നിലവിളിച്ച് കൂട്ടുകാര്‍...... കൊച്ചിയില്‍ കൂട്ടുകാരോടൊപ്പം റെയില്‍വേ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

നിലവിളിച്ച് കൂട്ടുകാര്‍...... കൊച്ചിയില്‍ കൂട്ടുകാരോടൊപ്പം റെയില്‍വേ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. അങ്കമാലി ഫയര്‍ സ്റ്റേഷന് സമീപമാണ് വിദ്യാര്‍ത്ഥിനി ട്രെയിന്‍ ഇടിച്ചു മരിച്ചത്.
പുളിയനം തേലപ്പിള്ളി വീട്ടില്‍ സാജന്റെ മകള്‍ അനു സാജന്‍ (21)ആണ് മരിച്ചത്. ഇന്ന് രാവിലെ കൂട്ടുകാര്‍ക്കൊപ്പം റെയില്‍വേ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടുകയായിരുന്നു.
അങ്കമാലി മോര്‍ണിങ് സ്റ്റാര്‍ കോളേജില്‍ ബി.എസ്.സി. സുവോളജി അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് അനു സാജന്‍.
https://www.facebook.com/Malayalivartha


























