കെ.എസ്.ആർ.ടി.സിയിൽ വീണ്ടും ശമ്പള പ്രതിസന്ധി, ശമ്പളം വൈകുമെന്ന് മാനേജ്‌മെന്റ്

കെ.എസ്.ആർ.ടി.സിയിൽ വീണ്ടും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. ജൂൺ മാസത്തെ ശബളം നൽകാനും വൈകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. അതുപോലെ അഞ്ചാം തീയതി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണമെന്ന ഉത്തരവ് ഓഗസ്റ്റ് മുതലാണ് ബാധകമാകുകയെന്ന് മാനേജ്‌മെന്റ് അറിയിച്ചത്.
കൂടാതെ സര്‍ക്കാര്‍ സഹായം നല്‍കുന്ന കാര്യത്തില്‍ ഉന്നതതല ചര്‍ച്ചകള്‍ക്ക് ശേഷമേ തീരുമാനമുണ്ടാകൂ എന്നും മാനേജ്‌മെന്റ് അറിയിച്ചു.അതേസമയം ശമ്പള പ്രതിസന്ധിയില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് കെ എസ്.ആർ.ടി.ഇ.എ വ്യക്തമാക്കി.
എന്നാൽ ശമ്പളത്തിനായി എല്ലാ മാസവും സമരം നടത്താന്‍ സാധിക്കില്ലെന്നും ഈ മാസം 11ന് ഹൈക്കോടതി കേസ് പരിഗണിക്കും വരെ കാത്തിരിക്കണമെന്ന നിലപാടിലാണ് ബി.എം.എസ്.മാത്രമല്ല ഇത്തരത്തിൽ ശമ്പള പ്രതിസന്ധി തുടരുന്നതിനിടയിലും കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകുന്നതിനായി 11 ജില്ലാ ഓഫീസുകളുടെ പ്രവര്‍ത്തനം ജൂലൈ 18 മുതല്‍ തുടങ്ങാനാണ് തീരുമാനം.
തുടർന്ന് ജൂണ്‍ 1 മുതല്‍ തന്നെ വയനാട്, പാലക്കാട്, കാസര്‍ഗോഡ്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.മുൻപ് 98 ഡിപ്പോ/ വര്‍ക്ക് ഷോപ്പുകളിലായിരുന്നു ഓഫീസ് സംവിധാനം പ്രവര്‍ത്തിച്ചിരുന്നത്.നിലവിൽ സുശീല്‍ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി ചെലവ് കുറയ്ക്കാനും ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് ജില്ലാ ഓഫീസുകള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha























