ബുക്കിന്റെ നിയമമനുസരിച്ച് ഉപയോഗിക്കാത്ത അക്കൗണ്ട് എന്നനിലയില്‍ ഒഴിവാകും.

അതേസമയം ആര്യയും ഗ്രീഷ്മയുമാണു ഫെയ്സ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി രേഷ്മയെ കബളിപ്പിച്ചതെന്നാണു പോലീസ് കണ്ടെത്തല്‍. രേഷ്മ ഗര്‍ഭിണിയാണെന്നു മനസിലാക്കി കുഞ്ഞിനെ ഉപേക്ഷിക്കാന്‍ നിര്‍ദേശിച്ച കാമുകന്‍ ഈ യുവതികളാണെന്നു പോലീസ് വ്യക്തമാക്കി. രേഷ്മയുടെ ഭര്‍തൃസഹോദരന്റെ ഭാര്യയാണ് ആര്യ.


ഗ്രീഷ്മ ഭര്‍തൃസഹോദരിയുടെ മകളും. അനന്ദു എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് രേഷ്മയുമായി ഇവര്‍ ചാറ്റിങ് നടത്തിയിരുന്നത്. രേഷ്മയെ കബളിപ്പിക്കുന്ന വിവരം ഗ്രീഷ്മ സുഹൃത്തിനോടു വെളിപ്പെടുത്തിയിരുന്നു. ഈ സുഹൃത്താണു പോലീസിനു വിവരം നല്‍കിയത്.
ഇക്കാര്യം മറ്റുള്ളവരും അറിയുമെന്നു ഭയന്നാകാം ഇവര്‍ ആത്മഹത്യചെയ്തതെന്നു പോലീസ് പറഞ്ഞു.

കുഞ്ഞിനെ ഉപേക്ഷിച്ച കേസില്‍ രേഷ്മ അറസ്റ്റിലായതിനു പിന്നാലെ, ഭര്‍ത്താവ് വിഷ്ണുവിന്റെ സഹോദരന്‍ കല്ലുവാതുക്കല്‍ മേവനക്കോണം തച്ചക്കോട്ട് വീട്ടില്‍ രഞ്ജിത്തിന്റെ ഭാര്യ ആര്യ (23), വിഷ്ണുവിന്റെ സഹോദരി രജിതയുടെ മകള്‍ ഗ്രീഷ്മ (21) എന്നിവരെ ചോദ്യംചെയ്യാന്‍ പോലീസ് വിളിപ്പിച്ചിരുന്നു. എന്നാല്‍ ഹാജരാകേണ്ട ദിവസം ഇരുവരെയും ഇത്തിക്കരയാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഞങ്ങള്‍ പോവുകയാണ് എന്നു കത്തെഴുതിവച്ചാണ് ഇരുവരും വീടുവിട്ടിറങ്ങിയത്.

കഴിഞ്ഞ ജനുവരി അഞ്ചിനു രാവിലെ ആറോടെയാണു കല്ലുവാതുക്കല്‍ ഊഴായ്ക്കോട്ടെ വീട്ടുപുരയിടത്തിലെ കരിയിലക്കൂട്ടത്തില്‍നിന്നു പൊക്കിള്‍ക്കൊടിയോടെ ആണ്‍കുഞ്ഞിനെ കണ്ടത്തിയത്. കുഞ്ഞ് പിറ്റേന്നു മരിച്ചു. ഡി.എന്‍.എ. പരിശോധനാഫലം ഉള്‍പ്പെടെ ശാസ്ത്രീയതെളിവുകളുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഊഴായ്ക്കോട് പേഴ്വിള വീട്ടില്‍ സുദര്‍ശനന്‍പിള്ളയുടെ മകള്‍ രേഷ്മ അറസ്റ്റിലായത്. അജ്ഞാതനായ ഫെയ്സ്ബുക്ക് കാമുകനായി ഇരുനൂറിലേറെ പേരുടെ വിവരങ്ങളാണ് അന്വേഷണസംഘം പരിശോധിച്ചത്.
ആര്യയുടെ ഭര്‍ത്താവ് രഞ്ജിത്ത്, കാമുകനെത്തേടി രേഷ്മ വര്‍ക്കലയിലെത്തിയതു കണ്ട യുവാവ് എന്നിവരുള്‍പ്പെടെ ഏതാനും പേരുടെ മൊഴിയും രേഖപ്പെടുത്തി. കഴിഞ്ഞ 22-ന് അറസ്റ്റിലായ രേഷ്മ കോവിഡ് ബാധിതയായതിനാല്‍ ഇതുവരെ ചോദ്യംചെയ്തിട്ടില്ല. രേഷ്മയ്ക്ക് ആറ് ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ ഉണ്ടായിരുന്നതായി സൈബര്‍ സെല്‍ കണ്ടെത്തി. 

 

 

നവജാതശിശുവിന്റെ മരണംനടന്ന് മാസങ്ങള്‍ക്കുശേഷം ശാസ്ത്രീയതെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിയിലേക്കെത്തിയെങ്കിലും രേഷ്മയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ പുതിയ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

 

 

" f

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (1 hour ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (1 hour ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (1 hour ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (1 hour ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (1 hour ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (1 hour ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (2 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (2 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (2 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (2 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (3 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (3 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (3 hours ago)

Malayali Vartha Recommends