Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അത് സിപിഎമ്മിന്റെ വ്യാമോഹം... ആ പരിപ്പ് ഈ കലത്തിൽ വേവില്ല... തുറന്നടിച്ച് കുമ്മനം...

04 JULY 2021 04:44 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

കോവിഡ് മരണം, കള്ളക്കടത്ത്, മരംമുറി, സ്ത്രീപീഡനം തുടങ്ങി അതിഗൗരവമായ കേസുകളില്‍ പെട്ട് ചക്രശ്വാസം വലിക്കുകയാണ് രണ്ടാം പിണറായി സർക്കാർ. ഇപ്പോൾ എങ്ങനെ ഈ വിഷയങ്ങൾ ഒന്ന് പരിഹരിക്കും എന്ന ആലേചന തലപുകഞ്ഞ പലയിടത്തും നടക്കുന്നുണ്ട്.

എന്നിരുന്നാലും രക്ഷപെടാൻ പ്രതിപക്ഷം സമ്മതിക്കുകയുമില്ല എന്ന സ്ഥിതിയാണ് നിലവിൽ. ഈ സമയത്താണ് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ പിണറായിക്കെതിരെ ആഞ്ഞടിച്ചിരിക്കുന്നത്.

ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് സിപിഎമ്മിന്റെ ശ്രമെന്നാണ് പ്രധാന ആരോപണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇത്തരത്തിലുള്ള രൂക്ഷ വിമര്‍ശനങ്ങളുമായി കുമ്മനം എത്തിയിരിക്കുന്നത്.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെയാണ്...

സിപിഎംമ്മിന്റേത് സ്വയം രക്ഷപെടാനുള്ള തത്രപ്പാട്.

കേരളത്തിൽ കോവിഡ് മരണം, കള്ളക്കടത്തു, മരംമുറി, സ്ത്രീപീഡനം തുടങ്ങി അതിഗൗരവമായ കേസുകളിൽ പ്രതിസ്ഥാനത്തായ സിപിഎം സ്വയം രക്ഷപെടാനാണ് പ്രതിയോഗികളെ വേട്ടയാടുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷനെ വളഞ്ഞിട്ട് കല്ലെറിഞ്ഞും തേജോവധം ചെയ്തും പാർട്ടിയെ തകർക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹം മാത്രമാണ്.

കള്ളക്കടത്തും , കരിഞ്ചന്തയും കള്ളപ്പണവും വഴി കോടികൾ സമ്പാദിച്ച സിപിഎം, സ്വന്തം വീഴ്ചയും തട്ടിപ്പും പുറത്തു വരാതിരിക്കാനും ജനശ്രദ്ധ തിരിച്ചുവിടാനുമാണ് ബിജെപിക്കെതിരെ കുന്തമുനകൾ തിരിച്ചുവെച്ചിട്ടുള്ളത്.

കേരളത്തിൽ ജനങ്ങളുടെ പല ജീവൽപ്രശ്നങ്ങളും അതി രൂക്ഷമായിക്കഴിഞ്ഞു.കോവിഡ് പ്രതിരോധത്തിലും ക്രമ സമാധാനപാലനത്തിലും സർക്കാർ ദയനീയമായി പരാജയപ്പെട്ടു. കോവിഡ് മൂലം മരിച്ചവരുടെ കാര്യത്തിൽ പോലും കള്ളക്കണക്കുകളാണ് സർക്കാർ പുറത്തു വിടുന്നത് .

7000 മരണം ലിസ്റ്റിൽ ഇല്ല . കേന്ദ്രം ഇതിനോടകം 36 കോടി വാക്സിൻ ഉൽപ്പാദിപ്പിച്ചു വിതരണം ചെയ്തു കഴിഞ്ഞു . 50,000 പേരാണ് ഭാരതത്തിലെ ശരാശരി പ്രതിദിന കോവിഡ് രോഗികളെങ്കിൽ കേരളത്തിലെ മാത്രം സംഖ്യ പതിനായിരമാണ് . 10 ശതമാനമാണ് കേരളത്തിലെ ടി പി ആർ നിരക്ക്.

അതേസമയം ദേശീയ ശരാശരി 2.9 ശതമാനം. യുപിയിലെ ടി പി ആർ നിരക്ക് 0 .45 ശതമാനം മാത്രം .കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനം അമ്പേ പരാജയപ്പെടുന്നതിലുള്ള ജാള്യത മറച്ചുവെക്കാനാണ് ഇപ്പോൾ പോലീസ് കൊടകര കേസുമായി രംഗത്ത് വന്നിട്ടുള്ളത് .

പാലക്കാട് 2013 ഇൽ സിപിഎം പ്ലീനം പാസാക്കിയ പ്രമേയത്തിൽ സിപിഎം പ്രവർത്തകർ നിയമവിരുദ്ധമായ സാമ്പത്തിക ഇടപാടുകളിൽ ബന്ധപ്പെടരുതെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ പ്രവർത്തകരും നേതാക്കളും ഒത്തുചേർന്ന് നടത്തിയ കള്ളക്കടത്തും തട്ടിപ്പുമാണ് പുറത്തുവരുന്നത് .

കൊടകര കേസിൽ പരാതിക്കാരനെ പ്രതിസ്ഥാനത്തു നിർത്തി ഫോൺ കോൾ ലിസ്റ്റ് പരിശോധിക്കുന്നതും അന്വേഷണം വഴി തിരിച്ചു വിടുന്നതും യഥാർത്ഥ പ്രതികളെ രക്ഷിക്കാനാണ്. 21 പ്രതികൾക്കും സിപിഎം - സിപിഐ ബന്ധമുണ്ട് .

കവർച്ച നടത്തിയവരുടെ ഫോൺ കോൾ ലിസ്റ്റ് പരിശോധിക്കുന്നില്ല. രാഷ്ട്രീയ ബന്ധത്തെപ്പറ്റി അന്വേഷണമില്ല. വ്യക്തവും വിശദവുമായ അന്വേഷണം നടത്തിയാൽ കവർച്ച നടത്തിയത് സിപിഎമ്മിന്റെ ക്വട്ടേഷൻ സംഘമാണെന്ന് തെളിയും.

സ്വർണ്ണ കള്ളക്കടത്തു കേസിലെ പ്രതികളായ അർജ്ജുൻ ആയങ്കിയുടേയും ആകാശ് തില്ലങ്കേരിയുടെയും ഫോൺ കോൾ ലിസ്റ്റ് പരിശോധിച്ചാൽ അന്വേഷണം സിപിഎം നേതാക്കളിലെത്തും. അതിനൊന്നും മുതിരാതെ കൊടകര കേസിലെ പരാതിക്കാരന്റെ കോൾ ലിസ്റ്റ് മാത്രം പരിശോധിച്ചു ബിജെപി നേതാക്കളെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുന്നതിലെ കുബുദ്ധിയും ദുഷ്ടലാക്കും ആർക്കും മനസ്സിലാക്കാവുന്നതേ ഉള്ളു.... 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (1 hour ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (1 hour ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (1 hour ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (1 hour ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (1 hour ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (1 hour ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (2 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (2 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (2 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (2 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (3 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (3 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (3 hours ago)

Malayali Vartha Recommends