രാഷ്ട്രീയ ബോധമില്ല; ഹിന്ദു അതോറിട്ടേറിയനിസത്തിൻ്റെ പ്രായോജകരായി മാറി; കോൺഗ്രസിൻ്റെ ഭൂതകാല ഓർമകളെ സജീവമാക്കി സംവാദത്തിന് കളമൊരുക്കുന്നു; സംഘപരിവാർ ഭാരതത്തിൻ്റെ വളർച്ചയുടെ ദല്ലാളുമാർ എന്ന് ചരിത്രം ഈ തലമുറയെ അടയാളപ്പെടുത്തും; മൂന്ന് 'ഗാന്ധി 'മാരും രാജി വയ്ക്കുകയല്ല രാഷട്രീയമേ അവസാനിപ്പിക്കണം

വീണ്ടും രാജി വാർത്തകൾ " പോകല്ലേ അച്ഛാ " നാടകത്തിന് തിരക്കഥയൊരുക്കുമ്പോൾ കോൺഗ്രസ് പുന സംഘടന ഒരു അസംബന്ധ നാടകമായി അവശേഷിച്ചാൽ സംഘപരിവാർ ഭാരതത്തിൻ്റെ വളർച്ചയുടെ ദല്ലാളുമാർ എന്ന് ചരിത്രം ഈ തലമുറയെ അടയാളപ്പെടുത്തും.മൂന്ന് 'ഗാന്ധി 'മാരും രാജി വയ്ക്കുകയല്ല രാഷട്രീയമേ അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന കോൺഗ്രസ് രാഷ്ട്രീയ ചരിത്രകാരൻ കൂടിയായ രാമചന്ദ്രഗുഹയുടെ അഭിപ്രായം പങ്കു വച്ച് ഡോ. അരുൺ കുമാർ.
അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; മൂന്ന് 'ഗാന്ധി 'മാരും രാജി വയ്ക്കുകയല്ല രാഷട്രീയമേ അവസാനിപ്പിക്കണം എന്നാണ് കോൺഗ്രസ് രാഷ്ട്രീയ ചരിത്രകാരൻ കൂടിയായ രാമചന്ദ്രഗുഹ പറയുന്നത്. അതിന് ഗുഹ സമർത്ഥിക്കുന്ന കാരണങ്ങൾ നോക്കു. ഒന്ന്, രാഷ്ട്രീയ ബോധമില്ലന്നതാണ് . രണ്ട് , ഹിന്ദു അതോറിട്ടേറിയനിസത്തിൻ്റെ പ്രായോജകരായി മാറി എന്നതാണ്.
മൂന്ന്, കോൺഗ്രസിലെ അവരുടെ സാന്നിധ്യം മോദി സർക്കാരിൻ്റെ വീഴ്ചകളെ മറച്ച് പിടിക്കുന്ന കോൺഗ്രസിൻ്റെ ഭൂതകാല ഓർമകളെ സജീവമാക്കി സംവാദത്തിന് കളമൊരുക്കുന്നു എന്നതാണ്. നാല്, അഞ്ചാം തലമുറയുടെ ( നെഹ്റു- ഇന്ദിര - രാജീവ് - സോണിയ - രാഹുൽ / പ്രിയങ്ക ) പാരമ്പര്യ നേതൃത്വത്തെ അംഗീകരിക്കാൻ കഴിയായാത്ത സാമാന്യ ജനഹിതമറിയാൻ കഴിയാത്തതാണ്.
ഒടുവിൽ, ഇവർ പ്രചരണം നയിച്ച ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടിയ 200 മണ്ഡലങ്ങളിൽ 8% ത്തിൽ മാത്രമേ വിജയിക്കാനായുള്ളു എന്നതാണ്. വീണ്ടും രാജി വാർത്തകൾ " പോകല്ലേ അച്ഛാ " നാടകത്തിന് തിരക്കഥയൊരുക്കുമ്പോൾ കോൺഗ്രസ് പുന സംഘടന ഒരു അസംബന്ധ നാടകമായി അവശേഷിച്ചാൽ സംഘപരിവാർ ഭാരതത്തിൻ്റെ വളർച്ചയുടെ ദല്ലാളുമാർ എന്ന് ചരിത്രം ഈ തലമുറയെ അടയാളപ്പെടുത്തും.
https://www.facebook.com/Malayalivartha























