ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം ജോസഫിന്റെ സുപ്രീം കോടതി ജഡ്ജി നിയമനം ചര്‍ച്ച ചെയ്യാന്‍ ഇന്ന് കൊളീജിയം ചേരും

ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം ജോസഫിന്റെ സുപ്രീം കോടതി ജഡ്ജി നിയമനം ചര്‍ച്ച ചെയ്യാന്‍ ഇന്ന് കൊളീജിയം വീണ്ടും ചേരും. മുതിര്‍ന്ന അഞ്ചംഗ ജഡ്ജിമാരടങ്ങുന്നതാണ് കൊളീജിയം. നേരത്തെ കൊളീജിയം നല്‍കിയ കെ.എം. ജോസഫിന്റെ നിയന ശിപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചയച്ചിരുന്നു.
അതേസമയം, കെ.എം. ജോസഫിനൊപ്പശെിപാര്‍ശ ചെയ്യപ്പെട്ട ഇന്ദു മല്‍ഹോത്ര സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. കെ.എം. ജോസഫിന്റെ നിയമന ശിപാര്‍ശ തിരിച്ചയച്ച കേന്ദ്ര നടപടിയില്‍ മുതിര്‍ന്ന ജഡ്ജിമാര്‍ രൂക്ഷമായ വിമര്‍ശനം ഉന്നായിച്ച സാഹചര്യത്തിലാണ് കൊളീജിയം ശിപാര്‍ശ വീണ്ടും പരിഗണിക്കുന്നത്.
ജോസഫിന്റെ പേര് വീണ്ടും കൊളീജയം ശിപാര്‍ശ ചെയ്താല്‍ ഇനി നിയമനം വൈകിപ്പിക്കാമെന്നല്ലാതെ തടയാന്‍ സര്‍ക്കാറിനാകില്ല. 2016ല്‍ ഉത്തരാഖണ്ഡ് സര്‍ക്കാറിനെ പിരിച്ചു വജിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി റദ്ദാക്കിയത് ഹൈക്കോടതി ചീഫ് ജസ്റ്റിസായലിരുന്ന കെ.എം ജോസഫായിരുന്നു. ഈ നടപടിയാണ് കേന്ദ്രത്തെ ചൊടിപ്പിച്ചത്
https://www.facebook.com/Malayalivartha

























