Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ടേപ്പ് റെക്കോർഡർ ഹൈ വോളിയത്തിൽ വച്ച് ശ്രീശാന്ത് കുളിക്കാൻ കയറിപ്പോയി; ഏറെ നേരമായിട്ടും കാണാതെ ബാത്‌റൂമിന്റെ ഡോറിനു സമീപം ചെന്നപ്പോൾ കേട്ടത് പാട്ടിന്റെ താളം ഏറ്റുപാടുന്ന ശ്രീശാന്തിന്റെ സ്വരം ആയിരുന്നില്ല; മറിച്ച് ഉറക്കെ കരയുകയായിരുന്നു അദ്ദേഹം; എത്രത്തോളം അയാൾ ക്രിക്കറ്റിനെ സ്നേഹിക്കുന്നു ബോധ്യം വന്ന നിമിഷം; അവൻ അഹങ്കാരിയാണ്, നിഷേധിയാണ്, ഓവർ ആക്ടിങ് ആണ്; ശ്രീശാന്ത് ചിലരുടെ എങ്കിലും മനസ്സിൽ അഹങ്കാരിയായി തുടർന്നോട്ടെ; വികാര നിർഭരമായ കുറിപ്പ്

13 MARCH 2022 07:09 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

മോശം പ്രകടനത്തെ ഓർത്തു കരയുന്ന ശ്രീശാന്ത്, നല്ല പ്രകടനങ്ങൾ ആവേശത്തോടെ ആസ്വദിക്കുന്ന ശ്രീശാന്ത് ചിലരുടെ എങ്കിലും മനസ്സിൽ അഹങ്കാരിയായി തുടർന്നോട്ടെ. പക്ഷേ അയാൾക്ക്‌ ക്രിക്കറ്റ്‌ കേവലം ഒരു ഗെയിം ആയിരുന്നില്ല. പകരം അയാളുടെ പ്രാണവായു ആയിരുന്നു. റിട്ടയർമെന്റ് കേവലം സാങ്കേതികം മാത്രമാണ്.. കേരളത്തിന്റെ അഭിമാനമായ, ഓടിയടുത്തുകൊണ്ട് ഉള്ളംകയ്യിൽ‌ പന്തിനെ സുരക്ഷിതമായി കുടിയിരുത്തി ഇന്ത്യയ്ക്ക് ട്വന്റഇ20 ലോകകപ്പ്‌ ഉൾപ്പെടെ സമ്മാനിച്ച ഇന്ത്യയുടെ 'മുഖശ്രീ 'ക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു. 

അവൻ അഹങ്കാരിയാണ്, നിഷേധിയാണ്, ഓവർ ആക്ടിങ് ആണ്. അതെ, ശ്രീശാന്തിന് ചിലരെങ്കിലും ഈ വിശേഷണങ്ങൾ ചാർത്തിക്കൊടുക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ ഒരു കാര്യം വ്യക്തമാണ്. അവർക്കാർക്കും ശ്രീശാന്ത് എന്ന ക്രിക്കറ്ററെയോ ശ്രീശാന്ത് എന്ന വ്യക്തിയേയോ തെല്ലും അറിയില്ല എന്നുള്ളത്.

ക്രിക്കറ്റിൽനിന്ന് വിരമിച്ച മലയാളി താരം ശ്രീശാന്തിനെ പറ്റി മുൻ ക്രിക്കറ്റ് താരവും സിനിമ–സീരിയൽ നടനുമായ വിവേക് ഗോപൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു . വിവേക് ഗോപന്റെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

അവൻ അഹങ്കാരിയാണ്, നിഷേധിയാണ്, ഓവർ ആക്ടിങ് ആണ്. അതെ, ശ്രീശാന്തിന് ചിലരെങ്കിലും ഈ വിശേഷണങ്ങൾ ചാർത്തിക്കൊടുക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ ഒരു കാര്യം വ്യക്തമാണ്. അവർക്കാർക്കും ശ്രീശാന്ത് എന്ന ക്രിക്കറ്ററെയോ ശ്രീശാന്ത് എന്ന വ്യക്തിയേയോ തെല്ലും അറിയില്ല എന്നുള്ളത്.

ഒരിക്കൽ ക്രിക്കറ്റ്‌ ഗ്രൗണ്ടിൽ തന്റെ സ്വതസിദ്ധമായ ശൈലി വിട്ട് ശാന്തനായി കാണപ്പെട്ട ശ്രീശാന്തിനോട് സാക്ഷാൽ ക്രിക്കറ്റ്‌ ദൈവം ക്രിക്കറ്റ്‌ ഇതിഹാസം സച്ചിൻ ശ്രീശാന്തിന്റെ സ്ഥിരം ശൈലിയിലേക്ക് മടങ്ങി വരണമെന്ന് ആവശ്യപ്പെട്ടത് വെറുതെയല്ല. കാരണം ശ്രീശാന്തിന്റെ ക്രിക്കറ്റിനോടുള്ള അർപ്പണബോധം സച്ചിനും സുപരിചിതമാണ്.

ഇതേ അനുഭവങ്ങൾ വ്യക്തിപരമായി എനിക്കും ഉണ്ടായിട്ടുള്ളത് ഈ അവസരത്തിൽ സ്മരിക്കുന്നു. ഞാൻ ആദ്യമായി ശ്രീശാന്തിനെ പരിചയപ്പെടുന്നത് ക്രിക്കറ്റ്‌ ഗ്രൗണ്ടിൽ വച്ച് തന്നെ. തിരുവനന്തപുരം ജില്ലാ ടീമിനായി ഞാനും എറണാകുളത്തിനായി ശ്രീശാന്തും. തുടർന്നു കേരള ക്രിക്കറ്റിന്റെ സ്റ്റേറ്റ് ക്യാംപിലും സ്റ്റേറ്റ് ടീമിലുമായി ഈ സൗഹൃദം വളർന്നു. അദ്ദേഹത്തിന്റെ ജീവനും ജീവിതവും ക്രിക്കറ്റ്‌ ആയിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ.

നീണ്ട സൗഹൃദത്തിന് ഇടയിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു സംഭവം ഉള്ളത്, കേരളവും തമിഴ്നാടും തമ്മിൽ നടന്ന ഒരു മത്സരവേള. തമിഴ്നാടിന്റെ 5 വിക്കറ്റ് പിഴുതെടുക്കാൻ എനിക്ക് കഴിഞ്ഞു. എന്റെ ഓരോ വിക്കറ്റ് നേട്ടത്തെയും മുക്തകണ്ഠം പ്രശംസിച്ച അദ്ദേഹത്തിന് നിർഭാഗ്യവശാൽ മുൻവർഷത്തെ ലീഡിങ് വിക്കറ്റ് ടേക്കർ ആയിരുന്നിട്ടും പ്രതീക്ഷിച്ച പെർഫോമൻസ് കാഴ്ച വയ്ക്കാൻ സാധിച്ചില്ല.

തിരികെ റൂമിൽ എത്തിയ ശേഷം കുളിക്കാൻ തയ്യാറെടുത്ത എന്നോട്, ആദ്യം അദ്ദേഹം കുളിക്കാം എന്ന് പറഞ്ഞുകൊണ്ട് കയ്യിലുള്ള ടേപ്പ് റെക്കോർഡർ ഹൈ വോളിയത്തിൽ വച്ച് തിരികെ കുളി കഴിഞ്ഞ് ഇറങ്ങുന്നത് വരെ സൗണ്ട് കുറയ്ക്കരുത് എന്ന് അഭ്യർത്ഥിച്ചു കൊണ്ട് കയറിപ്പോയി.

ഏറെ നേരമായിട്ടും കാണാതെ ബാത്‌റൂമിന്റെ ഡോറിനു സമീപം ചെന്ന ഞാൻ കേട്ടത് ടേപ്പ് റെക്കോർഡറിൽ മുഴങ്ങിക്കേട്ട പാട്ടിന്റെ താളം ഏറ്റുപാടുന്ന ശ്രീശാന്തിന്റെ സ്വരം ആയിരുന്നില്ല. മറിച്ച് മോശം പ്രകടനത്തെ ഓർത്തു ഉറക്കെ കരയുന്ന ശ്രീശാന്തിന്റെ സ്വരം. എത്രത്തോളം അയാൾ ക്രിക്കറ്റിനെ സ്നേഹിക്കുന്നു എന്ന് നേരിട്ട് ബോധ്യം വന്ന നിമിഷം.

ഈ കമ്മിറ്റ്മെന്റ് ആണ് ശ്രീശാന്തിനെ ഇന്ത്യൻ ടീമിൽ എത്തിച്ചത്. ഉയരങ്ങൾ കീഴടക്കാൻ പ്രാപ്തമാക്കിയത്. ട്വന്റി20 ലോകകപ്പിൽ മുത്തമിട്ട ടീമിൽ നിർണായക സ്ഥാനം വഹിക്കാൻ കഴിഞ്ഞത്. മോശം പ്രകടനത്തെ ഓർത്തു കരയുന്ന ശ്രീശാന്ത്, നല്ല പ്രകടനങ്ങൾ ആവേശത്തോടെ ആസ്വദിക്കുന്ന ശ്രീശാന്ത് ചിലരുടെ എങ്കിലും മനസ്സിൽ അഹങ്കാരിയായി തുടർന്നോട്ടെ.

പക്ഷേ അയാൾക്ക്‌ ക്രിക്കറ്റ്‌ കേവലം ഒരു ഗെയിം ആയിരുന്നില്ല. പകരം അയാളുടെ പ്രാണവായു ആയിരുന്നു. റിട്ടയർമെന്റ് കേവലം സാങ്കേതികം മാത്രമാണ്.. കേരളത്തിന്റെ അഭിമാനമായ, ഓടിയടുത്തുകൊണ്ട് ഉള്ളംകയ്യിൽ‌ പന്തിനെ സുരക്ഷിതമായി കുടിയിരുത്തി ഇന്ത്യയ്ക്ക് ട്വന്റഇ20 ലോകകപ്പ്‌ ഉൾപ്പെടെ സമ്മാനിച്ച ഇന്ത്യയുടെ 'മുഖശ്രീ 'ക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (1 hour ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (1 hour ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (1 hour ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (1 hour ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (1 hour ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (1 hour ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (2 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (2 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (2 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (2 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (3 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (3 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (3 hours ago)

Malayali Vartha Recommends