എല്ലാ കാലാവസ്ഥയിലും സര്‍വീസ് നടത്താം... സിഎസ്എല്‍ നിര്‍മിക്കുന്ന യാത്രാക്കപ്പലായ 'അടല്‍' നീറ്റിലിറക്കി...

എല്ലാ കാലാവസ്ഥയിലും സര്‍വീസ് നടത്താം... സിഎസ്എല്‍ നിര്‍മിക്കുന്ന യാത്രാക്കപ്പലായ 'അടല്‍' നീറ്റിലിറക്കി... . ആന്‍ഡമാന്‍, നിക്കോബര്‍ ഭരണനേതൃത്വത്തിന് കൊച്ചി കപ്പല്‍ശാല (സിഎസ്എല്‍) നിര്‍മിക്കുന്ന യാത്രാക്കപ്പലായ 'അടല്‍' നീറ്റിലിറക്കി.
കപ്പല്‍ശാലയില്‍ നടന്ന ചടങ്ങില്‍ എന്‍എപിഒഎല്‍ ശാസ്ത്രജ്ഞ കെ രമീതയാണ് നീറ്റിലിറക്കിയത്. സിഎസ്എല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മധു എസ് നായരുടെ ഭാര്യയാണ് രമീത. 1200 യാത്രക്കാരെയും 1000 ടണ്‍ കാര്‍?ഗോയും വഹിക്കാന്‍ ശേഷിയും ആധുനിക സംവിധാനങ്ങളുമുണ്ട്.
157 മീറ്ററാണ് നീളം. യന്ത്രങ്ങളും താമസസൗകര്യങ്ങളും പൂര്‍ണമായും സജ്ജമാക്കി ഉടന്‍ കപ്പല്‍ കൈമാറുമെന്ന് സിഎസ്എല്‍ .
" f
https://www.facebook.com/Malayalivartha


























