ദിലീപ് നശിപ്പിച്ചത് കേസുമായി ബന്ധപ്പെട്ട 12 പേരുമായുള്ല വാട്സാപ്പ് ചാറ്റുകൾ, സഹായിച്ച മുംബയിലെ മലയാളിയ്ക്കും പിടിവീഴും; നടിയെ ആക്രമിച്ച കേസിൽ നിർണായക വിവരങ്ങൾ പുറത്ത്

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയ കേസ് അട്ടിമറിക്കാൻദിലീപ് ശ്രമിച്ചതിന്റെ നിർണായക വിവരങ്ങൾ പുറത്ത് വരുകയാണ്. താരത്തിനെതിരെ പുതിയ തെളിവ് ശേഖരിക്കുന്ന തിരക്കിലാണ് അന്വേഷണ സംഘം. അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് കോടതിയില്‍ നിന്ന് സമയം ലഭിച്ച പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ തെളിവ് ശേഖരിക്കുകയാണ്. മറ്റു തരത്തിലുള്ള തെളിവ് ശേഖരണത്തില്‍ കാര്യമായ പുരോഗതിയില്ല. എന്നാല്‍ ദിലീപിന്റെയും മറ്റു പ്രതികളുടെയം ഫോണുകള്‍ പരിശോധിച്ച് തെളിവ് കണ്ടെത്താനാണ് ശ്രമം. എത്രത്തോളം നിയമ സാധുത ഈ തെളിവുകള്‍ക്കുണ്ടാകുമെന്ന കാര്യത്തില്‍ അന്വേഷണ സംഘത്തിനും സംശയമുണ്ട്. അതിനിടെയാണ് 12 ഫോണുകളിലേക്കുള്ള ചാറ്റുകള്‍ അപ്രത്യക്ഷമായത് കണ്ടെത്തിയത്.
കേസുമായി ബന്ധപ്പെട്ട നിർണായക വ്യക്തികളുമായുള്ള ചാറ്റാണിത്. നശിപ്പിച്ച ചാറ്റുകൾ വീണ്ടെടുക്കാനായി ക്രൈംബ്രാഞ്ച് ഫോറൻസിക് സയൻസ് ലാബിന്റെ സഹായം തേടിയിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ട് രണ്ട് ദിവസത്തിനകം ക്രൈംബ്രാഞ്ചിന് ലഭിച്ചേക്കുമെന്നാണ് വിവരം. മുംബയിലെ ലാബിൽ വച്ച് മൊബൈൽ ഫോണിലെ തെളിവുകൾ നശിപ്പിച്ചതിന്റെ മിറർ കോപ്പി ക്രൈംബ്രാഞ്ച് നേരത്തേ കണ്ടെത്തിയിരുന്നു. ഈ ലാബിൽ നടത്തിയ പരിശോധനയിലാണ് നിർണായക രേഖകൾ കണ്ടെടുത്തത്. ഓരോ ഫയലുകളും പരിശോധിച്ച് തെളിവുകൾ നശിപ്പിക്കുകയായിരുന്നു. ലാബ് സ്വന്തം നിലയിൽ തയാറാക്കിയ ഫോണുകളുടെ ഫോറൻസിക് പരിശോധനാ റിപ്പോർട്ടും ക്രൈംബ്രാഞ്ച് ശേഖരിച്ചു. കൊച്ചിയിൽ നിന്നും കൊറിയർ വഴിയാണ് ഫോണുകൾ ലാബിലേയ്ക്ക് അയച്ചത്. ഇതിന്റെ രസീതും ലാബിൽ നിന്നും കിട്ടി. മുംബയിൽ താമസിക്കുന്ന മലയാളിയായ വിൻസെന്റ് ചൊവ്വല്ലൂരാണ് ദിലീപിന്റെ അഭിഭാഷകരെ ലാബുമായി പരിചയപ്പെടുത്തിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. മുൻ ആദായ നികുതി കമ്മീഷണറായിരുന്ന വിൻസെന്റ് സിബിഐ കുറ്റപത്രം സമർപ്പിച്ച കേസിലെ പ്രതിയാണ്. ദിലീപിന്റെയും വിൻസെന്റിന്റെയും കേസുകൾ കൈകാര്യം ചെയ്യുന്നത് ഒരേ അഭിഭാഷകനാണ്. അയാളുടെ ആവശ്യപ്രകാരമാണ് വിൻസെന്റ് ലാബിനെ സമീപിക്കാൻ സഹായിച്ചത്. ദിലീപിന്റെ അഭിഭാഷകർക്കൊപ്പം ഫോണുകൾ വാങ്ങാൻ താനും ലാബിലേയ്ക്ക് പോയിരുന്നു എന്ന് വിൻസെന്റ് സമ്മതിച്ചിരുന്നു.
സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ദിലീപിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്നാണ് ആരോപണം. ഇതിന് വേണ്ടി പല തവണ സംസാരങ്ങള്‍ നടന്നുവെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞിരുന്നു. വധ ഗൂഢാലോചന കേസ് അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ ആവശ്യപ്പെട്ടത് പ്രകാരം ദിലീപിന്റെ ഫോണുകളും കൂട്ടു പ്രതികളുടെ ഫോണുകളും പരിശോധനയ്ക്ക് വിധേയമാക്കി. ചില രേഖകള്‍ ഫോണില്‍ നിന്ന് നശിപ്പിച്ചു എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇവ വീണ്ടെടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ദിലീപ്, സഹോദരന്‍ അനൂപ്, അളിയന്‍ സുരാജ് എന്നിവരുള്‍പ്പെടെയുള്ളവര്‍ വധഗൂഢാലോചന കേസില്‍ പ്രതികളാണ്.
https://www.facebook.com/Malayalivartha


























