പിണറായി വച്ച എലിക്കെണിയില്‍ ഐസക്ക് വീണു: ഇഡിക്ക് മുന്നിലേക്ക് വലിച്ചെറിഞ്ഞു: ഇനി ഐസക്കിന്റെ ഊഴം: എല്ലാം പറഞ്ഞാല്‍ പിണറായി അകത്ത്!

ഡോ.തോമസ് ഐസക്കിന് പിണറായി വിജയന്റെ എലിക്കെണി . തനിക്കെതിരെ ഉടന്‍ നടക്കാനിടയുള്ള ഇ.ഡി. നീക്കത്തെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഐസക്കിനെ ഇ ഡിക്ക് മുന്നിലേക്ക് വലിച്ചെറിഞ്ഞു .ഇ.ഡി. ഐസക്കിനെ കടിച്ചു പറിക്കുന്നത് കണ്ട് കരയിലിരുന്ന് കളി കാണുകയാണ് പിണറായി. ഐസക്കിന് അനുകൂലമായി ഒരു പ്രസ്താവനയിറക്കാന്‍ പോലും പിണറായി തയ്യാറായില്ല. ഇതിനെതിരെ സി പി എമ്മില്‍ അമര്‍ഷം പുകയുകയാണ്. അതേ സമയം അണ്ണനും തമ്പിയും അതായത് കോണ്‍ഗ്രസും കമ്യൂണിസ്റ്റും ഒന്നായത് ഉള്‍കടിലത്തോടെയാണ് ഐസക്ക് നോക്കി കാണുന്നത്. തന്നെ അകത്താക്കാനുള്ള ഗൂഢ നീക്കമാണ് നടക്കുന്നതെന്ന് തോമസ് ഐസക്ക് സംശയിക്കുന്നു.
തോമസ് ഐസക്കിനെതിരായ ഇ.ഡി നടപടിയില്‍ ഐസക്കിനൊപ്പം നില്‍ക്കാന്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ കോണ്‍ഗ്രസിന്റെ പിന്തുണ സി പി എമ്മിന് ആവശ്യമില്ലെന്ന് പറഞ്ഞ് സതീശനെ തള്ളി പറയാന്‍ സി പി എം തത്വത്തില്‍ തീരുമാനിച്ചു.ഇല്ലെങ്കില്‍ ഐസക്കിന് ശേഷം ഇ.ഡി. തന്നെ കൈകാര്യം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് പിണറായി വിജയന്‍ കരുതുന്നു. സതീശന്റെ പിന്തുണയില്‍ പിണറായി കലി തുള്ളിയിരിക്കുകയാണ്.. കാലവര്‍ഷം കണക്കെയാണ് മുഖ്യമന്ത്രി കലി തുള്ളിയത്. തന്റെ പഴയ ശത്രുവായ തോമസ് ഐസക്കിനെ അനുകൂലിച്ച് വി.ഡി.സതീശനും മറ്റ് പ്രതിപക്ഷ നേതാക്കളും രംഗത്തെത്തിയതാണ് പിണറായിയെ പ്രകോപിപ്പിച്ചത്. ഇ ഡി എങ്ങനെയെങ്കിലും ഐസക്കിനെ അകത്താക്കാന്‍ ആഗ്രഹിക്കുന്നതിനിടയിലാണ് സതീശന്‍ വക്കാലത്തുമായി രംഗത്തിറങ്ങിയത്. തനിക്കെതിരെ ഇ.ഡിയും കസ്റ്റംസും എന്‍ഐഎ യും ഒരുമിച്ച് വാളെടുത്തപ്പോള്‍ തനിക്ക് അനുകൂലമായി ഒരു വാക്ക് മിണ്ടാന്‍ തയ്യാറാകാതിരുന്ന സതീശന്‍ ഐസക്കിന് വേണ്ടി രംഗത്തിറങ്ങിയതിലാണ് പിണറായിയെ പ്രകോപിപ്പിച്ചത്.
കിഫ്ബിക്കെതിരായ ഇഡി നടപടിയില്‍ തോമസ് ഐസകിന് പിന്തുണയുമായി പ്രതിപക്ഷം എത്തിയത് അപ്രതീക്ഷിതമായിട്ടാണ്. ബജറ്റിന് പുറത്തുള്ള കിഫ്ബിയുടെ സാമ്പത്തിക ഇടപാട് ബാധ്യതയാണെങ്കിലും തോമസ് ഐസക്കിനെ ചോദ്യം ചെയ്യാന്‍ ഇഡിക്ക് അധികാരമില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. ദേശീയ സാഹചര്യം കൂടി കണക്കിലെടുത്താണ് പരസ്പരമുള്ള പോര്‍വിളി മാറ്റി, ഇഡിയെ തള്ളി ഐസകിനെ കോണ്‍ഗ്രസ് പിന്തുണക്കുന്നത്. കിഫ്ബിക്കെതിരെ കടുത്ത വിമര്‍ശനമാണ് എന്നും പ്രതിപക്ഷം ഉന്നയിച്ചിട്ടുള്ളത്. ബജറ്റിന് പുറത്ത് ചെലവഴിക്കുന്ന ഓരോ രൂപയും അവസാനം സര്‍ക്കാരിന് വന്‍ സാമ്പത്തിക ബധ്യതയാകുമെന്നും അശാസത്രീയ ധനവിനിയോഗം കടക്കെണിക്കിടയാക്കുമെന്നും ഉള്ള നിലപാടാണ് തുടക്കം മുതല്‍ കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ളത്. പക്ഷേ കിഫ്ബിയിലേക്കും മസാല ബോണ്ടിലേക്കും ഇഡി വന്നതോടെ കോണ്‍ഗ്രസ് വ്യത്യസ്തമായ രാാഷ്ട്രീയ നിലപാടിലേക്ക് മാറിയിരിക്കുകയാണ്.
ഐസക്കിനെതിരായ ഇഡി നീക്കത്തെ പിന്തുണച്ചാല്‍, സിപിഎം അത് ശക്തമായ ആയുധമാക്കും. വികസനം തകര്‍ക്കാന്‍ ബിജെപി ഇഡി കോണ്‍ഗ്രസ് കൂട്ടുക്കെട്ടെന്ന പ്രചാരണം പ്രതിസന്ധിയുണ്ടാക്കും. സോണിയാ ഗാന്ധിയെയും രാഹുലിനെയും അടക്കം ചോദ്യം ചെയ്യുന്ന ഇഡിക്കെതിരെ ദേശീയതലത്തില്‍ പ്രക്ഷോഭം നടത്തുന്ന കോണ്‍ഗ്രസിന് കേരളത്തില്‍ മറിച്ചൊരു നിലപാട് എടുക്കാനുമാകില്ല. ഐസക്കിനെതിരായ നീക്കം തുടങ്ങിയപ്പോള്‍ തന്നെ സതീശന്‍ കെ.സി.വേണുഗോപാലുമായി സംസാരിച്ചു. ഐസക്കിനെ പിന്തുണച്ചാല്‍ മതിയെന്ന നിര്‍ദ്ദേശമാണ് ഹൈക്കമാന്റ് നല്‍കിയത്. ഐസകിന് പിന്നാലെ ഇഡിയുടെ അടുത്ത ലക്ഷ്യം മുഖ്യമന്ത്രിയായിരിക്കുമെന്നാണ് പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍. അതേസമയം, ഇഡിക്കെതിരായ ഭരണപ്രതിപക്ഷ ഐക്യം സംസ്ഥാന ബിജെപി ആയുധമാക്കാനും സാധ്യതയുണ്ട്. അതേസമയം, കിഫ്ബിക്കെതിരായ അന്വേഷണത്തില്‍ അടുത്ത ബുധനാഴ്ച വരെ മുന്‍ ധനമന്ത്രി തോമസ് ഐസക്കിനെതിരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
വലിയ വാദ പ്രതിവാദങ്ങളാണ് ഹൈക്കോടതിയില്‍ അരങ്ങേറിയത്. കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് ഇഡി നല്‍കിയ സമന്‍സുകളിലെ വൈരുദ്ധ്യം ചൂണ്ടിക്കാണിച്ചായിരുന്നു സിംഗിള്‍ ബെഞ്ചിന് മുന്നില്‍ തോമസ് ഐസക് എത്തിയത്. ആദ്യത്തെ സമന്‍സില്‍ ഹാജരാകണമെന്നാവശ്യപ്പെടുന്നു, രണ്ടാമത്തേതില്‍ തന്റെയും കുടുംബംഗങ്ങളുടെയും വ്യക്തിവിവരങ്ങള്‍ തേടുന്നു. ഇത് ഉദ്ദേശം വേറെയാണെന്ന് തോമസ് ഐസക്ക് ഉന്നയിച്ചു. ഫെമ ലംഘനമെന്ന പേരില്‍ ഇഡിയുടെ നടപടി ചട്ടവിരുദ്ധമാണെന്നും ഐസക്ക് വാദിച്ചു. എന്നാല്‍, അന്വേഷണ ഏജന്‍സിക്ക് സംശയം തോന്നിയാല്‍ ആരെയും വിളിപ്പിച്ചുകൂടേയെന്നായിരുന്നു ജസ്റ്റിസ് വി ജി അരുണിന്റെ മറുചോദ്യം. മൊഴിയെടുക്കാനുളള അന്വേഷണ ഏജന്‍സിയുടെ തീരുമാനത്തില്‍ എന്താണ് കുഴപ്പമെന്നും സിംഗിള്‍ ബെഞ്ച് തോമസ് ഐസക്കിനോട് ചോദ്യം ഉന്നയിച്ചു. താന്‍ എന്ത് നിയമലംഘനമാണ് നടത്തിയതെന്ന് ആദ്യം എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കട്ടെയെന്നായിരുന്നു തോമസ് ഐസക്കിനായി ഹാജരായ സുപ്രീം കോടതയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ഥ് ദവേയുടെ മറുപടി.
ഐസക്കിന് വേണ്ടി നിമിഷങ്ങള്‍ക്ക് ലക്ഷങ്ങളുടെ വിലയുള്ള വക്കീലിനെ ഇറക്കിയത് സി പി എം അല്ല. ഐസക്കിന് വേണ്ടി പാര്‍ട്ടി നിയമ പോരാട്ടം നടത്താന്‍ തയ്യാറല്ല. ഐസക്ക് ചോദ്യം ചെയ്യലില്‍ നിന്നും ഒഴിയേണ്ടതില്ലെന്നാണ് പാര്‍ട്ടി നിലപാട്. ഐസക്ക് ഇ ഡിക്ക് മുന്നിലെത്തിയാല്‍ എന്തെന്ന ചോദ്യം തന്നെയാണ് സി പി എം ഉന്നയിക്കുന്നത്. എന്നാല്‍ ഒരു തെറ്റും ചെയ്യാത്ത തന്നെ എന്തിനാണ് ഇ.ഡി.ചോദ്യം ചെയ്യുന്നത് എന്നാണ് ഐസക്ക് ചോദിക്കുന്നത്.ഇതേ ചോദ്യം തന്നെയാണ് ഹൈക്കോടതിയും ചോദിച്ചത്. മടിയില്‍ കനമില്ലെങ്കില്‍ വഴിയില്‍ പേടിക്കേണ്ടെന്ന നിലപാട് തന്നെ യാണ് സി പി എമ്മിന്റെത്. തോമസ് ഐസക് പ്രതിയാണെന്ന് തങ്ങള്‍ എങ്ങും പറഞ്ഞിട്ടില്ലെന്ന് കോടതിയെ അറിയിച്ച ഇഡി, സാക്ഷിയായി തോമസ് ഐസക്കിന് സഹകരിച്ച് കൂടേയെന്നും ചോദിച്ചു. ഇതില്‍ ഒരു കുരുക്ക് പിണറായി കാണുന്നുണ്ട്. അതായത് ഐസക്കിനെ സാക്ഷിയാക്കി തന്നെ കുരുക്കാന്‍ ഇ.ഡി ഇറങ്ങിയാലെന്ത് ചെയ്യും? ഐസക്കിനെ പണ്ടേ പിണറായിക്ക് വിശ്വാസം പോരാ. എപ്പോള്‍ വേണമെങ്കിലും ഐസക് ചതിക്കാമെന്ന് പിണറായി കരുതുന്നു. കാരണം ഒരു കാലത്ത് വി.എസിന്റെ വിശ്വസ്തനായിരുന്നു ഐസക്. വി എസിന്റെ കാലം കഴിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ പഴയ വിശ്വസ്തരുമായി ഐസക്കിന് അടുപ്പമുണ്ട്. വ്യക്തി വിവരങ്ങള്‍ ഉള്‍പ്പെടെ ചോദിച്ച ഇഡിക്കെതിരെ തോമസ് ഐസക്ക് നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തി. ഒടുവില്‍ വിശദമായ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഇഡി ആവശ്യപ്പെട്ടതോടെ ഹര്‍ജി അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. അതുവരെ തുടര്‍നടപടികളുണ്ടാകില്ലെന്നുള്ള കേന്ദ്ര ഏജന്‍സിയുടെ ഉറപ്പ് വിശ്വാസത്തില്‍ എടുക്കുന്നുവെന്നും സിംഗിള്‍ ബെഞ്ച് അറിയിച്ചു.
കിഫ്ബിക്കെതിരായ ഇഡി ഇടപെടല്‍ സംസ്ഥാനത്തെ വികസന പ്രവ!!ര്‍ത്തനങ്ങളെ താളം തെറ്റിക്കു മെന്ന അഞ്ച് എം എല്‍ എമാരുടെ ഹ!ര്‍ജി ഡിവിഷന്‍ ബെഞ്ച് ഫയലില്‍ സ്വീകരിക്കാതെ ഉത്തരവിനായി മാറ്റി. അന്വേഷണം തുടങ്ങിയിട്ടല്ലേ ഉള്ളൂ എന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് പൊതു താല്‍പര്യ ഹര്‍ജി നിലനില്‍ക്കില്ലെന്നും വാക്കാല്‍ പറഞ്ഞു. ഈ ഹര്‍ജി തള്ളാന്‍ തന്നെയാണ് സാധ്യത. കാരണം ഐസക് ഒരു പൊതു വിഷയമല്ല. കിഫ് ബിയും ഒരു പൊതു വിഷയമല്ല ഇതാണ് സാഹചര്യമെന്നിരിക്കെ എന്താണ് പൊതു കാര്യമെന്ന ചോദ്യം ഉന്നയിച്ചിരിക്കുകയാണ് ചീഫ് ജസ്റ്റിസ്. കിഫ്ബി മസാല ബോണ്ട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തന്നോട് വ്യക്തിപരമായ വിവരങ്ങള്‍ തേടിയെന്ന് ഡോ. തോമസ് ഐസക് പറഞ്ഞു. ഫോട്ടോ, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, കുടുംബങ്ങളുടെയടക്കം ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, സ്വത്തുവിവരം, വിദേശായാത്രാ വിവരം, ഡയറക്ടര്‍ ആയി ഇരിക്കുന്ന കമ്പനികളുടെ ആസ്തി, മസാല ബോണ്ട് ഇഷ്യ ചെയ്ത കിഫ്ബിയിലെ റോള്‍ തുടങ്ങി 13 കാര്യങ്ങള്‍ ഇഡി തേടിയെന്നും ഐസക് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. വിവരങ്ങള്‍ ആവശ്യപ്പെട്ട ഇഡി, എന്തിനാണ് ഇത്രയും വിവരങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് വ്യക്തമാക്കിയില്ലെന്നും അദ്ദേഹം ആരോപിച്ചു.
കിഫ്ബിയുടെ എക്‌സ് ഓഫിഷ്യോ മെംബര്‍ ആയതു കൊണ്ട് മാത്രം ചോദ്യം ചെയ്യാനോ വ്യക്തിപരമായ വിവരങ്ങള്‍ ആവശ്യപ്പെടാനോ ആകില്ലെന്ന് ഐസകിന്റെ അഭിഭാഷകന്‍ വാദിച്ചു. ഫെമ ലംഘനമെന്ന പേരിലുള്ള ഇഡി നടപടി നിയമവിരുദ്ധമാണെന്നും അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഒരു അന്വേഷണ ഏജന്‍സി നമ്മളുമായി ബന്ധപ്പെട്ട ഏതെങ്കിലുമൊരു കാര്യത്തെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടാല്‍ അത് കൊടുക്കാന്‍ ബാധ്യതയില്ലേ എന്ന് ചില ശുദ്ധാത്മാക്കള്‍ ചോദിക്കുന്നതെന്നാണ് ഐസക്ക് പറയുന്നത്.ഏതു കാര്യത്തെക്കുറിച്ചും വിശദീകരണം കൊടുക്കാം. പക്ഷേ, ആദ്യം എന്തുകൊണ്ട് തന്നോട് ഇത് ആവശ്യപ്പെടുന്നുവെന്നു പറയണം. രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പാസ്‌പോര്‍ട്ട്, ആധാര്‍, പാന്‍കാര്‍ഡ്, ഐസക്കിന്റെ പേരിലും കുടുംബാംഗങ്ങളുടെ പേരിലും നാട്ടിലും വിദേശത്തുമുള്ള കഴിഞ്ഞ 10 വര്‍ഷത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്‌സ്, ഐസക്കിന്റെയും
കുടുംബാംഗങ്ങളുടെയും ഇന്ത്യയിലെയും വിദേശത്തെയും സ്ഥാവര ജംഗമ സ്വത്തുക്കളുടെ രേഖകള്‍, ഐസക്ക് ഡയറക്ടറായിരിക്കുന്ന എല്ലാ കമ്പനികളുടെയും ആസ്തി വിവരങ്ങളും വാര്‍ഷിക സ്റ്റേറ്റ്‌മെന്റും ഡോക്യുമെന്റ്‌സും ഇ ഡി.ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യക്ക് അകത്തും പുറത്തും കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വാങ്ങിയ/വിറ്റ സ്വത്തുക്കളുടെ വിവരവും ചോദിച്ചിട്ടുണ്ട്. ഐസക്ക് ഡയറക്ടറോ പാര്‍ട്ണറോ ഉടമസ്ഥനോ ആയിട്ടുള്ള കമ്പനികള്‍ സംബന്ധിച്ച നാനാവിധ വിശദാംശങ്ങളും കഴിഞ്ഞ പത്ത് വര്‍ഷത്തെ ഐടി റിട്ടേണും ആവശ്യപ്പെട്ടിട്ടുണ്ട്. ഐസക് ഡയറക്ടറോ പാര്‍ട്ണറോ ആയിരുന്നിട്ടുള്ള എല്ലാ കമ്പനികളുടെയും വാര്‍ഷിക ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ നടത്തിയിട്ടുള്ള വിദേശ യാത്രകള്‍, അതിന്റെ ഉദ്ദേശം, അവയില്‍ നിന്നും ഉണ്ടാക്കിയിട്ടുള്ള വരുമാനം. ഐസക് ഡയറക്ടര്‍ ആയ കമ്പനികള്‍ക്ക് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഉണ്ടായിട്ടുള്ള വിദേശ വരുമാനം സംബന്ധിച്ച ബാങ്ക് അക്കൗണ്ടുകള്‍, രേഖകള്‍ തുടങ്ങിയവയുടെ വിശദാംശങ്ങളും ചോദിച്ചിട്ടുണ്ട്.
മസാല ബോണ്ട് ഇഷ്യൂ ചെയ്തതില്‍ കിഫ്ബിയിലെ ഐസക്കിന്റെ റോളും ഇ.ഡി.ആവശ്യപ്പെട്ടു. അതായത് ഐസക്കിനെ കുറിച്ച് ഇ.ഡിക്ക് അടിമുടി സംശയമുണ്ട് എന്നര്‍ത്ഥം.. സംശയം തോന്നിയാല്‍ വിടുന്ന പാര്‍ട്ടിയല്ല ഇ.ഡി. അത് എന്തു തന്നെയായാലും തന്റെ തടി രക്ഷിക്കണമെന്ന് മാത്രമാണ് പിണറായി വിജയന്‍ ചിന്തിക്കുന്നത്.
https://www.facebook.com/Malayalivartha






















