ഫേസ്ബുക്കില്‍ നിരവധി ആണ്‍ സുഹൃത്തുക്കളുണ്ടായിരുന്ന രേഷ്മയുടെ ദൗര്‍ബല്യങ്ങള്‍ മുതലെടുത്ത് അനന്തുവെന്ന കാമുകനായി ആര്യയും ഗ്രീഷ്മയും; ഫേസ്ബുക്ക് കാമുകനെ കണ്ടെത്താൻ തുമ്പായത് നിർണായകമായ ആ ഫോൺ കോളുകൾ...

രേഷ്മയുടെ കാമുകനായി ഫേസ്ബുക്കിൽ ചാറ്റ് ചെയ്തത് ആര്യയും ഗ്രീഷ്മയുമാണെന്ന് അന്വേഷണ സംഘത്തിന് തിരിച്ചറിയാൻ കഴിഞ്ഞത് നിർണായകമായ ആറ് ഫോൺകോളുകളിലൂടെ. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് ഗ്രീഷ്മ വിളിച്ച നമ്പറിൽ നിന്ന് തിരികെ ആറ് തവണ കോൾ വന്നു. ഈ കോളുകള്‍ വന്ന സമയത്ത് ഗ്രീഷ്മയും ആര്യയും ഇത്തിക്കരയാറ്റിലേക്ക് ചാടിയെന്ന് പൊലീസ് കണ്ടെത്തി. ഇരുവരുടെയും ഫോണുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഗ്രീഷ്മയുടെ ഫോണിലേയ്ക്ക് വിളിച്ച നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസിൽ തുമ്പുണ്ടാക്കിയത്.
ഗ്രീഷ്മയുടെ അടുത്ത സുഹൃത്തായിരുന്ന യുവാവിന്റേതായിരുന്നു നമ്പർ എന്ന് കണ്ടെത്തിയ അന്വേഷണ സംഘം ഇയാളെ ചോദ്യം ചെയ്തതോടെയാണ് അനന്തുവെന്ന അജ്ഞാത കാമുകനായി ചാറ്റ് ചെയ്തത് ആര്യയും ഗ്രീഷ്മയുമാണെന്ന് സ്ഥിരീകരിക്കാനായത്. അമ്മ കരിയില കൂനയില്‍ ഉപേക്ഷിച്ച, ഒരു ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിലാണ് അന്വേഷണ സംഘത്തിന്റെ നിര്‍ണായക കണ്ടെത്തല്‍.
രേഷ്മയ്ക്ക് ഫേസ്ബുക്കില്‍ നിരവധി ആണ്‍ സുഹൃത്തുക്കളുണ്ടായിരുന്ന വിവരം ആര്യക്കും ഗ്രീഷ്മക്കും അറിയാമായിരുന്നു. വ്യാജ അക്കൗണ്ട് ഉണ്ടാക്കി പറ്റിക്കല്‍ എന്ന നിലയ്ക്കാണ് യുവതികള്‍ രേഷ്മയോട് സംസാരിച്ചത്. രേഷ്മയുടെ താല്‍പര്യങ്ങള്‍ എന്തൊക്കെയെന്ന് നേരത്തെ തന്നെ അറിയാമായിരുന്ന യുവതികള്‍ ആ ദൗര്‍ബല്യങ്ങള്‍ മുന്‍നിര്‍ത്തി ചര്‍ച്ച നടത്തിയെന്നാണ് പോലീസ് കരുതുന്നത്. ഇതിനിടെ നിരവധി തവണ ഫേസ്ബുക്ക് കാമുകനെ കാണാനായി രേഷ്മ, ചാത്തന്നൂര്‍, പാരിപ്പള്ളി, വര്‍ക്കല, കല്ലമ്പലം എന്നീ സ്ഥലങ്ങളില്‍ വന്നിരുന്നു. എന്നാല്‍ പല കാരണങ്ങൾ പറഞ്ഞ് ഓരോ തവണയും ഗ്രീഷ്മയും ആര്യയും രേഷ്മയെ കബളിപ്പിച്ചുകൊണ്ടിരുന്നു.
https://www.facebook.com/Malayalivartha
























