Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

സ്വര്‍ണക്കള്ളക്കടത്തു കേസിലെ പ്രതി സ്വപ്‌നാ സുരേഷ് മുഖ്യമന്ത്രിക്കെതിരെ പറഞ്ഞ ആ ആരോപണം പച്ചക്കള്ളം; തെളിവ് സഹിതം കള്ളത്തരം പൊളിച്ചടുക്കി; ബോംബു പോലെ പൊട്ടിത്തെറിക്കുമെന്ന് പറഞ്ഞ ആരോപണം സ്വപ്‌നയെ പരിഹാസ്യയാക്കി; അലക്കി വെളുപ്പിച്ച സാധനങ്ങളെ പുതിയതാണെന്നു പറഞ്ഞു പ്രദര്‍ശിപ്പിക്കുമ്പോള്‍ സ്വന്തം വിശ്വാസ്യതയാണ് പോകുന്നത്; ജനങ്ങളെ എന്നും വിഡ്ഡികളാക്കാമെന്നു കരുതേണ്ട; സ്വപ്നയ്ക്ക് ചുവടുകള്‍ പിഴക്കുന്നു

12 AUGUST 2022 12:54 PM IST
മലയാളി വാര്‍ത്ത

സ്വര്‍ണക്കള്ളക്കടത്തു കേസിലെ പ്രതി സ്വപ്‌നാ സുരേഷിന്റെ ചുവടുകള്‍ പിഴച്ചു തുടങ്ങുന്നു. ബോംബു പോലെ പൊട്ടിത്തെറിക്കും എന്ന ആമുഖത്തോടെ രണ്ടു ദിവസം മുമ്പ് അവര്‍ പിണറായി വിജയനെതിരെ പുറത്തുവിട്ട ആരോപണം സ്വപ്‌നയെ തന്നെ പരിഹാസ്യയാക്കി. പിണറായി വിജയനെ പ്രതിസ്ഥാനത്ത് നിര്‍ത്തി എന്തുപറഞ്ഞാലും മാധ്യമങ്ങള്‍ ചോദ്യം ചെയ്യാതെ വിഴുങ്ങിക്കൊള്ളുമെന്ന അവരുടെ തെറ്റിദ്ധാരണക്കേറ്റ കനത്ത അടിയുമായി അത് മാറി.

പിണറായിക്കെതിരെ എന്തുകിട്ടിയാലും അടിച്ചുമുഴക്കുന്ന മാതൃഭൂമിയാണ് അവരുടെ ഫാക്ട് ചെക്ക് ടീമിനെക്കൊണ്ട് ആരോപണത്തിന്റെ നിജസ്ഥിതി അന്വേഷിപ്പിച്ചത്. ആരോപണം തെറ്റാണെന്ന് ടീം വ്യക്തമാക്കുകയും ചെയ്തു. ഈ ആരോപണം വന്ന ഉടനെ തന്നെ സര്‍ക്കാര്‍ നിഷേധ കുറിപ്പ് ഇറക്കിയിരുന്നു. എന്നാല്‍ ദേശാഭിമാനി ഒഴിച്ചുള്ള പത്രങ്ങള്‍ ഒന്നും അത് പ്രസിദ്ധീകരിച്ചില്ല. ഇന്ത്യയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയില്ലാത്ത സാറ്റ്‌ലൈറ്റ് ഫോണുമായി പിടിയിലായ യു.എ.ഇ പൗരനെ രക്ഷപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടു എന്നായിരുന്നു സ്വപ്‌നയുടെ ആരോപണം.

 

ഇത് മകള്‍ വീണയുടെ ബിസ്‌നസ് ആവശ്യങ്ങള്‍ക്കു വേണ്ടിയാണെന്നും കൂടി സ്വപ്‌ന പറഞ്ഞിരുന്നു. അതാണിപ്പോള്‍ പൊളിഞ്ഞു വീണിരിക്കുന്നത്. 2017 ജൂലൈയില്‍ ആയിരുന്നു യു.എ.ഇ പൗരന്‍ ഗസാന്‍ മുഹമ്മദ് അലാവി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായത്. ഇയാളുടെ ബാഗില്‍ നിന്ന് നിരോധിത സാറ്റ് ലൈറ്റ് ഫോണ്‍ കണ്ടെടുത്തിരുന്നു. ഈ ഫോണ്‍ ഇന്ത്യയില്‍ നിരോധിച്ചിച്ചുള്ളതാണ്. യു.എ.ഇ കോണ്‍സുലേറ്റ് തങ്ങളുടെ പൗരന് ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

അന്വേഷണത്തോട് സഹകരിക്കാമെന്നും ഗസാനെ അറിയിച്ചിരുന്നു. ഇതു പരിഗണിച്ചാണ് കോടതി ജാമ്യം നല്‍കിയത്. ഇയാള്‍ അഞ്ചു ദിവസം കേരളത്തിലുണ്ടായിരുന്നെങ്കിലും ഒരിക്കല്‍ പോലും ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അഡ്വക്കേറ്റ് ജനറലായിരുന്നു അഡ്വ. ദണ്ഡപാണിയുടെ ഓഫീസാണ് യു.എ.ഇ പൗരനുവേണ്ടി കോടതിയില്‍ ഹാജരായത്.

അലക്കി വെളുപ്പിച്ച സാധനങ്ങളെ പുതിയതാണെന്നു പറഞ്ഞു പ്രദര്‍ശിപ്പിക്കുമ്പോള്‍ സ്വന്തം വിശ്വാസ്യതയാണ് പോകുന്നതെന്ന കാര്യം സ്വപ്‌ന മറന്നു പോകുന്നു. ജനങ്ങളെ എന്നും വിഡ്ഡികളാക്കാമെന്നു കരുതേണ്ടതുമില്ല. സ്വപ്‌ന വെളിപ്പെടുത്തുന്ന കാര്യങ്ങളോട് പഴയ ആവേശം ഇപ്പോള്‍ മാധ്യമങ്ങള്‍ കാണിക്കുന്നില്ല എന്ന കാര്യം കൂടി അവര്‍ തിരിച്ചറിയേണ്ടതുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (2 minutes ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (17 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (4 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (4 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (4 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (5 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (5 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (5 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (5 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (6 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (6 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (6 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (6 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (7 hours ago)

Malayali Vartha Recommends