Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

സുപ്രിം കോടതി കൊളീജിയം ഇന്ന്; ജസ്റ്റിസ് കെ എം ജോസഫിനെ ജഡ്ജിയായി ഉയര്‍ത്തണം എന്ന കാര്യത്തില്‍ പരിശോധന നടത്തും

02 MAY 2018 07:36 AM IST
മലയാളി വാര്‍ത്ത

ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രിം കോടതി ജഡ്ജിയായി ഉയര്‍ത്താനുള്ള ശുപാര്‍ശ പുനഃപരിശോധിക്കണം എന്ന കേന്ദ്ര സര്‍ക്കാര്‍ ആവശ്യം ചര്‍ച്ച ചെയ്യാന്‍ സുപ്രിം കോടതി കൊളീജിയം ഇന്ന് യോഗം ചേരും. ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രിം കോടതി ജഡ്ജിയായി നിയമിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് വീണ്ടും കൊളീജിയം ആവശ്യപ്പെട്ടേക്കും.

വസ്തുതകളും കീഴ് വഴക്കങ്ങളും വ്യക്തമാക്കി കേന്ദ്രത്തിന് നല്‍കേണ്ട മറുപടിക്കത്ത് തയ്യാറാക്കുന്ന കാര്യവും കൊളീജിയം ചര്‍ച്ചചെയ്യും. അതേസമയം കൊളീജിയം യോഗത്തില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സ്വീകരിക്കുന്ന നിലപാട് നിര്‍ണ്ണായകമാണ്. സീനിയോറിറ്റി മറികടന്നും മേഖല പ്രാതിനിധ്യം സംബന്ധിച്ച കീഴ്വഴക്കങ്ങള്‍ പരിഗണിക്കാതെയുമാണ് ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്‌ കെഎം ജോസഫിനെ സുപ്രിം കോടതി ജഡ്ജിയായി ഉയര്‍ത്താനുള്ള ശുപാര്‍ശ എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.

ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ചീഫ് ജസ്റ്റിസിന് നല്‍കിയ കത്ത് സുപ്രിം കോടതി കൊളീജിയം ഇന്ന് ചര്‍ച്ച ചെയ്യും. ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമന ശുപാര്‍ശയില്‍ കൊളീജിയം ഉറച്ച്‌ നില്‍ക്കും എന്ന സൂചനയാണ് കൊളീജിയത്തിലെ അംഗമായ ജസ്റ്റിസ് കുര്യന്‍ ജോസഫ് ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയായിരുന്നത്.

സീനിയോറിറ്റി, പ്രാദേശിക പ്രാതിനിധ്യം തുടങ്ങി ജസ്റ്റിസ് ജോസഫിന്റെ നിയമനത്തെ എതിര്‍ത്ത് നിയമമന്ത്രി നല്‍കിയ കത്തിലെ വാദങ്ങള്‍ക്ക് കീഴ്വഴക്കങ്ങളും വസ്തുതകളും ചൂണ്ടിക്കാട്ടി കൊളീജിയം മറുപടി തയാറാക്കുമെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് കുര്യന്‍ ജോസഫ് പ്രകടിപ്പിച്ച അഭിപ്രായം തന്നെയാകും ജസ്റ്റിസ്മാരായ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയി, മദന്‍ ബി ലോക്കൂര്‍ എന്നിവര്‍ കൊളീജിയം യോഗത്തില്‍ പ്രകടിപ്പിക്കുക എന്നാണ് സൂചന.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നിലപാടാകും ഏറെ നിര്‍ണ്ണായകമാകുക. കൊളീജിയത്തിലെ ഭൂരിപക്ഷ അംഗങ്ങളുടെ നിലപാടിന് ഒപ്പം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നില്‍ക്കുമോ, അതോ അദ്ദേഹം വിയോജിപ്പ് രേഖപെടുത്തുമോ എന്ന കാര്യവും വ്യക്തമല്ല. കൊളീജിയം ഒറ്റകെട്ടായി വീണ്ടും ശുപാര്‍ശ ചെയ്താല്‍ നിലവിലെ കോടതി വിധികളുടെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് കെ എം ജോസഫിന്റെ നിയമത്തിന് കേന്ദ്ര സര്‍ക്കാരിന് അംഗീകാരം നല്‍കേണ്ടി വരും എന്നാണ് നിയമ വിദഗ്ദ്ധര്‍ നല്‍കുന്ന സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (12 minutes ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (17 minutes ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (22 minutes ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (27 minutes ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (31 minutes ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (33 minutes ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (38 minutes ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (44 minutes ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (58 minutes ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (1 hour ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (1 hour ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (1 hour ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (1 hour ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം: മുഖ്യപ്രതി സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യപേക്ഷ തള്ളി  (1 hour ago)

Gurugram കമ്പനിയിലേക്ക് അവസാന മെസ്സേജ്..  (1 hour ago)

Malayali Vartha Recommends