Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തൊഴിലാളികളെ വെട്ടിലാക്കി ആ നീക്കം; കാലാകാലങ്ങളായി സപ്ലൈകോയുടെ തൊഴിലാളികള്‍ പായ്ക്ക് ചെയ്തിരുന്ന സാധനങ്ങളില്‍ ചിലയിനങ്ങള്‍ റെയ്ഡ്കോയ്ക്ക് കൈമാറി, ഭാവിയില്‍ തൊഴില്‍ ഇല്ലാതാകുമെന്നാണ് താത്കാലിക പായ്ക്കിങ് തൊഴിലാളികളുടെ ആശങ്ക

07 JULY 2022 03:20 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

തൊഴിലാളികളെ വെട്ടിലാക്കി ആ നീക്കം. കാലാകാലങ്ങളായി സപ്ലൈകോയുടെ തൊഴിലാളികള്‍ പായ്ക്ക് ചെയ്തിരുന്ന സാധനങ്ങളില്‍ ചിലയിനങ്ങള്‍ റെയ്ഡ്കോയ്ക്ക് കൈമാറിയത് തൊഴിലാളികള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഭാവിയില്‍ തൊഴില്‍ ഇല്ലാതാകുമെന്നാണ് താത്കാലിക പായ്ക്കിങ് തൊഴിലാളികളുടെ ആശങ്ക എന്നത്.

അതോടൊപ്പം തന്നെ ഇതുവരെ സപ്ലൈകോ തൊഴിലാളികള്‍ പായ്ക്ക് ചെയ്തിരുന്ന കടുക്, ഉലുവ, ജീരകം, പെരുഞ്ചീരകം എന്നിവ ഇനിമുതല്‍ റെയ്ഡ്കോ പാക്ക് ചെയ്താല്‍ മതിയെന്നാണ് സിവില്‍ സപ്‌ളൈസ് മന്ത്രിയുടെ നിര്‍ദേശം എന്നത്. കൂടുതല്‍ സാധനങ്ങള്‍ അടുത്തുതന്നെ കൈമാറേണ്ടിവരുമെന്ന ആശങ്കയും തൊഴിലാളികള്‍ക്കുണ്ട് എന്നതും ശ്രദ്ധേയമാണ്. സംസ്ഥാനത്ത് ആയിരത്തിലധികം പായ്ക്കിങ് തൊഴിലാളികളാണ് സപ്ലൈകോയിൽ ഉള്ളത് തൊഴില്‍ കുറഞ്ഞാല്‍ അവരില്‍ പലരെയും പിരിച്ചുവിടാനാണ് സാധ്യത. ഓരോ യൂണിറ്റിലും ഇപ്പോള്‍ തൊഴിലാളികള്‍ അധികമുണ്ടോ എന്ന കണക്കും എടുക്കുന്നുമുണ്ട്.

കൂടാതെ പായ്ക്കിങ് റെയ്ഡ്കോയില്‍നിന്ന് മാറ്റിയത് സാധാരണക്കാര്‍ക്ക് വലിയ നഷ്ടമാണുണ്ടാക്കുക. ഉദാഹരണമായി സപ്ലൈകോ തൊഴിലാളികള്‍ പായ്ക്ക് ചെയ്തു വില്‍ക്കുന്ന 100 ഗ്രാം ജീരകത്തിന് 26.50 രൂപയാണ് വില നൽകിയിരിക്കുന്നത്. അതേ സാധനം റെയ്ഡ്കോ വഴി പായ്ക്ക് ചെയ്ത് വില്‍ക്കുമ്പോള്‍ 43 രൂപയാണ് ഈടാക്കിവരുന്നത് . മറ്റു സാധനങ്ങളുടെയും വില ഇത്തരത്തില്‍ മാറുന്നതാണ്. എന്നാൽ ഈ നഷ്ടം ഉപഭോക്താക്കള്‍ക്കാണ്. ഈ ഉത്പന്നങ്ങളുടെ വില പൊതുവിപണിയെക്കള്‍ കൂടിയതിനാല്‍ വില്പന കുത്തനെ കുറഞ്ഞതായി സപ്‌ളൈകോ അധികൃതര്‍ വ്യക്തമാക്കുകയുണ്ടായി.

അതേസമയം സി.പി.എമ്മിന്റെ കീഴിലുള്ള റെയ്ഡ്കോയെ രക്ഷപ്പെടുത്താന്‍ സി.പി.ഐ. മന്ത്രിയുടെ കീഴിലുള്ള സപ്ലൈകോയെ ഞെരുക്കുകയാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. നേരത്തെ ഓണക്കിറ്റില്‍ ഉള്‍പ്പെടുത്താനായി റെയ്ഡ്കോയുടെ മുളകുപൊടി ഉള്‍പ്പെടെ ചില ഉത്പന്നങ്ങള്‍ വാങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം തൊഴിലാളികള്‍ പായ്ക്ക് ചെയ്ത വെല്ലം സിവില്‍ സപ്ലൈസിന്റെതന്നെ മറ്റൊരു ഏജന്‍സിയായ ശബരിക്ക് കൈമാറുകയും ചെയ്തിരുന്നു. ഭാവിയില്‍ പായ്ക്കിങ് സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കുന്നതിന്റെ ഭാഗമായാണ് ഈ മുന്നൊരുക്കമെന്ന് ആരോപണമുണ്ട്. അതിനിടെ സപ്‌ളൈകോ പായ്ക്കിങ് തൊഴിലാളികളുടെ ആശങ്ക അറിയിച്ച് സപ്ലൈകോ വര്‍ക്കേഴ്സ് ഫെഡറേഷന്‍ എ.ഐ.ടി.യു.സി. ജില്ലാ സെക്രട്ടറി പി. ലക്ഷ്മണന്‍ ഭക്ഷ്യപൊതുവിതരണമന്ത്രിക്ക് നിവേദനം നല്‍കിയിരിക്കുകയാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (26 minutes ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (28 minutes ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (32 minutes ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (39 minutes ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (41 minutes ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (47 minutes ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (53 minutes ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (1 hour ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (1 hour ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (1 hour ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (1 hour ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (1 hour ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (3 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (3 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (3 hours ago)

Malayali Vartha Recommends