നടന്റെ നഗ്‌നതാ പ്രദര്‍ശന കേസ്... നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം അനുവദിക്കരുതെന്ന് വ്യക്തമാക്കി പോലീസ്

നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം അനുവദിക്കരുതെന്ന് വ്യക്തമാക്കി പോലീസ്. മുന്‍പും പ്രതി ഇതേ കുറ്റം ചെയ്തിട്ടുണ്ടെന്നും, അതിനാല്‍ തന്നെ ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നുമാണ് പോലീസ് കോടതിയില്‍ വ്യക്തമാക്കിയത്.
അതേസമയം കേസില്‍ ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷയില്‍ തൃശൂര്‍ സിജെഎം കോടതിയില്‍ വാദം പൂര്‍ത്തിയായി. നടന് സൈക്കോതെറപ്പി ചികില്‍സ നല്‍കുന്നുണ്ടെന്നാണ് പ്രതിഭാഗം കോടതിയില്‍ വ്യക്തമാക്കിയത്. കുട്ടികള്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിയെ ഇന്ന് രാവിലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
തൃശൂരിലെ അയ്യന്തോള്‍ എസ്എന്‍പാര്‍ക്കില്‍ വച്ച് ജൂലൈ 4ആം തീയതി വൈകിട്ടാണ് സംഭവുണ്ടായത്. 14, 9 വയസുള്ള കുട്ടികള്‍ക്കു മുന്നിലായിരുന്നു നഗ്‌നതാപ്രദര്‍ശനം. തുടര്‍ന്ന് കുട്ടികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ പിടികൂടിയത്. സമാനമായ കേസില്‍ മുന്‍പ് പാലക്കാട് നിന്നും ശ്രീജിത്ത് രവി അറസ്റ്റിലായിട്ടുണ്ട്.
https://www.facebook.com/Malayalivartha























