ബന്ധു നൽകിയ നാമനിർദേശ പത്രിക പിൻവലിച്ചില്ല; ആറു മാസം ഗർഭിണിയായ യുവതിയെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ കൂട്ടമാനഭംഗത്തിനിരയാക്കി

കൊൽക്കത്തയിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിച്ചില്ലെന്നാരോപിച്ച് ആറു മാസം ഗർഭിണിയായ യുവതിയെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ കൂട്ടമാനഭംഗത്തിനിരയാക്കിയതായി റിപ്പോർട്ടുകൾ. യുവതിയുടെ ഭർതൃസഹോദരി ബിജെപി സ്ഥാനാർഥിയായി നാമനിർദേശ പത്രിക നൽകിയിരുന്നു. ഈ നാമനിർദേശ പത്രിക പിൻവലിക്കാൻ കൂട്ടാക്കത്തതിനെ തുടർന്നായിരുന്നു പ്രവർത്തകരുടെ ഹീനകൃത്യം.
ആറോളം പേർ ചേർന്നാണ് ഇരുപതുകാരിയായ യുവതിയെ പീഡിപ്പിച്ചത്. നാദിയ ജില്ലയിലെ ശാന്തിപുരിൽ ഞായറാഴ്ച പുലർച്ചെ രണ്ടിനായിരുന്നു സംഭവം. മൂന്നു വയസുകാരനായ മകനും ഭർതൃമാതാവും മാത്രമാണ് അതിക്രമം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നത്.
രാത്രിയിൽ മുപ്പതോളം പേർ വീട്ടിൽ അതിക്രമിച്ചുകയറി സാധനങ്ങള്‍ വലിച്ചുവാരിയിട്ടു. ഇതിൽ ആറോളം പേർ യുവതിയുടെ മുറിയിൽ കടക്കുകയും ഇവരെ മാനഭംഗത്തിനിരയാക്കുകയും ചെയ്തു. സംഭവം നടക്കുമ്പോൾ യുവതിയുടെ മറ്റു ബന്ധുക്കൾ പുറത്തായിരുന്നു. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വൈദ്യപരിശോധന നടത്തി. സംഭവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായിട്ടുണ്ട്.
https://www.facebook.com/Malayalivartha
























