Widgets Magazine
28
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി; ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിക്ക് മുന്നിൽ നേരിട്ട് പരാതി നൽകി യുവതി: രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ ക്രൈംബ്രാഞ്ച് പൂട്ടും: നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്ന് രാഹുൽ...


രാഹുലിന്റെ ഗർഭത്തിൽ ട്വിസ്റ്റ്.. ഒരു വ്യാജ ഗർഭം, സ്നേഹം, വിവാഹം കഥകളുമായി ഒരുത്തിയും വരരുത്.. നിന്റെ ഒക്കെ ചീഞ്ഞളിഞ്ഞ ജീവിതം കാരണം യഥാർത്ഥ ഇരക്ക് നീതി കിട്ടാതെ പോകുന്നു.. ദീപ ജോസഫ് പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്..


വടക്കൻ സുമാത്രയുടെ പടിഞ്ഞാറൻ തീരത്ത് 6.5 തീവ്രതയുള്ള ഭൂകമ്പം: ഇന്ദിരപോയിന്റ്, ലിറ്റിൽ ആൻഡമാൻ എന്നീ സ്ഥലങ്ങളിൽ ജാഗ്രത നിർദേശം; കേരള തീരത്ത് നിലവിൽ സുനാമി മുന്നറിയിപ്പ് ഇല്ല...


കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് നടി പ്രിയങ്ക അനൂപ്.... പുരുഷനെ മാത്രം ചവിട്ടിത്തേക്കുമ്പോള്‍ അവരുടെ കുടുംബത്തിരിക്കുന്ന അമ്മ എത്രമാത്രം വിഷമിക്കുന്നുണ്ടാകും..


സ്വർണ ഉരുപ്പടികൾക്ക് കാലപഴക്കത്തെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ ഉണ്ടായിരുന്നു: ശബരിമലയിൽ നടന്നത് സ്വർണക്കൊള്ളയാണെന്ന് സമ്മതിക്കാതെ പത്മകുമാർ: ശബരിമലയെ പുനരുദ്ധരിക്കാനുള്ള നടപടികളാണ് നടന്നത്; കടകംപള്ളി സുരേന്ദ്രനും തന്ത്രിക്കും കുരുക്ക് മുറുക്കി മൊഴി...

നിര്‍ജലീകരണം തടയാന്‍ എപ്പോഴും ഒരു കുപ്പി കുടിവെള്ളം കയ്യില്‍ കരുതുക:അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക; ഉഷ്ണതരംഗത്തിനും സൂര്യതാപത്തിനും സാധ്യത: പൊതുജനങ്ങൾ പാലിക്കേണ്ടുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

13 MARCH 2022 07:21 PM IST
മലയാളി വാര്‍ത്ത

വിവിധ ജില്ലകളിൽ ഉയർന്ന താപനില സാധാരണയിൽ നിന്ന് രണ്ട് മുതൽ മൂന്ന്‌ ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്നും (മാർച്ച്‌ 13)നാളെയും ഉയർന്ന താപനിലയിൽ വർധനയ്ക്ക് സാധ്യതയുള്ളതായി അറിയിപ്പ് ലഭിച്ചിട്ടുള്ളത്.

ഉഷ്‌ണതരംഗ ജാഗ്രത മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പൊതുജനങ്ങൾ കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

-രാവിലെ 11 മുതല്‍ മൂന്നു മണി വരെയുള്ള സമയമെങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക.

-നിര്‍ജലീകരണം തടയാന്‍ എപ്പോഴും ഒരു കുപ്പി കുടിവെള്ളം കയ്യില്‍ കരുതുക.

-പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. മദ്യം, കാപ്പി, ചായ എന്നീ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

-അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.

-വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികളെ അവധി പ്രമാണിച്ച് വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 മുതല്‍ 3 മണി വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

-അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

-പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേകശ്രദ്ധ പുലർത്തേണ്ടതാണ്.

-വേനല്‍ക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ലേബർ കമ്മീഷ്ണർ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കേണ്ടി വരുന്ന തൊഴില്‍ സമയം പുനഃക്രമീകരിച്ച് ഉത്തരവിടുന്നതാണ്. അതിനനുസരിച്ച് തൊഴിൽ ദാതാക്കളും തൊഴിലാളികളും സഹകരിക്കേണ്ടതാണ്.

-ഇരു ചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്തു (11മണി മുതൽ 3 മണി വരെ ) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ് . അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദ്ദേശം നൽകുകയും അതുപോലെ ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.

- മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന പോലീസ്‌കാർക്ക് സുമനസ്കർ കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.

-യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.

-കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ജോലി സമയം ക്രമീകരിക്കുക.

- മൃഗങ്ങൾക്കും പക്ഷികൾക്കും ശുദ്ധജല ലഭ്യത ഉറപ്പാക്കുക.

-പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.

-പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക.

-കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

- തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക. ആകാശവാണിയിലൂടെയും മുഖ്യധാര മാധ്യമങ്ങളിലൂടെയും വരുന്ന ഔദ്യോഗിക സന്ദേശങ്ങൾ പാലിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

-അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റ് ഡിസംബർ 1 ന്  (3 hours ago)

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം  (3 hours ago)

നേവൽഡേ ഓപ്പറേഷൻ ഡെമോ: ​ഗതാ​ഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും  (3 hours ago)

ജിതിൻ കെ. സുരേഷ്. സംവിധാനം ചെയ്യുന്ന ധീരം ഡിസംബർ 5 -ന്  (6 hours ago)

തൊടുപുഴയില്‍ 18 വയസുകാരനില്‍ നിന്ന് അര ലക്ഷം രൂപയുടെ അനധികൃത മരുന്ന് പിടികൂടി  (6 hours ago)

ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി; ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിക്ക് മുന്നിൽ നേരിട്ട് പരാതി നൽകി യുവതി: രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ ക്രൈംബ്രാഞ്ച് പൂട്ടും: നീതിന്യായ കോടതിയില  (6 hours ago)

പിണറായി വിജയൻ അറിയാതെ ഒന്നും നടക്കില്ല!!  (6 hours ago)

Adv Deepa Joseph വെല്ലുവിളിയുമായി Adv ദീപ ജോസഫ്  (8 hours ago)

വടക്കൻ സുമാത്രയുടെ പടിഞ്ഞാറൻ തീരത്ത് 6.5 തീവ്രതയുള്ള ഭൂകമ്പം: ഇന്ദിരപോയിന്റ്, ലിറ്റിൽ ആൻഡമാൻ എന്നീ സ്ഥലങ്ങളിൽ ജാഗ്രത നിർദേശം; കേരള തീരത്ത് നിലവിൽ സുനാമി മുന്നറിയിപ്പ് ഇല്ല...  (8 hours ago)

Rahul-Mamkootathil കൂടുതൽ നടിമാർ രംഗത്ത്  (8 hours ago)

HOSTEL ആറു പേർക്കെതിരെയും കേസ് എടുത്തു.  (8 hours ago)

സ്വർണ ഉരുപ്പടികൾക്ക് കാലപഴക്കത്തെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ ഉണ്ടായിരുന്നു: ശബരിമലയിൽ നടന്നത് സ്വർണക്കൊള്ളയാണെന്ന് സമ്മതിക്കാതെ പത്മകുമാർ: ശബരിമലയെ പുനരുദ്ധരിക്കാനുള്ള നടപടികളാണ് നടന്നത്; കടകംപള്ളി  (8 hours ago)

Imran-Khan വാർത്തകളിൽ പ്രതികരിച്ച് ജയിൽ അധികൃതർ  (8 hours ago)

മലയാളി വനിതാ ടിടിഇയ്‌ക്ക് നേരെ ആക്രമണം  (9 hours ago)

കടംപള്ളിയുടെ ഫ്രസ്‌ട്രേഷൻ നടുറോഡിൽ...!പത്മകുമാർ സമനിലതെറ്റിച്ചു...! ജനം കൂക്കി വിളിച്ച് നാറ്റിച്ച് വിട്ടു  (10 hours ago)

Malayali Vartha Recommends