വീണ്ടും വിവാദ പരാമർശവുമായി കെ.ടി ജലീൽ; കണ്ണുരുട്ടി കേന്ദ്രം; സർക്കാർ രാജി ആവശ്യപ്പെടണമെന്ന് വി.മുരളീധരന്‍

ജമ്മു കശ്മീരിനെക്കുറിച്ചുള്ള കെ.ടി.ജലീലിന്‍റെ ആസാദ് കശ്മീർ പരാമർശം കേരളത്തിൽ വലിയ ചർച്ചയ്‌ക്കാണ് ഇടവെച്ചത്. എന്നാൽ ഈ വിവാദത്തിനു പിന്നാലെ തന്റെ പ്രസ്താവനയെ ന്യായീകരിച്ച് കെടി ജലീല്‍ വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ്. ''ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍ ആസാദ് കശ്മീര്‍ എന്നെഴുതിയാല്‍ അതിന്റെ അര്‍ഥം മാനസ്സിലാകാത്തവരോട് സഹതാപം മാത്രമാണെന്നാണ് കെ.ടി ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.''
അതേസമയം ഇതിനു പിന്നാലെ കശ്മീരില്‍ വിഘടനവാദികള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യമാണ് ജലീല്‍ ഉയര്‍ത്തിയതെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ വിമർശിച്ചു. കൂടാതെ വിഘടനവാദികളുടെ മുദ്രാവാക്യം ഏറ്റെടുത്തതിനെ തുടർന്ന് കെ.ടി ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മാത്രമല്ല കശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകം എന്നത് രാജ്യത്തിന്റെ പ്രഖ്യാപിത നയമാണെന്നും, ആസാദ് കശ്മീര്‍ എന്ന ജലീലിന്റെ പ്രസ്താവന രാജ്യദ്രോഹമാണെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം തന്നെ ജലീലിന്റെ രാജി സര്‍ക്കാര്‍ ആവശ്യപ്പെടണമെന്നും രാജ്യദ്രോഹ കുറ്റം ചെയ്തയാള്‍ നിയമസഭയില്‍ തുടരുന്നത് നാടിന് അപമാനമാണെന്നും മുരളീധരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























