കളിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി 13കാരന് ദാരുണാന്ത്യം

കളിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി പതിമൂന്നു വയസ്സുകാരന്‍ ദാരുണമായി മരിച്ചു. നെടുമങ്ങാട് വലിയമല മാണിക്യപുരം സ്വദേശി സൂരജ് ആണ് മരിച്ചത്. വീടിനു സമീപത്തുള്ള മാവില്‍ കയറുകെട്ടി കളിക്കുന്നതിനിടെ ഞായറാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് അപകടം.
രക്ഷിക്കാന്‍ ചെന്ന സൂരജിന്റെ അമ്മൂമ്മയ്ക്കും പരിക്കേറ്റു. സൂരജിനെ നെടുമങ്ങാട് താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാണിക്യപുരം സെന്റ് തെരേസാസ് യുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് സൂരജ്.
https://www.facebook.com/Malayalivartha


























