കേരളത്തിലെ മദ്യം കഴിക്കുന്ന മച്ചാന്മാർക്കു സന്തോഷ വാർത്ത; കേരള സർക്കാർ മരച്ചീനിയിൽ നിന്നും ഉടനെ മദ്യം ഉണ്ടാക്കി വില്പന തുടങ്ങും; ബജറ്റ് അവതരണ സമയത്തു മന്ത്രി മരച്ചീനിയിൽ നിന്നും മദ്യം ഉണ്ടാക്കുവാൻ 2 കോടി പാസ്സാക്കി വെച്ചിട്ടുണ്ട്; കെ റെയിൽ പോലെ മരച്ചീനിയിൽ നിന്നുള്ള മദ്യം ഒക്കെ പ്രായോഗികം ആകുമോ എന്നാണു എന്റെ ചിന്തയെന്ന് സന്തോഷ് പണ്ഡിറ്റ്

കേരളത്തിലെ മദ്യം കഴിക്കുന്ന മച്ചാന്മാർക്കു സന്തോഷ വാർത്ത . കേരള സർക്കാർ മരച്ചീനിയിൽ നിന്നും ഉടനെ മദ്യം ഉണ്ടാക്കി വില്പന തുടങ്ങും എന്ന് വാർത്ത . ബജറ്റ് അവതരണ സമയത്തു മന്ത്രി മരച്ചീനിയിൽ നിന്നും മദ്യം ഉണ്ടാക്കുവാൻ 2 കോടി പാസ്സാക്കി വെച്ചിട്ടുണ്ട് .
കേരളത്തിന് മുന്നിൽ നിൽക്കുന്ന ഗുജറാത്ത് , പഞ്ചാബ് സംസ്ഥാനങ്ങൾ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യങ്ങൾ ആണ് ഇതൊക്കെ എന്നതാണ് സത്യമെന്ന് സന്തോഷ് പണ്ഡിറ്റ്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
കേരളത്തിലെ മദ്യം കഴിക്കുന്ന മച്ചാന്മാർക്കു സന്തോഷ വാർത്ത . കേരള സർക്കാർ മരച്ചീനിയിൽ നിന്നും ഉടനെ മദ്യം ഉണ്ടാക്കി വില്പന തുടങ്ങും എന്ന് വാർത്ത . ബജറ്റ് അവതരണ സമയത്തു മന്ത്രി മരച്ചീനിയിൽ നിന്നും മദ്യം ഉണ്ടാക്കുവാൻ 2 കോടി പാസ്സാക്കി വെച്ചിട്ടുണ്ട് . ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും ഇതുവരെ മദ്യം സ്വന്തമായി ഉണ്ടാക്കിയിട്ടില്ല .
ഇത് പ്രായോഗികം ആയാൽ കേരളം വേറെ ലെവൽ ആകും . കെ റെയിലിന് ശേഷം സ്വന്തമായി മദ്യം കൂടി ഉത്പാദിപ്പിച്ചു വിറ്റു ലാഭം ഉണ്ടാക്കിയാൽ നിലവിൽ മൂന്നു ലക്ഷം കോടിയോളം നഷ്ടത്തിൽ പോകുന്ന കേരളത്തിന് ഈ മദ്യ ത്തിലൂടെ ലഭിക്കുന്ന വൻ ലാഭം , നികുതി വലിയ മുതൽക്കൂട്ടാകും. കെ റെയിൽ പോലെ മരച്ചീനിയിൽ നിന്നുള്ള മദ്യം ഒക്കെ പ്രായോഗികം ആകുമോ എന്നാണു എന്റെ ചിന്ത ?
പ്രായോഗികം ആക്കിയാൽ സർക്കാരിന് വലിയ ലാഭം ആകും .. നോക്കാം . (കേരളത്തിന് മുന്നിൽ നിൽക്കുന്ന ഗുജറാത്ത് , പഞ്ചാബ് സംസ്ഥാനങ്ങൾ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യങ്ങൾ ആണ് ഇതൊക്കെ എന്നതാണ് സത്യം ..) (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )
https://www.facebook.com/Malayalivartha























