മോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍: ആര്‍എസ്എസ് ബി.ജെ.പി അച്ചുതണ്ട് ജനാധിപത്യ ഇന്ത്യയെ നശിപ്പിച്ചെന്ന് രാഹുല്‍

കോണ്‍ഗ്രസിന്റെ ജനാക്രോശ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ ശക്തമായി ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്ത് ആര്‍.എസ്.എസ് ബി.ജെ.പി അച്ചുതണ്ട് ജനാധിപത്യത്തിന്റെ കടക്കല്‍ കോടാലി വക്കുമ്‌ബോള്‍ നരേന്ദ്ര മോദി നിശബ്ദനായി നോക്കിനില്‍ക്കയാണെന്ന് രാഹുല്‍ വിമര്‍ശിച്ചു.
മോദി ഒരു അജന്‍ഡയുമില്ലാതെ ചൈനയില്‍ പോയി ചൈനീസ് പ്രസിഡന്റിനൊപ്പം ചായ കുടിച്ചു മടങ്ങിയെത്തിയിരിക്കുകയാണ്. തന്റെ പ്രസംഗങ്ങളില്‍ നുണയല്ലാത്തതൊന്നും അദ്ദേഹം പറയുന്നില്ല. ചൈനയിലേക്ക് പോയപ്പോള്‍ ദോക്‌ലാമിനെ കുറിച്ച് മോദി മിണ്ടിയില്ല. എന്ത് തരം പ്രധാനമന്തിയാണ് മോദിയെന്ന് രാഹുല്‍ ചോദിച്ചു.
ന്യൂഡല്‍ഹിയിലെ രാംലീലാ മൈതാനത്ത് കോണ്‍ഗ്രസിന്റെ ജനാക്രോശ് റാലിയെ അഭിസംബോധന ചെയ്ത രാഹുല്‍ ഗാന്ധി ഇനിയുള്ള സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലും 2019ലെ പൊതുതെരഞ്ഞെടുപ്പിലും ജയം കോണ്‍ഗ്രസിനായിരിക്കുമെന്നും പ്രഖ്യാപിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷ പദമേറ്റെടുത്ത ശേഷം രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന ഡല്‍ഹിയിലെ ആദ്യ പൊതു പരിപാടിയാണ് ജനാക്രോശ് റാലി. ഇനി നടക്കാനിരിക്കുന്ന കര്‍ണാടക, രാജസ്ഥാന്‍, മധ്യപ്രദേശ്,ഛത്തീസ്ഗഢ് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലും 2019ലെ പൊതുതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനായിരിക്കും ജയമെന്ന് ആവേശഭരിതരായ പ്രവര്‍ത്തകരെ നോക്കി രാഹുല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























