ഇന്ത്യയും പാകിസ്ഥാനും സംയുക്ത സൈനികാഭ്യാസത്തിന് ഒരുങ്ങുന്നു

ഇന്ത്യയും പാകിസ്ഥാനും സംയുക്ത സൈനികാഭ്യാസത്തിന് ഒരുങ്ങുന്നു. റഷ്യയില്‍ വരുന്ന സെപ്റ്റംബറില്‍ നടക്കുന്ന ബഹുരാഷ്ട്ര സൈനികാഭ്യാസത്തിലാണ് ഇരു രാജ്യങ്ങളും ഒരുമിച്ച് പങ്കെടുക്കുന്നത്. ഇന്ത്യയ്ക്കും പാകിസ്ഥാനും പുറമെ ചൈനയും റഷ്യയും മറ്റ് ചില രാജ്യങ്ങളും സൈനികാഭ്യാസത്തില്‍ പങ്കെടുക്കും. അമേരിക്കയുടെ നാറ്റോ സഖ്യത്തിന് ബദലായി നൈയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഷാങ്ഹായി സഹകരണ സഖ്യമാണ് സൈനികാഭ്യാസത്തിന് പിന്നില്‍.
ഭീകര വിരുദ്ധ സൈനിക നടപടികളുടെ അഭ്യാസ പ്രകടനമാണ് റഷ്യയില്‍ നടക്കുക. ഷാങ്ഹായി സഹകരണ സഖ്യത്തിലെ എല്ലാ അംഗരാജ്യങ്ങളും റഷ്യയിലെ ഉറാല്‍ മലനിരകളില്‍ നടക്കുന്ന സൈനികാഭ്യാസത്തില്‍ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി കഴിഞ്ഞയാഴ്ച ബീജിംഗില്‍ നടന്ന എസ്.സി.ഒ പ്രതിരോധ മന്ത്രിമാരുടെ യോഗത്തില്‍ ഇന്ത്യ സൈനികാഭ്യാസത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു.
2001ല്‍ ചൈനയില്‍ നടന്ന സമ്മേളനത്തില്‍ വച്ചാണ് എസ്.സി.ഒ രൂപീകരിച്ചത്. ചൈന, റഷ്യ, കിര്‍ഗിസ്ഥാന്‍, കസാഖ്സ്ഥാന്‍, തജികിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് ആദ്യഘട്ടത്തില്‍ അംഗങ്ങളായിരുന്നത്. 2005ല്‍ നിരീക്ഷക പദവി ഉണ്ടായിരുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കും കഴിഞ്ഞ വര്‍ഷം പൂര്‍ണ അംഗത്വം ലഭിച്ചു.
https://www.facebook.com/Malayalivartha

























