Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ രൂക്ഷമായ വിമര്‍ശന ശരങ്ങള്‍...കൊല്ലം സഖാക്കൾക്ക് കാര്യം പിടികിട്ടി..എം വി ഗോവിന്ദനിട്ടും പാർട്ടിയിൽ കൊട്ട്..


ഇരട്ടക്കൊലപാതക കേസ്..പ്രതിയായ അനില ബേബിയുടെ മാനസികാരോഗ്യ നിലയെക്കുറിച്ച് പ്രതിഭാഗം അഭിഭാഷകൻ..കേസിന്റെ വിചാരണ നടപടികൾ കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു..


പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ..പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്..


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും

ഇന്ത്യയുടെ ചരിത്രത്തിന്റെ ഭാഗമായ ചെങ്കോട്ട ഡാല്‍മിയ ഗ്രൂപ്പിന് കൈമാറി; കേന്ദ്ര സര്‍ക്കാര്‍ കൈമാറ്റം 25 കോടിക്ക്

28 APRIL 2018 05:59 PM IST
മലയാളി വാര്‍ത്ത

More Stories...

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്

പൈതൃകങ്ങള്‍ ദത്തെടുക്കാനും സംരക്ഷിക്കാനും ഉദ്ദേശിച്ചുള്ള അഡോപ്റ്റ് എ ഹെറിറ്റേജ് എന്ന പദ്ധതിയുടെ ഭാഗമായാണ് ചെങ്കോട്ട ഇപ്പോള്‍ ഡാല്‍മിയ ഗ്രൂപ്പ് സ്വന്തമാക്കിയിട്ടുള്ളത്. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ നിര്‍മ്മിച്ചതാണ് ഇന്ട്യന്‍ ചരിത്രത്തിന്റെ ഭാഗമായ ചെങ്കോട്ട. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ പൈതൃക സ്മാരമായി കണക്കാക്കുന്ന കോട്ടയാണിത്. ചെങ്കോട്ടയുടെ സംരക്ഷണ നിയന്ത്രണാവകാശമാണ് ഡാല്‍മിയ ഗ്രൂപ്പ് സ്വന്തമാക്കിയത്. ഇന്‍ഡിഗോ എയര്‍ലൈന്‍സിനേയും ജിഎംആര്‍ ഗ്രൂപ്പിനേയും കരാറില്‍ പിന്തള്ളിയാണ് ഡാല്‍മിയ ഗ്രൂപ്പിന്റെ നേട്ടം.

25 കോടി രൂപയ്ക്കാണ് കൈമാറ്റം. ഡാല്‍മിയ ഭാരത് ലിമിറ്റഡും ടൂറിസം, സാംസ്‌കാരിക മന്ത്രാലയവുമാണ് ധാരണാപത്രം ഒപ്പുവച്ചിരിക്കുന്നത്. ഇത്തരത്തില്‍ കൈമാറുന്നത് കെട്ടിടത്തിന്റെ സംരക്ഷണം ഉദ്ദേശിച്ചാണെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. എന്നാല്‍ വാണിജ്യ താല്‍പര്യത്തോടെ ദത്തെടുക്കുന്ന സ്ഥാപനത്തിന് ഈ പൈതൃക മന്ദിരങ്ങള്‍ ഉപയോഗിക്കാനാകും. ഇതിന് അവസരം നല്‍കുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

ആഗ്രയില്‍ നിന്ന് ഡല്‍യിലേക്ക് രാജ്യ തലസ്ഥാനം മാറ്റുന്നതിനനുബന്ധിച്ചാണ് ചെങ്കോട്ട നിര്‍മ്മിക്കപ്പെട്ടത്. സ്വാതന്ത്ര ദിനത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് മുന്നോടിയായി സുരക്ഷാ നടപടികള്‍ക്കായി ഡാല്‍മിയ ജൂലൈയില്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് ചെങ്കോട്ട കൈമാറണമെന്ന വ്യവസ്ഥയുണ്ടെങ്കിലും മറ്റ് സന്ദര്‍ഭങ്ങളില്‍ ഇത് വാണിജ്യ താല്‍പര്യങ്ങള്‍ക്കായി ഏറ്റെടുക്കുന്ന സ്ഥാപനത്തിന് ഉപയോഗിക്കാനാകും. ഇത് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിഷേധം ഉയര്‍ത്തുന്നത്.

എന്നാല്‍, ഡാല്‍മിയ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ മെയ് 23 മുതല്‍ തുടങ്ങുമെന്നാണ് പുറത്തവരുന്ന റിപ്പോര്‍ട്ടുകള്‍. ടൂറിസ്റ്റുകളെ മാത്രമല്ല സാധാരണക്കാരെയും ആകര്‍ഷിക്കുന്ന രീതിയിലുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ ചെങ്കോട്ടയില്‍ നടപ്പാക്കുമെന്ന് ഡാല്‍മിയ ഗ്രൂപ്പ് വ്യക്തമാക്കി. സ്വാതന്ത്രദിനത്തില്‍ പ്രത്യേക രീതിയിലുള്ള ദീപാലങ്കാരം ഒരുക്കുമെന്നും അവര്‍ അറിയിച്ചു. 

അഡോപ്റ്റ് എ ഹെറിറ്റേജ് പദ്ധതി പ്രകാരം താജ്മഹല്‍ അടക്കം രാജ്യത്തെ 100 ചരിത്ര സ്മാരകങ്ങളും പൈതൃക ഗ്രാമങ്ങളും സ്വകാര്യ കമ്പനികളുടെ നിയന്ത്രണത്തിലേക്ക് എത്തുന്ന സ്ഥിതിയാണ് ഉണ്ടാകുന്നത്.

ചെങ്കോട്ടയുടെ അഞ്ചുവര്‍ഷത്തെ സംരക്ഷണ നടത്തിപ്പാണ് ഡാല്‍മിയ ഏറ്റെടുത്തിരിക്കുന്നത്. ഈ തീരുമാനം ബിജെപി സര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കഴിഞ്ഞവര്‍ഷമാണ് രാഷ്ട്രപതി അഡോപ്റ്റ് എ ഹെറിറ്റേജ് എന്ന കേന്ദ്രപദ്ധതിയുടെ പ്രഖ്യാപനം നിര്‍വഹിച്ചത്. ചെങ്കോട്ടയില്‍ കുടിവെള്ള കിയോസ്‌കുകള്‍, ബെഞ്ചുകള്‍ തുടങ്ങിയവ സ്ഥാപിക്കുന്നത് ഡാല്‍മിയ ആകും.

ഇവിടെ വാണിജ്യപരമായി ഏര്‍പ്പെടുത്തുന്ന സൗകര്യങ്ങള്‍ക്ക് ഇനി കമ്പനിയാവും തുക നിശ്ചയിക്കുന്നതും ഈടാക്കുന്നതും. പൈതൃക സ്ഥാപനങ്ങളെ സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതുന്ന നടപടിയാണ് ഇതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അതേസമയം, ഇവയുടെ നല്ല രീതിയിലുള്ള സംരക്ഷണമാണ് ഉദ്ദേശിക്കുന്നതെന്നാണ് കേന്ദ്ര നിലപാട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KOLLAM CPIM കൊല്ലത്തുള്ളവര്‍ക്ക് കാര്യം പിടികിട്ടി;  (10 minutes ago)

ക്രിസ്മസിന് ലാലേട്ടൻ വരുന്നു; മോഹൻലാൽ - തരുൺ മൂർത്തി ചിത്രം 'അതിമനോഹരം' റിലീസ് തീയതി പുറത്ത്!  (14 minutes ago)

Anila-baby-നിർണായക വഴിത്തിരിവ്;  (16 minutes ago)

ഗവർണർ YES പറഞ്ഞാൽ അടുത്ത മണിക്കൂറിൽ EX മന്ത്രിയുടെ അറസ്റ്റ് ഉടന്‍ പിണറായി കൈമലർത്തി  (1 hour ago)

മരിച്ചുപോയവരെ വെറുതെ വിടടോ..! സുഹൈലിന്റെ സെബി വക്കീലിനെ കുടഞ്ഞ് കോടതി കോടതി മുറിയിൽ നടന്നത്  (1 hour ago)

പിണറായിയുടെ സിദ്ധാര്‍ത്ഥ് വക്കീലിന്റെ കുരുട്ടുബുദ്ധി EX മുഖ്യമന്ത്രിയെ ഉടൻ ICU-ൽ കയറ്റും 23 ന് അറസ്റ്റ് നടന്നാലും ട്വിസ്റ്റ്  (1 hour ago)

ലക്ഷങ്ങൾ ശബളം..! 2 ദിവസമായി പുറത്ത് ഇറങ്ങിയില്ല..! ഫ്ലാറ്റ് കൂട്ട മരണം...! അസ്‍ലമിനും ഫർസാനക്കും സംഭവിച്ചത്  (1 hour ago)

ഉമ്മൻ ചാണ്ടിയുടെ കരുത്തിൽ കോൺഗ്രസിൽ പുതുച്ചേരി: നയിക്കാൻ കുഴൽനാടൻ: ചാണ്ടി ഉമ്മനും നായക സ്ഥാനത്തേക്ക്  (2 hours ago)

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (2 hours ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (2 hours ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (3 hours ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (4 hours ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (4 hours ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (4 hours ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends