യുവതിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തോട് ലൈംഗിക വൈകൃതങ്ങള്‍ തുടര്‍ന്നു... യുവതിയുടെ സ്‌കൂട്ടറിന്റെ ടയര്‍ പഞ്ചറാക്കിയ പ്രതികള്‍, സഹായിക്കാനെന്ന വ്യാജേന കൂടെക്കൂടി ലോറി പാളയത്തിലെത്തിച്ച് ക്രൂരമായ പീഡനം; വനിത ഡോക്ടറുടെ കൊലപാതകത്തിൽ മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍!!

തെലങ്കാനയില്‍ ഷംഷാബാദില്‍ വനിതാ വെറ്ററിനറി ഡോക്ടര്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത് വൈകിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സബ് ഇന്‍സ്‌പെക്ടര്‍ എം രവി ഹെഡ് കോണ്‍സ്റ്റബിള്‍ പി വേണു ഗോപാല്‍ റെഡ്ഡി, എ സത്യനാരായണ ഗൗഡ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ നാലു പ്രതികളെ കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരിക്കുന്ന ഷഡ്‌നാഗര്‍ പോലീസ് സ്‌റ്റേഷനു മുന്നില്‍ നൂറു കണക്കിന് പേരാണ് പ്രതിഷേധവുമായി തടിച്ചു കൂടിയിരിക്കുന്നത്.
കേസില്‍ അതിവേഗം വിചാരണ നടത്തണമെന്ന ആവശ്യവുമായി ഹൈദരാബാദ് നഗരത്തില്‍ വന്‍ പ്രതിഷേധം അലയടിക്കുന്നുണ്ട്. 26 കാരിയായ വനിതാ വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ഹൈദരാബാദിനു സമീപം വ്യാഴാഴ്ച രാവിലെയാണ് കണ്ടെത്തിയത്. കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷമാണ് യുവതിയുടെ മൃതദേഹം സംഘം കത്തിച്ചത്. അതിക്രൂര കൊലപാതകം പുറത്തായതിനു പിന്നാലെ പ്രതിഷേധം ആഞ്ഞടിക്കുകയായിരുന്നു. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടാണ് യുവതിയുടെ കുടുംബവും വനിതാ സംഘടനകളും പ്രതിഷേധം ഉയര്‍ത്തുന്നത്. സംഭവത്തില്‍ മുഖ്യപ്രതിയായ ട്രക്ക് ഡ്രൈവറും ക്ലീനേഴ്‌സും അറസ്റ്റിലായിട്ടുണ്ട്. ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ കേസിന്റെ വിചാരണ നടത്തുമെന്നാണ് വിവരം.
അതേസമയം യുവതിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തോട് ലൈംഗിക വൈകൃതങ്ങള്‍ തുടര്‍ന്നു എന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. യുവതിയെ കൊലപ്പെടുത്തിയ ശേഷവും ലോറിക്കുള്ളില്‍ കയറ്റി ഇവര്‍ ലൈംഗിക വൈകൃതങ്ങള്‍ തുടര്‍ന്നുവെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപേക്ഷിക്കാനുള്ള സ്ഥലം അന്വേഷിച്ച് ലോറിയില്‍ മൃതദേഹവുമായി ഹൈവേയില്‍ കറങ്ങിയ ഇവര്‍, മുഖം തിരിച്ചറിയാതിരിക്കാനാണ് യുവതിയെ കത്തിച്ചതെന്നും പൊലീസ് വ്യക്തമാക്കി.കഴുത്തു ഞെരിച്ച് കൊന്നതിന് ശേഷം വീണ്ടും ലോറിയില്‍ കയറ്റി മൃതദേഹത്തോട് ലൈംഗിക വൈകൃതങ്ങള്‍ കാട്ടിയെന്നും ഇതും ഏറെ നേരം നീണ്ടുവെന്നും പൊലീസ് പറയുന്നു.ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. യുവതിയുടെ സ്‌കൂട്ടറിന്റെ ടയര്‍ പഞ്ചറാക്കിയ പ്രതികള്‍, സഹായിക്കാനെന്ന വ്യാജേന കൂടെക്കൂടി ലോറി പാളയത്തിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























