സങ്കടം അടക്കാനാവാതെ .... ചാത്തമംഗലത്ത് റബ്ബര്‍ ഉത്പന്നങ്ങളുണ്ടാക്കുന്ന യന്ത്രത്തില്‍ ഷാള്‍ കുടുങ്ങി യുവതിയ്ക്ക് ദാരുണാന്ത്യം

ചാത്തമംഗലത്ത് റബ്ബര്‍ ഉത്പന്നങ്ങളുണ്ടാക്കുന്ന യന്ത്രത്തില്‍ ഷാള്‍ കുടുങ്ങി യുവതിയ്ക്ക് ദാരുണാന്ത്യം. കട്ടാങ്ങല്‍ പേട്ടുംതടായില്‍ ജിഷ (38) യാണ് മരിച്ചത്.
കമ്പനിമുക്ക് മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ വ്യാഴാഴ്ച പകല്‍ പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന യന്ത്രത്തില്‍ ഷാള്‍ കുടുങ്ങിയതോടെ ഇവരുടെ കഴുത്ത് മുറുകിപ്പോയി.
ഉടന്‍ തന്നെ മണാശ്ശേരിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില വഷളായതിനെത്തുടര്‍ന്ന് പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രാത്രി പത്തുമണിയോടെയാണ് ജീവന്‍ നഷ്ടമായി.
https://www.facebook.com/Malayalivartha



























