കനത്ത മഴയിൽ സ്‌കൂളിന് മുകളിലേക്ക് മതില്‍ ഇടിഞ്ഞു വീണു, സംഭവം ക്ലാസുകളില്‍ കുട്ടികള്‍ ഇരിക്കെ, കല്ലും മണ്ണും ക്ലാസ് മുറിക്കുള്ളില്‍ ചിന്നിചിതറി...!

കോഴിക്കോട് കട്ടിപ്പാറയില്‍ കനത്ത മഴയത്ത് സ്‌കൂളിന് മുകളിലേക്ക് മതില്‍ ഇടിഞ്ഞു വീണു. ക്ലാസുകളില്‍ കുട്ടികള്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരുക്കേറ്റില്ല. ക്ലാസ് മുറിക്കുള്ളില്‍ കല്ലും മണ്ണും പതിച്ചു. വെട്ടൊഴിഞ്ഞതോട്ടം എസ്എസ്എം യുപി സ്‌കൂളിന് മുകളിലേക്കാണ് മതില്‍ ഇടിഞ്ഞു വീണത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടം സംഭവിച്ചത്. ഉച്ചഭക്ഷണത്തിനു പിരിഞ്ഞശേഷം കുട്ടികള്‍ ക്ലാസ് മുറികളിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. സ്‌കൂളിനോടു ചേര്‍ന്നുള്ള വീടിന്റെ മതില്‍ ഇടിഞ്ഞു വീഴുകയായിരുന്നു.എന്നാൽ സ്‌കൂള്‍ കെട്ടിടം പുതിയതായതിനാല്‍ ചുവരുകള്‍ പൊളിഞ്ഞില്ല.
അതേസമയം, മതില്‍ ഇടിഞ്ഞുവീണതോടെ ചുവരിലെ ചില കട്ടകള്‍ ഇളകി ക്ലാസ് മുറികളില്‍ വീണത് മതിലിന്റെ നിര്‍മാണത്തിലെ അപാകതയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. എന്തായാലും വലിയൊരു അപകടമാണ് ഒഴിഞ്ഞുപോയത്.
https://www.facebook.com/Malayalivartha























