ഇടുക്കിയിൽ വെള്ളച്ചാട്ടത്തില്‍ വീണ് യുവാവിന് ദാരുണാന്ത്യം; അപകടം സംഭവിച്ചത് വെള്ളച്ചാട്ടത്തില്‍ കാല്‍ കഴുകുന്നതിനിടെ

ഇടുക്കി മാങ്കുളം പെരുമന്‍കുത്ത് വെള്ളച്ചാട്ടത്തില്‍ വീണ് യുവാവ് മരിച്ചു. കാലടി കാഞ്ഞൂര്‍ സ്വദേശിയായ ജോഷിയാണ് മരിച്ചത്.വെള്ളച്ചാട്ടത്തില്‍ കാല്‍ കഴുകുന്നതിനിടെയായിരുന്നു അപകടം. കാലിന് സ്വാധീനക്കുറവുള്ള വ്യക്തിയാണ് ജോഷി. ഒമ്ബത് പേരടങ്ങുന്ന സംഘമാണ് വിനോദ സഞ്ചാരത്തിനായി പെരുമന്‍കുത്തിലെത്തിയത്. മൃതദേഹം കൊക്കയില്‍ നിന്നും മുകളിലെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha


























