ഒന്‍പത് വയസുകാരിയെ കൊലപ്പെടുത്തിയതിന് പിന്നില്‍ അമ്മ?

ചാലാട് കുഴിക്കുന്നില്‍ ഒന്‍പത് വയസുകാരിയെ കൊലപ്പെടുത്തിയതിന് പിന്നില്‍ സ്വന്തം അമ്മ. രാജേഷ് - വാഹിദ ദമ്ബതികളുടെ മകള്‍ ഒന്‍പതുവയസുകാരി അവന്തിക ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തിലാണ് അമ്മ അറസ്റ്റിലായിരിക്കുന്നത്. കുഴിക്കുന്ന് സ്വദേശി വാഹിദയാണ് അറസ്റ്റിലായത്. കുട്ടിയെ വാഹിദ കഴുത്തുഞെരിച്ച് കൊന്നതായാണ് പ്രാഥമിക നിഗമനം.
വാഹിദയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഞായറാഴ്ച രാവിലെയാണ് അവന്തികയെ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ രാജേഷ് മകളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണത്തില്‍ അസ്വഭാവികത തോന്നിയ പിതാവ് പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
തുടര്‍ന്ന് പോലീസ് വീട്ടുകാരെ ചോദ്യം ചെയ്തതിലൂടെയാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്തെന്ന് ഇതുവരെ അറിവായിട്ടില്ല.
https://www.facebook.com/Malayalivartha























