വാഹനാപകടത്തില്‍ മാതാപിതാക്കള്‍ മരിച്ച പത്തു മാസം പ്രായമുള്ള കുഞ്ഞിന് റെയില്‍വേയില്‍ ആശ്രിതനിയമനം.... മാതാപിതാക്കള്‍ അപകടത്തില്‍പെട്ടെങ്കിലും കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു.... ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആശ്രിതനിയമനമായിരിക്കുമെന്ന് റെയില്‍വേ

വാഹനാപകടത്തില്‍ മാതാപിതാക്കള്‍ മരിച്ച പത്തു മാസം പ്രായമുള്ള കുഞ്ഞിന് റെയില്‍വേയില്‍ ആശ്രിതനിയമനം.... ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആശ്രിതനിയമനമായിരിക്കുമെന്ന് റെയില്‍വേ.
റെയില്‍വേ ജീവനക്കാരനായിരുന്ന പിതാവിന്റെ പത്ത് മാസം പ്രായമുള്ള മകള്‍ക്ക് റെയില്‍വേ ആശ്രിതനിയമനം നല്‍കി. ഭിലായ് റെയില്‍വേ യാഡില്‍ അസിസ്റ്റന്റ് ആയിരുന്ന രാജേന്ദ്ര കുമാറും ഭാര്യയും ജൂണ്‍ ഒന്നിനാണ് വാഹനാപകടത്തില്‍ പെട്ട് മരിച്ചത്. അപകടത്തില്‍പ്പെട്ടെങ്കിലും കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു.
റായ്പുര്‍ റെയില്‍വേ ഡിവിഷന്‍ കുടുംബത്തിനു വേണ്ട സഹായങ്ങള്‍ നല്‍കി. തുടര്‍ന്ന് ജൂലൈ നാലിനാണ് ആശ്രിതനിയമനത്തിനായി കുഞ്ഞിന്റെ പേര് രജിസ്റ്റര്‍ ചെയ്തത്. മാതാപിതാക്കള്‍ മരിച്ച കുഞ്ഞിന് 18 വയസ്സ് പൂര്‍ത്തിയാകുന്ന ദിവസം സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയിലെ പഴ്സനേല്‍ വകുപ്പില്‍ ജോലിയില്‍ പ്രവേശിക്കാവുന്നതാണ്.
"
https://www.facebook.com/Malayalivartha
























