Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് എട്ട് വിക്കറ്റ് ജയം...


നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... ബിജെപിയുടെ വരാനിരിക്കുന്ന ഭരണരേഖയായ തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും... തലസ്ഥാന ജില്ലയിലെ എൽഡിഎഫ് പ്രചാരണത്തിന് ഊർജ്ജം പകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്ത് ... വടക്കൻ കേരളത്തിൽ യുഡിഎഫിനായി ആവേശമുയർത്താൻ രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...

സി പി എം നേതാക്കളുടെ ഭാവി കൊടി സുനിയുടെയും ഷാഫിയുടെയും നാവില്‍: പേടിച്ച് വിറച്ച് കണ്ണൂര്‍ സഖാക്കള്‍

04 JULY 2021 10:38 AM IST
മലയാളി വാര്‍ത്ത

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസിന്റെ അന്വേഷണം ടിപി വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ക്വട്ടേഷന്‍ സംഘാംഗങ്ങളായ കൊടി സുനിയിലേക്കും ഷാഫിയിലേക്കും നീങ്ങിയതോടെ കണ്ണൂര്‍ സി പി എമ്മില്‍ ചങ്കിടിയും ചെണ്ടമേളവും തുടങ്ങി.

അന്വേഷണം കൊടി സുനിയിലേക്കും ഷാഫിയിലേക്കും ഒതുക്കാനുള്ള ശ്രമങ്ങളാണ് സിപിഎം നടത്തുന്നത്. അതു വഴി കണ്ണൂരിലെ സി. പി. എം. നേതാക്കളിലേക്ക് അന്വേഷണത്തിന്റെ ദിശ തിരിക്കുമോ എന്ന സംശയമാണ് പാര്‍ട്ടിക്കുള്ളത്.

 



കുഴല്‍പ്പണ കേസില്‍ കെ സുരേന്ദ്രനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന അന്വേഷണം മുറുകുന്നതിനിടെയാണ് ധീര സഖാക്കളായ കൊടിസുനിയെയും ഷാഫിയെയും തേടി കസ്റ്റംസെത്തിയത്.

സ്വര്‍ണ്ണകടത്ത് അന്വേഷണത്തിന്റെ ഭാഗമായി ടിപി വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ഷാഫിയുടെ വീട്ടില്‍ പരിശോധനയും തെളിവെടുപ്പും നടത്തിയതോടെയാണ് സിപിഎം പ്രതിസന്ധിയിലായത്. കടത്തുസ്വര്‍ണ്ണം കവര്‍ച്ച ചെയ്യുന്നതിന്റെ ആസൂത്രണം സുനിയും ഷാഫിയുമാണെന്ന അര്‍ജ്ജുന്‍ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഷാഫിയുടെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തിയത്.

 



ഷാഫിയുടെ വീട്ടില്‍ നിന്നും ചില നിര്‍ണായക രേഖകള്‍ കണ്ടെടുത്തതായി കസ്റ്റംസ് അറിയിച്ചു. ഇതോടൊപ്പം ലാപ്‌ടോപ്പും, പൊലീസ് യൂണിഫോമിലെ സ്റ്റാറും കണ്ടെടുത്തു. ഈ മാസം ഏഴിന് കസ്റ്റംസ് ഓഫീസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ഷാഫിക്ക് കസ്റ്റംസ് നോട്ടീസ് നല്‍കി. ഷാഫിയുടെ വീട്ടിലെ പരിശോധനയ്ക്ക് ശേഷം കസ്റ്റംസ് സംഘം കൊടി സുനിയുടെ വീട്ടിലെത്തിയെങ്കിലും വീട് അടച്ചിട്ട നിലയിലായിരുന്നു. കൊടി സുനിക്ക് വിയ്യൂര്‍ ജയിലിലെത്തി സമണ്‍സ് നല്‍കുമെന്ന് കസ്റ്റംസ് സംഘം അറിയിച്ചു.

ഷാഫിയുടെ വീട്ടില്‍ നടത്തിയ റെയ്ഡിന്റെ വിവരം ചോര്‍ന്നതാണ് കൊടി സുനിയുടെ വീട് അടച്ചിടാന്‍ കാരണമെന്ന് സംശയിക്കുന്നു..



രാവിലെ അര്‍ജ്ജുനെ കണ്ണൂരിലെ വിവിധയിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കാറ് ഒളിപ്പിച്ച അഴീക്കോട് ഉരു നിര്‍മ്മാണശാലയ്ക്കടുത്ത് എത്തിച്ച് തെളിവെടുത്തു. ഇവിടെ നിന്നും കാറ് മാറ്റാനുള്ള തത്രപ്പാടില്‍ ഫോണ്‍ കളഞ്ഞുപോയെന്നായിരുന്നു അര്‍ജുന്റെ ആദ്യമൊഴി. എന്നാല്‍ ഫോണ്‍ ഈ പറമ്പിനടുത്തുള്ള വളപട്ടണം പുഴയിലേക്ക് വലിച്ചെറിഞ്ഞെന്ന് അര്‍ജുന്‍ മൊഴി തിരുത്തി.

അര്‍ജ്ജുന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മെമ്മറികാര്‍ഡ്, എടിഎം, സ്വര്‍ണ്ണം ഇടപാട് നടത്തിയതിന്റെ രേഖകള്‍ എന്നിവ കണ്ടെത്തിയെന്ന് കസ്റ്റംസ് പറഞ്ഞു. അര്‍ജുന്റെ ഭാര്യ അമലയോട് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് കൊച്ചിയില്‍ എത്താന്‍ നോട്ടീസ് നല്‍കിയാണ് സംഘം ചൊക്ലിയിലെ മുഹമ്മദ് ഷാഫിയുടെ വീട്ടിലെത്തിയത്.

 



കടത്ത് സ്വര്‍ണ്ണം കവര്‍ച്ച ചെയ്യുന്നതിന്റെ മുഖ്യ സൂത്രധാരന്‍ ഷാഫിയും കൊടിസുനിയുമാണെന്ന് അര്‍ജ്ജുന്‍ മൊഴി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവെടുപ്പാണ് കസ്റ്റംസ് നടത്തിയത്. ക്യാരിയര്‍മാര്‍ക്ക് സുരക്ഷ നല്‍കുന്നതും സ്വര്‍ണ്ണം നഷ്ടപ്പെട്ടയാള്‍ പിന്നീട് പ്രശ്‌നമുണ്ടാക്കിയാല്‍ ഭീഷണിപ്പെടുത്തുന്നതും കൊടി സുനിയും ഷാഫിയുമാണെന്നുള്ള ശബദ സന്ദേശവും പുറത്തുവരുന്നിരുന്നു. അര്‍ജ്ജുന്റെ ഫോണിലെ കോള്‍ റെക്കോര്‍ഡുകളും ഓഡിയോ സന്ദേശങ്ങളും വാട്‌സപ്പ് ചാറ്റ് ഹിസ്റ്ററിയും വീണ്ടെടുത്ത് തുടര്‍ പരിശോധന നടത്താനാണ് കസ്റ്റംസിന്റെ തീരുമാനം.

സ്വര്‍ണ്ണ കവര്‍ച്ചാകേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കി ഒളിവില്‍ കഴിഞ്ഞത് ഷാഫിയോടൊപ്പമെന്നാണ് സൂചന. കടത്ത് സ്വര്‍ണ്ണം കവരാന്‍ സഹായിച്ചത് ടിപി കേസ് പ്രതികളെന്നാണ് അര്‍ജുന്‍ ആയങ്കിയുടെ മൊഴി. ഒളിവില്‍ പോകാന്‍ ഇവരുടെ സഹായവും കിട്ടി. ലാഭവിഹിതം പകരമായി നല്‍കി. കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്നും അര്‍ജുന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന കൊടി സുനിയും ഷാഫിയുമടക്കമുള്ളവര്‍ ജയിലിനകത്തും പുറത്തുമായി ആകാശ് തില്ലങ്കേരിയേയും അര്‍ജുന്‍ ആയങ്കിയേയും നിയന്ത്രിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ സംഘങ്ങളുമായി സെല്‍ഫി എടുത്ത ബന്ധം മാത്രമേ ഉള്ളു എന്നായിരുന്നു ഷാഫി പറഞ്ഞത്. ആകാശ് തില്ലങ്കേരിയുമായി ഫേസ്ബുക്ക് പരിചയം മാത്രമാണുള്ളതെന്നും സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ നടത്തിയിട്ടില്ല എന്നും ഷാഫി പറഞ്ഞിരുന്നു.

 



ടി പി കേസിലെ പ്രതികളെ സഹായിക്കുന്നത് കണ്ണൂരിലെ സി പി എം നേതാക്കളാണെന്ന കാര്യം പരസ്യമായ രഹസ്യമാണ്. കൊടി സുനിയും ഷാഫിയും മറ്റേതെങ്കിലും പ്രമുഖ നേതാവിന്റെ പേരു പറഞ്ഞാല്‍ സി പി.എം. പ്രതിസന്ധിയിലാവും. അതായത് കണ്ണൂരിലെ സി പി.എം നേതാക്കളുടെ ഭാവി കൊടിയുടെ സുനിയുടെയും ഷാഫിയുടെയും നാവിലാണിരിക്കുന്നതെന്ന് ചുരുക്കം.

 

" f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ ആറു മന്ത്രിമാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍ക്കും; അടുത്തുവരുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുന്‍തൂക്കം; പിണറായി വിജയന് അസഹിഷ്ണുത  (5 minutes ago)

ലോകായുക്ത നിയമഭേദഗതിക്കെതിരായ പ്രതിപക്ഷത്തിന്റെ ഹർജി ഹൈക്കോടതി തള്ളി...  (25 minutes ago)

ഐപിഎഎല്ലില്‍ ഇന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബ്- ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം....  (1 hour ago)

പ്രശസ്ത നടൻ പ്രകാശ് രാജിൻറെ മാതാവ് സുവർണലത അന്തരിച്ചു..  (1 hour ago)

സ്വർണവിലയിൽ മാറ്റമില്ല...പവന് 1,09,480 രൂപ  (1 hour ago)

  ബീഹാറിൽ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും എട്ടു മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

പെൺകുട്ടിയെ വീട്ടിൽ വിളിച്ചു വരുത്തി മദ്യപിച്ചു മയക്കിയതിന് ശേഷം പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് 10 വർഷം കഠിനതടവും 15000 രൂപ പിഴയും  (1 hour ago)

സംസ്ഥാനത്ത് നാളെ മുതല്‍ മൂന്നു ദിവസം ബാങ്കുകളിലെ സാമ്പത്തിക ഇടപാടുകള്‍ തടസ്സപ്പെടും...  (2 hours ago)

രാഹുൽ അന്നേ പറഞ്ഞു ഒരു വരി തെറ്റാതെ ഷാഫിയും പാലക്കാട് വമ്പൻ സർപ്രൈസ് അവസാന നിമിഷ ട്വിസ്റ്റ്,ഞെട്ടൽ  (2 hours ago)

കുഴിമന്തി കഴിച്ച് 5 മിനിറ്റിൽ രക്തം ശർദ്ധിച്ചു ..മരണം..!! പക്ഷേ ശരീരത്തിൽ മുറിവ് 3 ദിവസം ഹോട്ടൽ മുറിയിൽ..?!  (2 hours ago)

വിമാനത്തിന്റെ Emergency Window വഴി യാത്രക്കാർ കണ്ടത് ആ ഭയാനക കാഴ്ച്ച,4200 അടി ഉയരത്തിൽ പൈലറ്റ് ചെയ്തത്...!Runway-ലും തീ...!  (2 hours ago)

തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌ക്കെതിരെ കേസെടുത്ത് പോലീസ്  (2 hours ago)

ശബരിമല ഉത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ട ഇന്ന് നടക്കും... പള്ളിവേട്ടയ്ക്കു ശേഷം വാദ്യമേളങ്ങളും ദീപപ്രഭയും തീവെട്ടികളുമായി ആഘോഷത്തോടെ സന്നിധാനത്തേക്ക് തിരിച്ചെഴുന്നള്ളത്ത്  (3 hours ago)

‌‌‌സൗദിയിലെ യാംബുവിൽ പ്രവാസിയായിരുന്ന കണ്ണൂർ മാങ്കടവ് സ്വദേശി നാട്ടിൽ നിര്യാതനായി...  (3 hours ago)

കെ.എസ്.ആർ.ടി.സി യാത്രകൾ കൂടുതൽ സുഗമമാക്കുന്നതിനായി ട്രാവൽ കാർഡ്.... 3,000 രൂപയായിരുന്ന പരിധി 5,000 രൂപയായി ഉയർത്തി  (3 hours ago)

Malayali Vartha Recommends