പോലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്മെന്റിൽ ജാതി വിവേചനം; ദളിത് വിദ്യാര്‍ഥികളുടെ നെഞ്ചത്ത് ജാതി തരംതിരിച്ച് എഴുതിയുള്ള പരിശോധന വിവാദമാകുന്നു

മധ്യപ്രദേശില്‍ പോലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്മെന്റിൽ ജാതി വിവേചനം നടന്നതായി റിപ്പോർട്ടുകൾ. വൈദ്യ പരിശോധനയ്‌ക്കെത്തിയ ഉദ്യോഗാർത്ഥികളുടെ നെഞ്ചിൽ ജാതി മുദ്രകുത്തി. അതേസമയം വൈദ്യപരിശോധനയിൽ സുതാര്യത ഉറപ്പു വരുത്തുകയാണ് ലക്ഷ്യമെന്നാണ് സംസ്ഥാന പോലീസ് മേധാവിയുടെ പ്രതികരണം.
ദളിത് വിദ്യാര്‍ഥികളുടെ നെഞ്ചത്ത് എസ്‌സി, എസ്ടി, ഒബിസി എന്നിങ്ങനെ ജാതി തരംതിരിച്ചെഴുതിയാണ് പരിശോധന നടത്തിയത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മധ്യപ്രദേശിലെ ധര്‍ എന്ന സ്ഥലത്തെ ജില്ലാ ആശുപത്രിയിലാണ് സംഭവം.
സംഭവത്തില്‍ നടപടി എടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ് സൂപ്രണ്ട് ബീരേന്ദ്ര സിങ് പറഞ്ഞു. ജാതി അടയാളപ്പെടുത്താൻ നിർദ്ദേശമൊന്നും നൽകിയിട്ടില്ലെന്നും ഇത് വളരെ ഗുരുതരമായ പ്രശ്‌നമാണെന്നും അന്വേഷണം പ്രഖ്യാപിച്ചു കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha

























