സങ്കടം സഹിക്കാനാവാതെ... പാലക്കാട് ധോണിയില്‍ നടക്കാനിറങ്ങിയ ആളെ ആന ചവിട്ടി കൊന്നു... എട്ടുപേരോടൊപ്പം നടക്കാനിറങ്ങിയ ശിവരാമനെ തൂക്കിയെടുത്ത് നിലത്തടിയ്ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍

സങ്കടം സഹിക്കാനാവാതെ... പാലക്കാട് ധോണിയില്‍ നടക്കാനിറങ്ങിയ ആളെ ആന ചവിട്ടി കൊന്നു. പയറ്റാംകുന്ന് സ്വദേശി ശിവരാമനാണ് മരിച്ചത്. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവമുണ്ടായത്.
എട്ടോളം പേര്‍ക്കൊപ്പമായിരുന്നു ശിവരാമനും നടക്കാനിറങ്ങിയത്. മുന്നില്‍ നടന്ന രണ്ട് പേരെ വിരട്ടിയോടിച്ച ആന പിന്നാലെയുണ്ടായിരുന്ന ശിവരാമനെ തൂക്കിയെടുത്ത് നിലത്തടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha























