മൈസൂരില്‍ മരം കടപുഴകി വീണ് മൂന്ന് പേര്‍ മരിച്ചു, രണ്ട് പേര്‍ മലയാളികള്‍, നിരവധി പേര്‍ക്ക് പരിക്കേറ്റു, മഴയും കാറ്റും കാരണം വൃന്ദാവന്‍ ഗാര്‍ഡന്‍ അടച്ചിട്ടു,രക്ഷാപ്രവര്‍ത്തനം നടത്തുന്നതിലും വന്‍വീഴ്ച്ച

മൈസൂര്‍ വൃന്ദാവന്‍ ഗാര്‍ഡനില്‍ മരം കടപുഴകി വീണ് മൂന്ന് പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് പേര്‍ മലയാളികളാണ്. തളിപ്പറമ്പ് സ്വദേശി വിനോദ്, പാലക്കാട് സ്വദേശി ഹിലര്‍ എന്നിവരാണ് മരിച്ചത്. ശക്തമായ കാറ്റിലും മഴയിലുമാണ് അപകടം. മലയാളികളുള്‍പ്പെടെ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
ശക്തമായ മഴയും കാറ്റും കാരണം വൃന്ദാവന്‍ ഗാര്‍ഡന്‍ അടച്ചു. ഗതാഗതക്കുരുക്ക് രക്ഷാപ്രവര്‍ത്തനത്തിനു തടസ്സമായി. മഴയ്‌ക്കൊപ്പം വലിയ ഐസ് കട്ടകള്‍ പതിച്ചും കുറേപ്പേര്‍ക്കു പരുക്കേറ്റുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
രാത്രി ഏഴേകാലോടെയാണ് കനത്ത മഴ തുടങ്ങിയത്. താമസിയാതെ കാറ്റം തുടങ്ങിയ ഈ സമയം വിനോദ സഞ്ചാരികള്‍ സുരക്ഷിത താവളങ്ങളിലേക്ക് മാറി. തൊട്ടടുത്തുള്ള ടോയിലറ്റിന് അടുത്തും മഴയെ ഒഴിവാക്കാന്‍ നിരവധി പേര്‍ കയറി.
മുപ്പത്തിയഞ്ചോളം പേര്‍ മരത്തിന് അടിയിലാണ് നിന്നത്. മരം വീഴാനുള്ള സാധ്യത തിരിച്ചറിഞ്ഞപ്പോള്‍ ഓടിരക്ഷപ്പെടാനും ശ്രമിച്ചു. അതിന് കഴിയാത്തവരാണ് മരത്തിന് അടിയില്‍പ്പെട്ടത്. ഇവിടേക്കാണ് മരം കടപുഴകി വീണത്. പത്ത് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഹിലാലും വിനോദും സംഭവ സ്ഥളത്ത് തന്നെ മരിച്ചു. രാജശേഖര്‍ ആശുപത്രിയിലും. അദ്ദേഹത്തിന്റെ മകനും ഗുരുതര പരിക്കേറ്റു. അത്യാഹിതമുണ്ടായപ്പോള്‍ അത് നേരിടാന്‍ വേണ്ട സംവിധാനവും വൃന്ദാവന്‍ ഗാര്‍ഡിനിലുണ്ടായിരുന്നില്ല.
https://www.facebook.com/Malayalivartha

























