വിജയകരമായ അനൗദ്യോഗിക ഉച്ചകോടിക്ക് ശേഷം മോഡി ഇന്ത്യയിലേക്ക് ; ദോക്‌ലാം തർക്കം ചർച്ചയിലൂടെ പരിഹരിച്ചു

ദ്വിദിന ചൈന സന്ദര്‍ശനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക്. ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങ്ങുമായി നടത്തിയ വിജയകരമായ അനൗദ്യോഗിക ഉച്ചകോടിക്ക് ശേഷമാണ് മോദി ഇന്ത്യയിലേക്ക് തിരിച്ചത്. ഇന്ത്യയും ചൈനയും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്ന ദോക്‌ലാം വിഷയത്തില്‍ പരിഹാരം കാണുവാന്‍ സാധിച്ചു എന്നത് വളരെ പ്രാധാന്യമുള്ള വിഷയമാണ്.
ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിംഗിനൊപ്പം എത്തിയ മോദിയ്ക്ക് 1982ലെ ബോളിവുഡ് ഗാനമായ 'തു തു ഹെ വാഹി ദില്‍ നെ ജിസെ അപ്ന കഹാ' എന്ന ഗാനം വാദ്യോപകരണത്തിലൂടെ ചൈനീസ് കലാകാരന്മാര്‍ വായിച്ചു കേള്‍പ്പിച്ചു.
ചൈനയിലെത്തിയ മോദിയെ ഈസ്റ്റ് ലേക്ക് ഗസ്റ്റ്ഹൗസിലായിരുന്നു ഷി സ്വാഗതം ചെയ്തത്. രണ്ടാം ദിനത്തില്‍ ഈസ്റ്റ് ലെയ്ക്ക് തീരത്തെ പൂന്തോട്ട കാഴ്ചകള്‍ ഷി മോദിക്കു കാണിച്ചുകൊടുത്തു. തുടര്‍ന്ന് ഇരുവരും തടാകത്തിലൂടെ ഹൗസ് ബോട്ട് യാത്ര നടത്തി. ഇവിടെ വെച്ചായിരുന്നു ചായ് പേ ചര്‍ച്ച. ചൈനീസ് പ്രസിഡന്റിന്റെ ഉച്ചവിരുന്നിന് ശേഷമാണ് മോദി ഇന്ത്യയിലേക്കു തിരിച്ചത്.
ഇരുപക്ഷത്തുനിന്നും ആറംഗ ഉദ്യോഗസ്ഥ സംഘം ഉള്‍പ്പെട്ട ചര്‍ച്ചയുമുണ്ടായി. 2019ല്‍ ഡല്‍ഹിയില്‍ ഉച്ചകോടി നടത്താന്‍ ഷിയെ ക്ഷണിച്ചു. ഷാങ്ഹായ് സഹകരണ സംഘടന (എസ്!സിഒ) ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജൂണില്‍ അദ്ദേഹം വീണ്ടും ചൈനയിലെത്തും. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്ന ദോക്‌ലാം വിഷയത്തില്‍ പരിഹാരം കാണുവാന്‍ സാധിച്ചു എന്നത് വളരെ പ്രാധാന്യമുള്ള വിഷയമാണ്.
അതിര്‍ത്തിയില്‍ സമാധാനം ഉറപ്പുവരുത്തുവാനും ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ധാരണയായിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തമാക്കാനും ഭീകരവാദത്തിനെതിരായി ഒന്നിച്ച് പോരാടാനും നരേന്ദ്ര മോദി ഷി ചിന്‍പിംഗ് അനൗപചാരിക ഉച്ചകോടിയില്‍ തീരുമാനിച്ചു.
https://www.facebook.com/Malayalivartha

























