അമ്മാവന്റെ മകനെ ഫോണില്‍ വിളിച്ചു; യുവതികള്‍ക്ക് നേരെ ബന്ധുക്കളുടെ ക്രൂരമര്‍ദ്ദനം; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പോലീസ്

മധ്യപ്രദേശില്‍ യുവതികള്‍ക്ക് നേരെ ബന്ധുക്കളുടെ ക്രൂരമര്‍ദ്ദനം. അമ്മാവന്റെ മകനെ ഫോണില്‍ വിളിച്ചു എന്നാരോപിച്ചാണ് യുവതികളെ വളഞ്ഞിട്ട് ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.
ഥാര്‍ ജില്ലയിലാണ് സംഭവം.സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി ഥാര്‍ ജില്ലയിലെ എഎസ്‌പി ദേവേന്ദ്ര പട്യാദര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം അലിജര്‍പൂരില്‍ 19കാരിയെ ബന്ധുക്കള്‍ ക്രൂരമായി കെട്ടിത്തൂക്കിയാട്ടിയ ശേഷം മര്‍ദ്ദിച്ചിരുന്നു. അതിന് പിന്നാലെയാണ് സമാനമായ സംഭവം. മൃഗങ്ങളെ തല്ലുന്നതുപോലെയാണ്് ഏഴ് പേര്‍ രണ്ട് യുവതികളെ ക്രൂരമായി മര്‍ദ്ദിക്കുന്നത്.
ഇതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ സംഭവത്തില്‍ കേസെടുത്തതായി പൊലീസ് പറഞ്ഞു. ഏഴ് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. ഥാര്‍ ജില്ലയിലെ തണ്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പീപ്പല്‍വാ ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം. യുവതികളുടെ ബന്ധുക്കളാണ് മര്‍ദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു. ഒരുദയയുമില്ലാതെയാണ് ഇവര്‍ കൂട്ടമായി മര്‍ദ്ദിച്ചത്. അടിക്കുകയും ചവിട്ടുകയും ചെയ്യുന്നതിനൊപ്പം കല്ലെറിയുന്നതും വീഡിയോയില്‍ കാണാം.
https://www.facebook.com/Malayalivartha
























