പിക്കപ്പിൽ ആംബുലൻസ് ഇടിച്ച് അപകടം: വണ്ടി മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ച് ഡ്രൈവർ: എസ്.എ.ടി ആശുപത്രി ക്യാഷ്വാലിറ്റിയ്ക്ക് മുന്നിൽ ആംബുലൻസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് അപകടത്തിൽ പരിക്കേറ്റ കുട്ടിയുടെ അച്ഛന് ഡ്രൈവറുടെ ക്രൂര മർദ്ദനം

തിരുവനന്തപുരം എസ്.എ.ടി ആശുപത്രി ക്യാഷ്വാലിറ്റിയ്ക്ക് മുന്നിൽ ആംബുലൻസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവിന് ക്രൂര മർദ്ദനം. മലയിൻകീഴ് സ്വദേശിയായ റഹീസ് ഖാനാണ് ആംബുലൻസ് ഡ്രൈവറുടെ മർദ്ദനമേൽക്കേണ്ടി വന്നത്. മലയിൻകീഴ് നിന്ന് കഴക്കൂട്ടത്തെ ഭാര്യ വീട്ടിലേക്ക് പോകുകയായിരുന്നു റഹീസ് ഖാനും കുടുംബവും. കഴക്കൂട്ടത്തിന് സമീപം വച്ച് ആംബുലൻസ് ഡ്രൈവർ റഹീസ് ഖാന്റെ പിക്ക് അപ് വാഹനത്തെ ഇടിച്ചു.
ഇടിയുടെ ആഘാധത്തിൽ വണ്ടി മറിഞ്ഞു. വണ്ടിയിൽ റഹീസും ഭാര്യയും മൂന്ന് കുട്ടികളും ആണ് ഉണ്ടായിരുന്നത്. വണ്ടി മറിഞ്ഞതോടെ കുട്ടികളിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ഉടൻ ആംബുലൻസ് ഡ്രൈവർ തന്നെ കുട്ടിയെ എസ്.എ.ടി ആശുപത്രിയിൽ എത്തിച്ചു.
കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം നടന്നത്. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതിന് ശേഷമായിരുന്നു ആശുപത്രിയുടെ ക്യാഷ്വാലിറ്റിക്ക് മുന്നിൽ വച്ച് മർദ്ദിച്ചത്. പരുക്കേറ്റ റഹീസും കുടുംബവും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് മെഡിക്കൽ കോളജ് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























