Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ


പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...

കിറ്റക്‌സിന് പിന്നാലെ കേരളത്തിലെ പ്രമുഖ ആയുര്‍വേദ വൈദ്യശാല കണ്ടംകുളത്തിയും ആ തീരുമാനത്തിലേക്ക്; സര്‍ക്കാരിന്റെ വേട്ടയാടലും നിഷേധാത്മക സമീപനവും കൊണ്ടാണ് തങ്ങള്‍ കേരളം വിടുന്നതെന്ന് ഫ്രാന്‍സിസ് പോള്‍ കണ്ടംകുളത്തി

04 JULY 2021 03:36 PM IST
മലയാളി വാര്‍ത്ത

കിറ്റക്‌സിന് പിന്നാലെ കേരളത്തിലെ പ്രമുഖ ആയുര്‍വേദ വൈദ്യശാലയായ കണ്ടംകുളത്തിയും കേരളം വിടുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. സര്‍ക്കാരിന്റെ വേട്ടയാടലും നിഷേധാത്മക സമീപനവും കൊണ്ടാണ് തങ്ങള്‍ കേരളം വിടുന്നതെന്ന് കണ്ടംകുളത്തി ഫ്രാന്‍സിസ് വൈദ്യന്‍സ് ആയുര്‍വേദ വൈദ്യശാല എംഡി ഫ്രാന്‍സിസ് പോള്‍ കണ്ടംകുളത്തി വ്യക്തമാക്കിയാതായി ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുകയുണ്ടായി. തെലുങ്കാനയും ഗുജറാത്തിലുമാണ് വൈദ്യശാലയുടെ പുതിയ പ്ലാന്റുക സ്ഥാപിക്കാൻ ഒരുങ്ങുന്നത്. ഗുജറാത്ത് സര്‍ക്കാര്‍ തങ്ങളുടെ വരവിനെ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചതെന്ന് അദേഹം ഒരു ചാനല്‍ ചര്‍ച്ചയില്‍ വ്യക്തമാക്കിയത്.

ആയതിനാൽ തന്നെ പ്രധാന പ്ലാന്റുകള്‍ ഗുജറാത്തിലേക്ക് മാറ്റുകയാണെന്നും അദേഹം പറയുകയുണ്ടായി. കേരളത്തില്‍ നിന്നാല്‍ വളരാന്‍ സര്‍ക്കാര്‍-ഉദ്യോഗസ്ഥ വൃന്ദം അനുവദിക്കില്ലെന്നും ഫ്രാന്‍സിസ് കണ്ടംകുളത്തി ചൂണ്ടിക്കാണിക്കുകയുണ്ടായി. ഗുജറാത്തില്‍ ഒരു വ്യവസായം തുടങ്ങാന്‍ ആര് എത്തിയാലും 90 ദിവസത്തിനുള്ളില്‍ എല്ലാ അനുമതിയും ലഭിക്കുന്നതാണ്. അതിന്, ഒരു വ്യവസായി പുറകേ പോകേണ്ടന്നും എല്ലാ ഉദ്യോഗസ്ഥര്‍ തന്നെ നോക്കികൊള്ളും. ഒരു പ്രോജക്‌ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മാത്രം മതിയെന്നും അദേഹം വ്യക്തമാക്കുകയുണ്ടായി. കേരളത്തിലെ പ്രമുഖ ആയുര്‍വേദ വൈദ്യ ശാലയാണ് കണ്ടംകുളത്തി. വിവിധ ആയുര്‍വേദമരുന്നുകള്‍ നിര്‍മ്മിക്കുന്നതിനോടൊപ്പം ആയുര്‍വേദ ആശുപത്രികളും ഇവര്‍ നടത്തുന്നുണ്ട്.

അതേസമയം, സിപിഎമ്മുമായും പിണറായി സര്‍ക്കാരുമായി ഏറ്റുമുട്ടലിന്റെ പാത സ്വീകരിച്ച കിറ്റക്‌സ് ഉടമ സാബു ജേക്കബ്ബിന് വധഭീഷണി ഉള്ളതായി റിപ്പോർട്ട്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കിറ്റക്സ് ഉടമ സാബു ജേക്കബ് തന്നെയാണ് ഒരു സ്വകാര്യ ചാനലില്‍ ചര്‍ച്ചയ്ക്കിടിയില്‍ ഇക്കാര്യം ഏവരോടും വെളിപ്പെടുത്തിയത്.

'എന്റെ ജീവന്‍ തന്നെ അപകടത്തിലാണ്. അത് ജനങ്ങളെ അറിയിക്കണം,' അദ്ദേഹം വാര്‍ത്താചാനലിന്റെ അവതാരകനോട് പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പിരിവ് നല്‍കാത്തതിനും ഇഷ്ടക്കാരായ അനര്‍ഹര്‍ക്ക് ജോല നല്‍കാത്തതുമൊക്കെ എന്നെ ഉപദ്രവിക്കാന്‍ പല സമയങ്ങളിലായി കാരണങ്ങളായെന്നും സാബു എം ജേക്കബ് പറയുന്നു.

സമൂഹമാധ്യമങ്ങളില്‍ സര്‍ക്കാരിന് മുഖം നഷ്ടപ്പെടുന്ന സ്ഥിതി വന്നതോടെ മുഖ്യമന്ത്രിയുടെ മുന്‍കയ്യില്‍ ചര്‍ച്ചയാകാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചതായി പറയുന്നു. എന്നാല്‍ തന്നെ നിരന്തരം ഉപദ്രവിക്കുന്ന ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്താല്‍ മാത്രമേ ചര്‍ച്ചയ്ക്കുള്ളൂ എന്ന അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സാബു ജേക്കബ്.

വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍ താന്‍ ചെയ്തെന്ന് ചൂണ്ടിക്കാട്ടി തൊഴില്‍ വകുപ്പ് കഴിഞ്ഞ ദിവസം വീണ്ടും നോട്ടീസ് നല്‍കിയെന്നും സാബു ജേക്കബ് പറഞ്ഞു. ഇന്ത്യയിലെ 76 നിയമങ്ങള്‍ ലംഘിച്ചെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. 26 വര്‍ഷം 76 നിയമങ്ങള്‍ ലംഘിച്ചാണോ പ്രവര്‍ത്തനം നടത്തിയതെന്ന് സര്‍ക്കാര്‍ പറയണം.3500 കോടി രൂപയുടെ പദ്ധതിയില്‍ നിന്നും പിന്‍മാറിയതായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നോട്ടീസ് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വലിയ തുറ പാലം പണിയാത്തവർക്ക് ഇനി വോട്ടില്ല; പൊട്ടിത്തെറിച്ച് വലിയതുറയിലെ മത്സ്യതൊഴിലാളികൾ...!  (42 minutes ago)

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ്..... മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും നടനും തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവുമായ വിജയ് യും നാമനിർദേശ ​പത്രിക സമർപ്പിച്ചു  (1 hour ago)

  പ്രശസ്ത ബംഗാളി നടൻ രാഹുൽ അരുണോദയ് ബാനർജി അന്തരിച്ചു...  (2 hours ago)

ഓൺലൈൻ ഇടപാടുകൾ നടത്താനായി സാധിക്കുമെന്നത് ഇടപാടുകാർക്ക് ആശ്വാസം...  (2 hours ago)

തലസ്ഥാന നഗരത്തിലെ ശാസ്‌തമംഗലത്ത് മൂന്ന്‌ നില കെട്ടിടത്തിൽ തീപിടിത്തം..  (2 hours ago)

ഡോളറിനെതിരെ രൂപയ്ക്ക് വന്‍നേട്ടം.... വ്യാപാരത്തിന്റെ തുടക്കത്തില്‍ 130 പൈസയുടെ മുന്നേറ്റം  (2 hours ago)

  ഇടുക്കി രാജാക്കാട് കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റിനെ മരിച്ച നിലയിൽ കണ്ടെത്തി....  (2 hours ago)

മുഖ്യമന്ത്രി വീണ്ടും തിരികെയെത്തി... കൊല്ലത്തെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ.. .  (3 hours ago)

തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാസമർപ്പണം ഇന്ന് ആരംഭിക്കും.. പത്രികസമർപ്പിക്കാൻ . ഏപ്രിൽ ആറ് വരെ സമയം  (3 hours ago)

ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ആദ്യ മത്സരത്തിനായി സഞ്ജു ഇന്നിറങ്ങും... എതിരാളികളായി എത്തുന്നത് സഞ്ജുവിന്റെ മുൻ ടീമായ രാജസ്ഥാൻ റോയൽസ്  (3 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്..  (3 hours ago)

500 അടി ഉയരത്തിൽ വിമാനം എമർജൻസി വാതിൽ തുറന്ന് പുറത്ത് ചാടാൻ മുഹമ്മദ് അടിച്ച് ഉരുട്ടി പൈലറ്റ്...!  (3 hours ago)

സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തോളം ഇടിഞ്ഞു  (4 hours ago)

മോദി എത്താൻ നിമിഷങ്ങൾ സ്റ്റേജിൽ തീയും പുകയും...!ഓടി എത്തി SPG....! മോദി തിരിച്ചു പോകും അവസാന നിമിഷം പാലക്കാട്  (4 hours ago)

സംസ്ഥാനത്തെ 85 വയസിന് മുകളിലുള്ളവർക്കും 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവർക്കുമുള്ള 'വീട്ടിൽ വോട്ട്' ഇന്നുമുതൽ  (4 hours ago)

Malayali Vartha Recommends