അധ്യാപക ജോലി വാഗ്‌ദാനം; തട്ടിക്കൂട്ട് സ്‌കൂളിന്റെ മറവിൽ ചെയ്ത് കൂട്ടിയത് കണ്ടോ?

സമൂഹ മാധ്യമങ്ങൾ മുഖേന യുവാവിന്റെ തട്ടിപ്പ്. അധ്യാപകരെ ആവശ്യമുണ്ടെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ തട്ടിപ്പുവീരനാണ് അറസ്റ്റിലായത്. കേസിൽ കണ്ണൂർ തലശ്ശേരി പാനൂർ പൂക്കം സ്വദേശി നൗഫൽ ഹമീദിനെ ആണ് വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തത്.
എന്നാൽ കൂടുതലായും വനിതകളാണ് ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുള്ളതെന്നാണ് റിപ്പോർട്ട്. പലതവണ ഇല്ലാത്ത തസ്തികകളിലേക്ക് ഒഴിവുണ്ടെന്നു പറഞ്ഞ് ഇയാൾ ലക്ഷങ്ങള്‍ തട്ടിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. മാത്രമല്ല അൺ എയ്ഡഡ് വിഭാഗത്തിൽ വിവിധ പേരുകളിൽ പ്രൈമറി-പ്രീ പ്രൈമറി സ്‌കൂളുകളിലേക്കെന്നും പറഞ്ഞു വഞ്ചിച്ചാണ് ഇയാൾ പണം വാങ്ങി അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നത്.
അതേസമയം ഒഴിഞ്ഞ കെട്ടിടങ്ങൾ വാടകക്കെടുക്കാൻ ധാരണയുണ്ടാക്കുകയും, തുടർന്ന് അവിടെ സ്‌കൂൾ സംബന്ധിയായ ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിക്കുകയും സോഷ്യൽ മീഡിയയിൽ അധ്യാപകരെ ആവശ്യമുണ്ടെന്ന വാർത്ത പ്രചരിപ്പിക്കുകയും ചെയ്താണ് ഇയാൾ ഉദ്യോഗാർത്ഥികളെ വലയിലാക്കുന്നത്.
https://www.facebook.com/Malayalivartha


























