'ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിനോടാണ്... നിങ്ങളുടെ വെല്ലുവിളി നിറഞ്ഞ മനസ്സോടെ ഞാന്‍ ഏറ്റെടുക്കുന്നു.. നമുക്ക് ഈ കാര്യത്തില്‍ ഒരു പരസ്യ സംവാദം ആകാം...' എംഎല്‍എ മാത്യു കുഴല്‍നാടന്‍
പോക്‌സോ കേസ് പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചതില്‍ തെളിവുണ്ടെന്ന ഡിവൈഎഫ്‌ഐ ആരോപണത്തില്‍ മറുപടിയുമായി മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍ രംഗത്ത്. പോക്‌സോ കേസ് പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത് മാത്യു കുഴല്‍നാടന്‍ ആണെന്നായിരുന്നു ഡിവൈഎഫ്‌ഐയുടെ ആരോപണം.
ഫേസ്ബുക്ക് കുറിപ്പ്;
ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിനോടാണ്..
കഴിഞ്ഞ ഏതാനും ദിവസങ്ങളായി മൂവാറ്റുപുഴയിലെ പോക്‌സോ കേസുമായി ബന്ധപ്പെട്ട് നിങ്ങള്‍ എനിക്ക് എതിരെയും പാര്‍ട്ടിക്കെതിരെയും അപവാദ പ്രചരണങ്ങള്‍ നടത്തി കൊണ്ടിരിക്കുകയാണല്ലോ. എന്നെ പ്രതി നിങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള പുകമറ മാറ്റേണ്ടത് പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്റെയും, അതിലേറെ പാര്‍ട്ടിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിന് ആവശ്യമാണ് എന്നതുകൊണ്ടാണ് ഈ പ്രതികരണം.
നിങ്ങളുടെ വെല്ലുവിളി നിറഞ്ഞ മനസ്സോടെ ഞാന്‍ ഏറ്റെടുക്കുന്നു.. നമുക്ക് ഈ കാര്യത്തില്‍ ഒരു പരസ്യ സംവാദം ആകാം.. ബാക്കി പൊതുജനം തീരുമാനിക്കട്ടെ.. നിങ്ങള്‍ തയ്യാറെങ്കില്‍ തലസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ 10 മണിക്ക് നിങ്ങള്‍ പറയുന്ന വേദിയില്‍ ഞാന്‍ എത്താം...
https://www.facebook.com/Malayalivartha
























