സുപ്രീംകോടതിയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് സുപ്രീംകോടി മുന്‍ ചീഫ് ജസ്റ്റീസ് ആര്‍.എം ലോധ

സുപ്രീംകോടതിയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് സുപ്രീംകോടി മുന്‍ ചീഫ് ജസ്റ്റീസ് ആര്‍.എം ലോധ. സ്ഥിതി വഷളാവാന്‍ കാരണം ചീഫ് ജസ്റ്റീസ് ദീപക് മിശ്രയാണെന്നും അദ്ദേഹം തന്നിഷ്ടപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും ലോധ കുറ്റപ്പെടുത്തി. സുപ്രീംകോടതി വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കേണ്ട സ്ഥലമല്ല. കൊളീജിയം വീണ്ടും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ചീഫ് ജസ്റ്റീസ് കോളീജിയത്തെ നയിക്കണമെന്നും ജസ്റ്റീസ് ലോധ അഭിപ്രായപ്പെട്ടു.
അതേസമയം ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്താനുള്ള ശിപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചയച്ച സാഹചര്യം ചര്‍ച്ച ചെയ്യാന്‍ സുപ്രീം കോടതി കൊളീജിയം ഇന്ന് ചേരും. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി.ലോകുര്‍, കുര്യന്‍ ജോസഫ് എന്നിവരടങ്ങുന്നതാണു കൊളീജിയം. ജസ്റ്റീസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്താനുള്ള ശിപാര്‍ശയില്‍ കൊളീജിയം ഉറച്ചുനില്‍ക്കുമെന്ന് ജസ്റ്റീസ് കുര്യന്‍ ജോസഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കൊളീജിയത്തിന്റെ ശിപാര്‍ശ മടക്കിക്കൊണ്ട് സര്‍ക്കാര്‍ നല്‍കിയ കത്തിനു വസ്തുതകളും കീഴ്‌വഴക്കങ്ങളും ചൂണ്ടിക്കാട്ടി മറുപടി കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജസ്റ്റീസ് ജോസഫിനേക്കാള്‍ സീനിയറും യോഗ്യരുമായ വേറെ ചീഫ് ജസ്റ്റീസുമാര്‍ നിലവിലുണ്ടെന്നും കേരളത്തിന് മതിയായ പ്രാതിനിധ്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കൊളീജിയം നല്‍കിയ ശിപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ മടക്കിയത്.
https://www.facebook.com/Malayalivartha
























