തൊടുപുഴയിൽ ബസിനടിയിൽപ്പെട്ട് ക്ലീനർക്ക് ദാരുണാന്ത്യം: അപകടം മക്കളുടെ കൺമുന്നിൽ

തൊടുപുഴയിൽ സ്കൂൾ ബസിനടിയിൽ പെട്ട് ക്ളീനർക്ക് ദാരുണാന്ത്യം. കുട്ടികൾ ബെല്ലടിച്ചതിനെത്തുടർന്ന് മുന്നോട്ടെടുത്ത സ്കൂൾ ബസിന്റെ ടയറിനടിയിൽപ്പെട്ടാണ് ക്ളീനർ ചതഞ്ഞുമരിച്ചത്. തൊടുപുഴ മലയിഞ്ചി സ്വദേശി ജിജോ പടിഞ്ഞാറയിൽ (40) ആണ് ദാരുണമായി മരിച്ചത്.
തൊടുപുഴ ചീനിക്കുഴിക്ക് സമീപം ഏഴാനിക്കൂട്ടത്താണ് ദാരുണ സംഭവം നടന്നത്. തൊടുപുഴ ഉടുമ്പന്നൂർ സെന്റ് ജാേർജ് സ്കൂളിലെ ബസിലെ ക്ലീനറായിരുന്നു ജിജോ. തുടർന്ന് ഏഴാനിക്കൂട്ടത്ത് കുട്ടികളെ കയറ്റാനായി ബസ് നിറുത്തിയപ്പോൾ ജിജോ പുറത്തിറങ്ങി.
എന്നാൽ ഈ സമയത്ത് ബസിനുള്ളിലുണ്ടായിരുന്ന കുട്ടികൾ ബെല്ലടിച്ചതോടെ ബസ് മുന്നോട്ടെടുക്കുകയായിരുന്നു. പെട്ടെന്ന് ബസിലേക്ക് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ ജിജോ പിടിവിട്ട് ബസിനടിയിലേക്ക് വീഴുകയായിരുന്നു. ഉടനെ ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാത്രമല്ല അപകടം നടക്കുമ്പോൾ ജിജോയുടെ കുട്ടികളും ബസിൽ ഉണ്ടായിരുന്നു .
https://www.facebook.com/Malayalivartha


























